Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന്റെ ഇരട്ടപ്പൂട്ടോ? യുഎസ് ജോലി സ്വപ്നം മാത്രമാകും; എച്ച്-1ബി വിസകളുടെ നറുക്കെടുപ്പിലും മാറ്റം വരുന്നു

എച്ച്-1ബി വിസ പദ്ധതിയുടെ നിയമങ്ങള്‍ വലിയ തോതില്‍ പരിഷ്കരിക്കാനുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യക്കാർ അടക്കമുള്ള പ്രൊഫഷണലുകള്‍ക്കുമേല്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിസയുടെ നറുക്കെടുപ്പ് സംവിധാനം പൂർണമായും ഉപേക്ഷിച്ച്, ഉയർന്ന വൈദഗ്ധ്യവും ഉയർന്ന വേതനവും ഉള്ള വിദേശ തൊഴിലാളികള്‍ക്ക് മുൻഗണന നൽകുന്ന രീതിയില്‍ ഒരു 'വെയ്റ്റഡ് സെലക്ഷൻ പ്രോസസ്' നടപ്പാക്കാനാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) നിർദേശിച്ചിരിക്കുന്നത്.

ആഴ്ചയുടെ തുടക്കത്തിൽ എച്ച്-1ബി വിസകൾക്ക് 100000 ഡോളർ പുതിയ ഫീ ഏർപ്പെടുത്തുന്ന പുതിയ ഉത്തരവില്‍ ഒപ്പിട്ട് ദിവസങ്ങൾ കഴിഞ്ഞാണ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ നിർദേശവും വന്നിരിക്കുന്നത്. ടെക്നോളജി, എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളിൽ അമേരിക്കൻ കമ്പനികൾക്ക് വിദേശ തൊഴിലാളികളെ നേരിട്ട് നിയമിക്കാന്‍ എച്ച്-1ബി വിസ പദ്ധതിയിലുടെ ഇതുവരെ സാധിച്ചിരുന്നു. വർഷം തോറും 85000 വിസകൾ മാത്രമാണ് ഇത്തരത്തില്‍ അനുവദിക്കുന്നത്. എങ്കില്‍ തന്നേയും അപേക്ഷകള്‍ കൂടുതല്‍ ആയതിനാല്‍ നറുക്കെടുപ്പിലൂടെയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

newyork

മാർച്ച് മാസത്തിലെ രജിസ്ട്രേഷൻ കാലയളവിൽ 339,000-ത്തിലധികം അപേക്ഷകൾ വന്നിരുന്നു. പുതിയ നിർദേശം പ്രകാരം നറുക്കെടുപ്പ് സംവിധാനം പൂർണമായും മാറ്റി, വേതന നിലവാരത്തെയും പ്രൊഫഷണല്‍ യോഗ്യതയും അടിസ്ഥാനമാക്കിയുള്ള പുതിയ തിരഞ്ഞെടുപ്പ് സംവിധാനം നടപ്പിലാക്കും. ഇത് ഉയർന്ന വൈദഗ്ധ്യമുള്ളവർക്ക് അനൂകൂല ഘടകമാണെങ്കിലും താരതമ്യേന കുറഞ്ഞ വേതനം വാങ്ങിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഉള്ളവർക്ക് തിരിച്ചടിയാണ്.

അമേരിക്കൻ ലേബർ ഡിപ്പാർട്ട്മെന്റിന്റെ (DOL) സർവേകളെ അടിസ്ഥാനമാക്കി നാല് വേതന ബാൻഡുകളായി (Wage Level I മുതൽ IV വരെ) അപേക്ഷകളെ തരംതിരിച്ചാണ് പുതിയ തിരഞ്ഞെടുപ്പ് സംവിധാനം നടപ്പിലാക്കാന്‍ പോകുന്നത്. ഓരോ ബാൻഡിനും നറുക്കെടുപ്പ് പൂളിലേക്കുള്ള 'എൻട്രികൾ' വ്യത്യാസപ്പെട്ട് കിടക്കും. വാർഷിക വേതനം 162528 ഡോളർ അല്ലെങ്കിൽ അതിനു മുകളിൽ ഉള്ളവരാണ് വേജ് ലെവൽ IV (ഉയർന്ന തലം) ല്‍ ഉള്‍പ്പെടുക. ഈ വിഭാഗത്തിലെ അപേക്ഷകർക്ക് 4 എന്‍ട്രികള്‍ ഉണ്ടായിരിക്കും. വേജ് ലെവല്‍ III - 3 എന്‍ട്രികള്‍, വേജ് ലെവല്‍ II - 2 എന്‍ട്രികള്‍, വേജ് ലെവല്‍ I വാർഷിക വേതനം 70,000 ഡോളർ അടുത്ത് എന്നതായിരിക്കും പരിധി. ഈ വിഭാഗത്തിലെ അപേക്ഷകർക്ക് ഒരു എന്‍ട്രി മാത്രമായിരിക്കും ലഭിക്കുക.

