നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി വിളിക്കുന്നു; 400 ഒഴിവുകളില്‍ അവസരം
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. 400 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 07, 2022. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in വഴി അപേക്ഷിക്കാം.
പരീക്ഷ: നാഷണല്‍ ഡിഫന്‍സ് അക്കാദമി & നേവല്‍ അക്കാദമി (NDA-II)
ഒഴിവുകളുടെ എണ്ണം: 400
സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ 10+2 പാറ്റേണ്‍ അല്ലെങ്കില്‍ തത്തുല്യ പരീക്ഷ് പാസ്സായിരിക്കണം അപേക്ഷകന്‍. എഴുത്തുപരീക്ഷ, എസ്എസ്ബി ടെസ്റ്റ്/ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

മാനേജിംഗ് ഡയറക്ടർ ഡെപ്യൂട്ടേഷൻ
സർക്കാർ പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാർമസി ലിമിറ്റഡിൽ (HOMCO) മാനേജിംഗ് ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് സർക്കാർ നിയമന അധികാരിയായ തസ്തികയിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് തലത്തിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ ജൂൺ ഒന്നിന് മുമ്പ് ഡയറക്ടർ, ഹോമിയോപ്പതി ഡയറക്ടറാഫീസ്, ഈസ്റ്റ് ഫോർട്ട്, ഫോർട്ട് പി.ഒ., തിരുവനന്തപുരം - 695 023 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2470342. ഇ-മെയിൽ: [email protected].
ഫാർമസിസ്റ്റ് ട്രെയിനി
പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ ആറുമാസത്തേക്ക് ഫാർമസിസ്റ്റ് ട്രെയിനിയെ നിയമിക്കുന്നതിന് ഡിഫാം/ബിഫാം/ഫാം ഡി പാസായതും, ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ 31 നകം നൽകണം.

സീനിയർ കൺസർവേറ്റർ
മ്യൂസിയം മൃഗശാല വകുപ്പിലെ ശ്രീചിത്രാ ആർട്ട് ഗ്യാലറിയിലെ രണ്ടാംഘട്ട പെയിന്റിംഗ് കൺസർവേഷൻ പ്രവൃത്തികൾ ചെയ്യുന്നതിനായി കരാർ വ്യവസ്ഥയിൽ സീനിയർ കൺസർവേറ്ററിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ് സൈറ്റിലെ 'Latest News & Events" സന്ദർശിക്കുക.
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളജിൽ ബയോകെമിസ്ട്രി വിഷയത്തിന് നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനു മേയ് 31ന് രാവിലെ 11ന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യൂ.ജി.സി നിഷ്‌ക്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന 5,00,000/- രൂപ വരെ പദ്ധതി തുകയുള്ള കുടുംബശ്രീ ജാമ്യരഹിത വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ
പട്ടികജാതിയിൽപ്പെട്ട വനിതാ സംഘങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 5 % പലിശ നിരക്കിൽ 3 വർഷം കൊണ്ട് വായ്പ തിരിച്ചടയ്ക്കണം. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും രാമനിലയത്തിന് സമീപമുള്ള കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487-2331556
ഫീമെയിൽ വാർഡൻ ഒഴിവ്
തൃശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫീമെയിൽ വാർഡൻ തസ്തികയിൽ രണ്ട് താൽക്കാലിക ഒഴിവ്. യോഗ്യത : എസ് എസ് എൽ സി/ തത്തുല്യം. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള അംഗീകൃത ഹോസ്റ്റലിൽ വാർഡൻ തസ്തികയിൽ ജോലി ചെയ്ത 3 വർഷത്തെ തൊഴിൽ പരിചയം. പ്രായപരിധി 18 നും 41 നും മദ്ധ്യേ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 7നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഇ-മെയിൽ:[email protected]












Click it and Unblock the Notifications