കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേ ഉള്‍പ്പെടെ കേന്ദ്രസര്‍വ്വീസില്‍ 559 ഡോക്ടര്‍ ഒഴിവുകള്‍

Google Oneindia Malayalam News

ദില്ലി: റെയില്‍വേ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ മെഡിക്കല്‍ ഒഴിവുകളിലേക്ക് യുപിഎസ്‌സി നടത്തുന്ന കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വ്വീസസ് എക്‌സാമിനേഷന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ 559 ഒഴിവുകളാണുള്ളത്. ഒക്ടോബര്‍ 22 നാണ് പരീക്ഷ നടത്തുന്നത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. തീരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

ഓഗസ്റ്റ് 18 നാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി. താഴെ നല്‍കിയത് പ്രകാരമാണ് വിവിധ തസ്തികകളിലെ ഒഴിവുകള്‍.

കാറ്റഗറി-1: സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസസില്‍ ജൂനിയര്‍ സ്‌കെയില്‍-182 ഒഴിവുകള്‍

കാറ്റഗറി-2: റെയില്‍വേയില്‍ അസിസ്റ്റന്റ് ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍-300 ഒഴിവ്

dr

ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറീസ് ഹെല്‍ത്ത് സര്‍വീസില്‍ അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ -300 ഔൃഴിവ്

ന്യൂദില്ലി മുനിസിപ്പല്‍ കൗണ്‍സിലില്‍ ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍-4 ഒഴിവ്.

ഈസ്റ്റ്, നോര്‍ത്ത്, സൗത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഗ്രേഡ്-2-7 വരെ ഒഴിവുകള്‍.

എംബിബിഎസ് ആണ് യോഗ്യത. നിബന്ധനകള്‍ക്ക് വിധേയമായി അവസാന വര്‍ഷ യോഗ്യതാ പരീക്ഷ എഴുതുന്നവരേയും പരിഗണിക്കും. 2020 ഓഗസ്റ്റ് 1 ന് 32 വയസ് തികയരുത്. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗത്തിന് മൂന്നും അംഗപരിമിതര്‍ക്ക് പത്തും വര്‍ഷം പ്രായ പരിധിയില്‍ ഇളവുണ്ടാവും.

200 രൂപയാണ് അപേക്ഷ ഫീസ്. www.upsconline.nic.in എന്ന വെബസൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം.

കേരള കോണ്‍ഗ്രസ് (ബി) തിരികെ യുഡിഎഫിലേക്ക്? ഇടതുമുന്നണിയിൽ ആഞ്ഞടിച്ച് ഗണേഷ് കുമാർ!കേരള കോണ്‍ഗ്രസ് (ബി) തിരികെ യുഡിഎഫിലേക്ക്? ഇടതുമുന്നണിയിൽ ആഞ്ഞടിച്ച് ഗണേഷ് കുമാർ!

English summary
UPSC Recruitment for doctors; 559 vacancies are available
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X