യുറേനിയം കോര്‍പ്പറേഷന്‍ ഡിസംബര്‍ ആറിന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു, പുതുക്കിയ തീയ്യതി പിന്നീട്
വിവിധ തസ്തികകളിലേക്ക് ഡിസംബര്‍ ആറിന് നടത്താനിരുന്ന കംപ്യൂട്ടറധിഷ്ഠിത പരീക്ഷ യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (യു.സി.ഐ.എല്‍) മാറ്റിവച്ചു. രാജ്യത്തെ 16 നഗരങ്ങളിലെ 126 കേന്ദ്രങ്ങളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്നത് കോവിഡിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവെച്ചത്.

കോവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് രാജ്യത്തെ മിക്ക നഗരങ്ങളിലും റെയില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റിവെക്കുകയാണെന്ന് യു.സി.ഐ.എല്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ വൈകാതെ ഉദ്യോഗാര്‍ഥികളെ അറിയിക്കും..












Click it and Unblock the Notifications