അവിവാഹിതരാണോ? എങ്കില്‍ വ്യോമസേന വിളിക്കുന്നു: വേറെയുമുണ്ട് തൊഴില്‍ അവസരങ്ങള്‍
വ്യോമസേനയില്‍ അഗ്നിവീര്‍വായുവായി ചേരാന്‍ യോഗ്യരായ അവിവാഹിതരായ പുരുഷ- സ്ത്രീ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനും (രണ്ട് തീയതികളും ഉള്‍പ്പടെ) ഇടയില്‍ ജനിച്ചവര്‍ക്ക് ജൂലൈ 28 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ പരീക്ഷ ഒക്ടോബര്‍ 18 മുതല്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി https://agnipathvayu.cdac.in എന്ന വെബ്‌സെറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 020 25503105, 25503106.
പ്രൊജക്ട് അസിസ്റ്റന്റ് അഭിമുഖം
നെയ്യാർഡാമിൽ പ്രവത്തിക്കുന്ന ഫിഷറീസ് വകുപ്പിന്റെ നാഷണൽ ഫിഷ് സീഡ് ഫാമിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫിഷറീസ് സയൻസിൽ ബിരുദം/ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അക്വാ കൾച്ചറിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സൂവോളജിയിൽ ബിരുദാനന്തര ബിരുദം, ഒരു ഗവൺമെന്റ് സ്ഥാപനത്തിൽ അക്വാകൾച്ചർ മേഖലയിൽ 3 വർഷത്തിൽ കുറയാതെയുള്ള പ്രവർത്തന പരിചയം എന്നിവയാണ് യോഗ്യത.

അപേക്ഷകർ 20 നും 36 വയസിനും ഇടയിൽ പ്രായമുളളവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് അഞ്ച് രാവിലെ 11ന് കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് - 0471 2450773
ക്ലീനറുടെ ഒഴിവ്
ഹോമിയോ ആശുപത്രിയിൽ ക്ലീനറുടെ ഒഴിവ്
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ഹോമിയോ ആശുപത്രിയിൽ താത്കാലിക ഒഴിവിലേക്ക് ക്ലീനറെ നിയമിക്കുന്നു. അറുപത് വയസിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവർ ജൂലൈ 27 വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 7012006237, 9446224595
ട്രേഡ്‌സ്മാൻ ഒഴിവ്
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ (കാർപ്പെന്ററി) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ അപേക്ഷകർക്ക് 29 ന് രാവിലെ സ്കൂളിൽ നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാം. യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പുമായി അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0472 2812686, 9400006460.
പ്രയുക്തി മിനി ജോബ് ഫെയര്‍ ജൂലൈ 30ന്
ആലുവ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആലുവ മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് ജൂലൈ 30ന് പ്രയുക്തി മിനി ജോബ് ഫെയര്‍ നടത്തും. യോഗ്യത: എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, എംബിഎ തുടങ്ങിയവ. താല്പര്യമുള്ളവര്‍ ജൂലൈ 30 രാവിലെ 9.30ന് നേരിട്ട് ഹാജരാകണം.












Click it and Unblock the Notifications