കേന്ദ്ര സര്‍ക്കാരില്‍ സ്വപ്ന ജോലി; ഇതാണ് സുവര്‍ണാവസരം; യു പി എസ് സി വിളിക്കുന്നു
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറും മറ്റ് തസ്തികകളിലേക്കും അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു പി എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in വഴി അപേക്ഷിക്കാം. ഈ റിക്രൂട്ട്‌മെന്റ് വഴി 20 പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുക. ജൂണ്‍ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഒഴിവുകളുടെ വിശദാംശങ്ങള്‍
സയന്റിസ്റ്റ് -ബി (ഇലക്ട്രിക്കല്‍): 1
അസിസ്റ്റന്റ് എന്‍ജിനീയര്‍: 9
സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് III: 6
ജൂനിയര്‍ ഷിപ്പ് സര്‍വേയര്‍-കം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍: 1
ജൂനിയര്‍ റിസര്‍ച്ച് ഓഫീസര്‍: 3
പി എസ് സി അഭിമുഖം
തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ മലയാളം (കാറ്റഗറി നമ്പർ 255/ 21) തസ്‌തികയിലേക്ക് 2023 ജനുവരി 27ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മെയ് 31, ജൂൺ ഒന്ന്, ജൂൺ രണ്ട് തിയ്യതികളിൽ ജില്ലാ ഓഫീസിൽ വെച്ച് നടക്കും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്ത് ഹാജരാകേണ്ടതാണ്.
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ നെടുമുടി ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റ എൻട്രിക്കുമായി ഉദ്യോഗാർഥികളെ നിയമിക്കുന്നു. സിവിൽ എൻജീനിയറിങ്ങ് ഡിപ്ലോമ, ഐ.റ്റി.ഐ (ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ/സർവ്വെയർ) യോഗ്യതയുള്ളവർ ജൂൺ ആറിനകം യോഗ്യത രേഖകൾ സഹിതം ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0477 273626.












Click it and Unblock the Notifications