കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎസി വിഞ്ജാപനം വന്നു, ആകെ 896 ഒഴിവുകള്‍, ഇത്തവണ സംവരണത്തില്‍ സാമ്പത്തിക സംവരണവും

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
UPSC വിഞ്ജാപനം പുറപ്പെടുവിച്ചു | Oneindia Malayalam

ദില്ലി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സര്‍വീസിലേക്കുള്ള വഴി തുറന്നുകൊടുത്തിരിക്കയാണ്. 2014ന് ശേഷം ആദ്യമായാണ് ഇത്രയധികം ഒഴിവുകള്‍ പുറപ്പെടുവിക്കുന്നത്. 896 ഒഴിവുകളിലേക്ക് ആണ് ഹൈ പ്രൊഫൈല്‍ ജോലിയായ ഐഎസ്,ഐപിഎസ്,ഐഎഫ്എസ് എന്നിങ്ങനെ 24 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 100 ഒഴിവുകളാണ് ഇത്തവണ ഉള്ളത്.

<br><strong>മഞ്ഞലോഹം ചരിത്രവിലയില്‍; പവന് 25000 കടന്ന് കുതിക്കുന്നു... തിരിച്ചടിച്ചത് അമേരിക്കന്‍ അടിയന്തരാവസ്ഥ</strong>
മഞ്ഞലോഹം ചരിത്രവിലയില്‍; പവന് 25000 കടന്ന് കുതിക്കുന്നു... തിരിച്ചടിച്ചത് അമേരിക്കന്‍ അടിയന്തരാവസ്ഥ

ഈ വര്‍ഷം മുതല്‍ നരേന്ദ്രമോദി ഗവണ്‍മെന്റ് പ്രഖ്യാപിച്ച മുന്നോക്ക സമൂദായത്തിലെ പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള സാമ്പത്തിക സംവരണം പ്രാബല്യത്തില്‍ വരും. ഇതോടെ സംവരണം എസ് സി എസ്ടി വിഭാഗങ്ങള്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കുമൊപ്പം സാമ്പത്തിക സംവരണവും ഉണ്ടാകും. കൂടാതെ ഗവര്‍ണ്‍മെന്റ് നിര്‍ണയിക്കുന്ന ബെഞ്ച് മാര്‍ക്ക് ഡിസേബിലിറ്റി ഉള്ളവര്‍ക്കും സംവരണം ഉണ്ടാകും.

0-upsc-15

വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ താഴെയും അഞ്ച് ഏക്കറില്‍ താഴെ കൃഷി ഭൂമി ഉള്ളവര്‍ക്കും 1000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ താഴെ വീടുള്ളവര്‍ക്കും ആനുകൂല്യം ലഭിക്കും. വിജ്ഞാപനം പ്രകാരം സാമ്പത്തിക സംവരണം ലഭിക്കുന്നവര്‍ ആഗസ്‌ററ് 1ന് മുമ്പായി വരുമാന സര്‍ട്ടിഫിക്കറ്റും ആസ്തി സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പ്രിലിമിനറി പരീക്ഷയ്ക്കുള്ള അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 18 ആണ്. 10 ലക്ഷത്തിലധികം അപേക്ഷകളാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ലഭിക്കുന്നത്. രാജ്യത്ത് 1500നടുത്ത് ഐഎഎസ് ഓഫീസറുടെ ഒഴിവുള്ളതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
UPSC announces 896 vacancies for candidates, EWS reservation also implemented from this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X