Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിഎസ്സി വിളിക്കുന്നു: ലക്ചറർ, അഗ്രികൾച്ചറൽ എഞ്ചിനിയർ ഒഴിവുകളിൽ അവസരം

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ലക്ചറർ ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് UPSC യുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഡിസംബർ 1 ആണ്. 60 തസ്തികകൾ നികത്തും.

സീനിയർ അഗ്രികൾച്ചറൽ എൻജിനീയർ: 7
അഗ്രികൾച്ചറൽ എഞ്ചിനീയർ: 1
അസിസ്റ്റന്റ് ഡയറക്ടർ: 13
അസിസ്റ്റന്റ് കെമിസ്റ്റ്: 1
അസിസ്റ്റന്റ് ഹൈഡ്രോജിയോളജിസ്റ്റ്: 70
ജൂനിയർ ടൈം സ്കെയിൽ: 29
അസിസ്റ്റന്റ് കെമിസ്റ്റ്: 6
അസിസ്റ്റന്റ് ജിയോളജിസ്റ്റ്: 9
അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്: 1
അസിസ്റ്റന്റ് കെമിസ്റ്റ്: 14
ലക്ചറർ: 9

അക്കൗണ്ടന്റ് ഒഴിവ്: 19 വരെ അപേക്ഷിക്കാം

അക്കൗണ്ടന്റ് ഒഴിവ്: 19 വരെ അപേക്ഷിക്കാം

കുടുംബശ്രീ ജില്ലാ മിഷന്‍ തൃത്താല ബ്ലോക്കില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി. പദ്ധതിയിയില്‍ അക്കൗണ്ടന്റിന്റെ താത്ക്കാലിക ഒഴിവ്. തൃത്താല ബ്ലോക്കിലെ ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവര്‍ക്ക് ബി.കോം., ടാലിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20 നും 35 നും മധ്യേ. നവംബര്‍ ഒന്നിന് 35 വയസ് കവിയരുത്. അപേക്ഷകര്‍ ബയോഡാറ്റ, വയസ്, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി തൃത്താല ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ്. ഓഫീസില്‍ നവംബര്‍ 19 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ നല്‍കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627.

വാക്‌സിനേറ്റര്‍മാരെയും സഹായികളെയും നിയമിക്കുന്നു

വാക്‌സിനേറ്റര്‍മാരെയും സഹായികളെയും നിയമിക്കുന്നു

പശുക്കള്‍ക്കും എരുമകള്‍ക്കുമുള്ള കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് വാക്‌സിനേറ്റര്‍മാരെയും സഹായികളെയും താല്ക്കാലികാടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി പശു, എരുമ എന്നിവയ്ക്ക് നവംബര്‍ 15 മുതല്‍ 21 പ്രവൃത്തി ദിവസങ്ങളിലായി മൂന്നാം ഘട്ട നാഷണല്‍ ആനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രൊജക്ടിന്റെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം നടത്തുന്നത്.
1. വാക്‌സിനേറ്റര്‍-ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍ കീഴിലുള്ള പ്രദേശത്തെ, പരിചയസമ്പന്നരായ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാര്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍, സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലാത്തതും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളതുമായ വെറ്ററിനറി ഡോക്ടര്‍മാരുടെയും പക്കല്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 21 ദിവസത്തെ ക്യാമ്പെയിനില്‍ പങ്കെടുത്ത് ടാര്‍ജറ്റ് തികച്ച് വാക്‌സിനേഷന്‍ നടത്തുന്നതിന് പരമാവധി 15,000/രൂപ ഓണറേറിയമായി നല്‍കുന്നതും അത് കൂടാതെ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വാക്‌സിനേഷന്‍ ചാര്‍ജ്ജ് നല്‍കുന്നതുമാണ്.
2. സഹായികള്‍-ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍ കീഴിലുള്ള പ്രദേശത്തെ പൂര്‍ണ്ണ കായിക ആരോഗ്യമുള്ള മൃഗസംരക്ഷണ വകുപ്പില്‍ നിന്നും വിരമിച്ച അറ്റന്റര്‍മാര്‍/പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍, 18 വയസിന് മുകളില്‍ പ്രായമുള്ള വി.എച്ച്.എസ്.സി. പാസ്സായവര്‍, കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുുകള്‍ പൂര്‍ത്തിയാക്കിയവര്‍, സാമൂഹിക സന്നദ്ധസേന വോളന്റിയര്‍മാര്‍, 18 വയസിന് മുകളില്‍ പ്രായമുള്ള സ്ഥല പരിചയമുള്ളതും കായിക ക്ഷമതയുള്ളതും സത്സ്വഭാവികളുമായ യുവതീ-യുവാക്കള്‍ എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പശുക്കളെ കൈകാര്യം ചെയ്ത് മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. 21 ദിവസത്തെ ക്യാമ്പെയിന്‍ കാലയളവിലേക്ക് പരമാവധി 10,000/രൂപ ഓണറേറിയം നല്‍കും. അപേക്ഷകള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ സഹിതം തങ്ങള്‍ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ കീഴിലുള്ള മൃഗാശുപത്രിയില്‍ മാത്രം സ്ഥാപന മേധാവി (ചീഫ് വെറ്ററിനറി ഓഫീസര്‍/സീനിയര്‍ വെറ്ററിനറി സര്‍ജന്‍/വെറ്ററിനറി സര്‍ജന്‍) മുന്‍പാകെ ആശുപത്രി പ്രവര്‍ത്തന സമയത്ത് നവംബർ 13 ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി അപേക്ഷ നേരിട്ട് തന്നെ സമര്‍പ്പിക്കണം. അപേക്ഷയില്‍ ആധാര്‍ അഡ്രസും മൊബൈല്‍ നമ്പറും വ്യക്തമായി രേഖപ്പെടുത്തേണ്ടതും ആധാര്‍ കാര്‍ഡിന്റെ കോപ്പി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതുമാണ്. അപേക്ഷകരുടെ നിയമനം ഒഴിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും.

റേഡിയോഗ്രാഫര്‍ നിയമനം: അഭിമുഖം 18ന്

റേഡിയോഗ്രാഫര്‍ നിയമനം: അഭിമുഖം 18ന്

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജിലെ എം.ആര്‍.ഐ. സെന്ററിലേക്ക്താത്കാലികാടിസ്ഥാനത്തില്‍ റേഡിയോഗ്രാഫരെ നിയമിക്കുന്നു. ബി.എസ് സി. എം.ആര്‍.ടി./ ഡി.ആര്‍.ടി. കോഴ്‌സ് വിജയം, പാര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, എം.ആര്‍.ഐ. സെന്ററില്‍ ഒരു വര്‍ഷത്തെപ്രവര്‍ത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. സി.ടി. പ്രവര്‍ത്തി പരിചയവും കമ്പ്യൂട്ടര്‍വിദ്യാഭ്യാസവും (ഡി.സി.എ.) അഭിലഷണീയമാണ്. പ്രായം 20-നും 30-നും മധ്യേ.
താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 18-ന് രാവിലെ 10-ന് ആശുപത്രി സൂപ്രണ്ടിന്റെഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 0477 2282367, 2282368, 2282369.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+