കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎ ആന്‍ഡ് നേവല്‍ അക്കാദമി പരീക്ഷ; പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം

  • By News Desk
Google Oneindia Malayalam News

ദില്ലി: നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി പരീക്ഷ( രണ്ട്) യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 413 ഒഴിവുകളാണുള്ളത്. സെപ്തംബര്‍ ആറിനാണ് പരീക്ഷ. പരിശീലന സമയത്ത് 56100 രൂപയ സ്റ്റൈപ്പന്‍ഡായി ലഭിക്കും.

എന്‍ഡിഎ കരസേന വിഭാഗത്തിലേക്കുള്ള യോഗ്യത പ്ലസ്ടുവാണ്. വ്യോമസേന, നാവിക സേന, എന്നീ വിഭാഗങ്ങളിലേക്കുള്ള യോഗ്യത ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളോടു കൂടി പ്ലസ്ടുവാണ്. 2002 ജനുവരി രണ്ടിനും 2005 നും ഇടയില്‍ ജനിച്ചവരായിരിക്കണം.

nda

Recommended Video

cmsvideo
Qatar gets expats entry from September, Regulations will be lifted in 4 phases | Oneindia Malayalam

മാത്തമാറ്റിക്‌സ്, ജനറല്‍ എബിലിറ്റി ടെസ്റ്റ് എന്നിങ്ങനെ രണ്ട് വിഷയങ്ങളിലാണ് പരീക്ഷ ഉണ്ടാവുക. മാത്തമാറ്റിക്‌സ് 300 മാര്‍ക്കിന്റേയും ജനറല്‍ എബിലിറ്റി ടെസ്റ്റിന് 600 മാര്‍ക്കിന്റേയും ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടാവുക. തെറ്റായ ഉത്തരത്തിന് മൂന്നിലൊന്ന് മാര്‍ക്ക് നഷ്ടപ്പെടും. കട്ട് ഓഫ് മാര്‍ക്കിന് മുകളില്‍ നേടുന്നവര്‍ക്ക് ഇന്റലിജന്‍സ് ആന്‍ഡ് പേഴ്‌സണാലിറ്റി ടെസ്റ്റും ഉണ്ടാവും. ജൂലൈ ആറ് വരെ അപേക്ഷിക്കാം.

ആര്‍മി ഡെന്റല്‍ കോര്‍പ്സില്‍ ഷോര്‍ട്ട് കമ്മീഷന്‍ സര്‍വ്വീസിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.. യുവാക്കള്‍ക്കും യുവതികള്‍ക്കും അപേക്ഷിക്കാം. ബിഡിഎസ്/ എംഡിഎസ് എന്നിവയാണ് യോഗ്യത.

പ്രായപരിധി 2020 ഡിസംബര്‍ 31 ന് 45 വയസ് തികയരുത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരവും അപേക്ഷയും www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ജൂണ്‍ 30 മുതല്‍ ലഭിക്കും.

ട്രഷറി വകുപ്പില്‍ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍ നിയമനംട്രഷറി വകുപ്പില്‍ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം

ആര്‍മി ഡെന്റല്‍ കോര്‍പ്‌സില്‍ ഷോര്‍ട്ട് കമ്മീഷന്‍ സര്‍വ്വീസിലേക്ക് അപേക്ഷിക്കാംആര്‍മി ഡെന്റല്‍ കോര്‍പ്‌സില്‍ ഷോര്‍ട്ട് കമ്മീഷന്‍ സര്‍വ്വീസിലേക്ക് അപേക്ഷിക്കാം

സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴിസിലും ദില്ലി പൊലീസിലും സബ്ഇന്‍സ്‌പെക്ടര്‍ ;അപേക്ഷിക്കാംസെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴിസിലും ദില്ലി പൊലീസിലും സബ്ഇന്‍സ്‌പെക്ടര്‍ ;അപേക്ഷിക്കാം

English summary
UPSC NDA Examination; Apply Till July 6
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X