യുപിഎസ്‌സി വിളിക്കുന്നു; 54 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്രസര്‍വീസില്‍ ഒരു ജോലിയാണോ നിങ്ങളുടെ സ്വപ്‌നം. എന്നാല്‍ ഇപ്പോഴിതാ കേന്ദ്ര സര്‍വീസിലേക്ക് 56 ഒഴിവുകളിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അസിസ്റ്റന്റ് പ്രൊഫസറുടെ 54 ഒഴിവുകളും അസിസ്റ്റന്റ് ഡയറക്ടറുടെ രണ്ട് ഒഴിവുകളുമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് ഒഴിവ്. പരസ്യനമ്പര്‍ 01/2021. അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാണ്.

അസിസ്റ്റന്റ് പ്രൊഫസര്‍ 54 ഒഴിവുകള്‍
ഡെര്‍മറ്റോളജി, വെനെറിയോളജി ആന്‍ഡ് ലെപ്രസി-6 (എസ് സി - 1, ഒ ബി സി - 2, ജനറല്‍- 3 ), മെഡിക്കല്‍ ഗാസ്‌ട്രോഎന്ററോളജി -7 (എസ് സി -2, എസ് ടി -1, ഒ ബി സി -3 , ജനറല്‍-1), ഓഫ്താല്‍മോളജി -13 (എസ് സി - 1, എസ് ടി -1, ഒ ബ്ി സി.-3, ഇ.ഡബ്ല്യു.എസ്.-1, ജനറല്‍-7), ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി-19 (എസ്.സി.-2, എസ്.ടി.-1, ഒ.ബി.സി.-4, ഇ.ഡബ്ല്യു.എസ്.-1, ജനറല്‍-11), പീഡിയാട്രിക് കാര്‍ഡിയോളജി-2 (ഒ.ബി.സി.-1, ജനറല്‍-1), പീഡിയാട്രിക് സര്‍ജറി-1 (ജനറല്‍-1), പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി-6 (ഒ.ബി.സി.-4, ജനറല്‍-2).
അസിസ്റ്റന്റ് ഡയറക്ടര്‍-2 (ജനറല്‍-2)
കേന്ദ്ര രാസവളമന്ത്രാലയത്തിലെ ഷിപ്പിങ് വിഭാഗത്തിലും ഡല്‍ഹി സര്‍ക്കാറിന്റെ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലെ ബാലിസ്റ്റിക്‌സ് വിഭാഗത്തിലും ഓരോ ഒഴിവുവീതമാണുള്ളത്. വിശദവിവരങ്ങള്‍ upsconline.ac.in എന്ന വെബ്‌സൈറ്റിലുണ്ട്. അപേക്ഷ ഓണ്‍ലൈനായി അയക്കാം. അവസാന തീയതി: ജനുവരി 28.












Click it and Unblock the Notifications