കേന്ദ്ര സര്‍ക്കാര്‍ ജോലിയാണോ സ്വപ്നം; യുപിഎസ്‌സി വിളിക്കുന്നു, 71 ഒഴിവുകള്‍
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഡെപ്യൂട്ടി ആര്‍ക്കിടെക്റ്റിലേക്കും വിവിധ തസ്തികകളിലേക്കും ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു പി എ സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in, upsconline.nic.in എന്നിവ വഴി അപേക്ഷിക്കാം. 71 തസ്തികകളാണ് ഈ റിക്രൂട്ട്‌മെന്റ് വഴി നികത്തുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ജൂലായ് 27 വരെ അപേക്ഷിക്കാം
ഒഴിവുകളുടെ വിശദാംശങ്ങള്‍
ലീഗല്‍ ഓഫീസര്‍: 2
സയന്റിഫിക് ഓഫീസര്‍: 1
ഡെപ്യൂട്ടി ആര്‍ക്കിടെക്റ്റ്: 53
സയന്റിസ്റ്റ് 'ബി': 7
ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍: 2
അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് മൈന്‍സ് സേഫ്റ്റി: 2
ഡയറക്ടര്‍ ജനറല്‍: 1
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍: 3

അപേക്ഷിക്കേണ്ടത് ഇങ്ങനെ
യു പി എ സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഡെപ്യൂട്ടി ആര്‍ക്കിടെക്റ്റ് റിക്രൂട്ട്മെന്റിനുള്ള ലിങ്ക് തിരഞ്ഞെടുക്കുക
പുതിയ ലോഗിന്‍ ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
ആവശ്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷാ ഫോം പൂരിപ്പിക്കുക.
ഫീസ് അടയ്ക്കുക.
സമര്‍പ്പിക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക.












Click it and Unblock the Notifications