പുതിയ സംവിധാനം സാമ്പത്തികമായും അമേരിക്കയ്ക്ക് ഗുണം ചെയ്യുമെന്നും ഡി എച്ച് എസ് കണക്കുകൂട്ടുന്നു. പുതിയ നിയമം നടപ്പാകുന്ന ആദ്യ വർഷത്തില്‍ (2026 ഫിസ്കൽ ഇയർ) എച്ച്-1ബി തൊഴിലാളികളുടെ മൊത്തം വാർഷിക വേതനം 502 മില്യൺ ഡോളർ വരെ വർധിക്കുമെന്നാണ് പ്രതീക്ഷ. "ഉയർന്ന വേതനം സാധാരണയായി ഉയർന്ന വൈദഗ്ധ്യത്തിന്റെ സൂചികയാണ്" ഡി എച്ച് എസ് പറയുന്നു. ഇത് അമേരിക്കൻ തൊഴിലാളികളെ അന്യായമായ വേതന മത്സരത്തിൽ നിന്ന് സംരക്ഷിക്കുകയും, ലോവർ-സ്കിൽഡ് ജോബുകളിൽ വിദേശ തൊഴിലാളികളുടെ ഉപയോഗം കുറയ്ക്കുകയും ചെയ്യും.

2026 ലെ നറുക്കെടുപ്പിന് മുമ്പായിട്ട് പുതിയ നിയമം പ്രാബല്യത്തില്‍ വരും. ട്രംപിന്റെ ആദ്യ ടേമിലും (2019-2020) സമാനമായ ഒരു നിർദേശം പുറത്തുവിട്ടിരുന്നു, പക്ഷേ ജോ ബൈഡന്റെ ഭരണകൂടം 2021 മാർച്ചിൽ ഇത് നടപ്പാക്കുന്നതിന് മുൻപ് മാറ്റിവച്ചു. ഫെഡറൽ ജഡ്ജിയും വിധിയും പുതിയ രീതിക്ക് എതിരായി ഉണ്ടായി. എന്നാല്‍ അധികാരത്തില്‍ തിരിച്ചെത്തിയ ട്രംപ് പദ്ധതിക്ക് പുതു ജീവന്‍ നല്‍കി.

"പുതിയ നിർദേശം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ആഗോള താളനിലകളുടെ ഒഴുക്ക് പുനർനിർമ്മിക്കും. ഫലമായി, മെറ്റയിൽ 150,000 ഡോളർ വാഗ്ദാനം ചെയ്യപ്പെടുന്ന ഒരു എഞ്ചിനീയറിന് ലോട്ടറിയിൽ ഒന്നിലധികം എൻട്രികൾ ലഭിക്കുമ്പോൾ, 70,000 ഡോളർ വേതനമുള്ള ഒരു സ്റ്റാർട്ടപ്പിലെ ജൂനിയർ ഡെവലപ്പർക്ക് ഒന്ന് മാത്രമായിരിക്കും. ടോപ് വേജ് ടയറിലുള്ള ഒരു സീനിയർ റോളർക്ക് ഒന്നിലധികം എൻട്രികൾ ലഭിക്കുമ്പോൾ, എൻട്രി-ലെവൽ സാലറിയിലുള്ള ഒരു റിസന്റ് ഗ്രാജുവേറ്റിന് വളരെ കുറഞ്ഞ സാധ്യതകൾ മാത്രമേ ഉണ്ടാകൂ. ഇത് ടെക് വർക്ക്‌ഫോഴ്സിനെ കൂടുതൽ സീനിയർ, ഉയർന്ന വേതനമുള്ളവരിലേക്ക് മാറ്റി, അമേരിക്കയുടെ ആഗോള വൈദഗ്ധ്യ മത്സരം പുനർനിർമ്മിക്കും." മാനിഫെസ്റ്റ് ലോയുടെ പ്രിൻസിപ്പൽ ഇമിഗ്രേഷൻ അറ്റോർണി നിക്കോൾ ഗുണാര വ്യക്തമാക്കുന്നു.

മറുവശത്ത് യുഎസ് കോളേജുകളിൽ നിന്ന് പുതുതായി ഗ്രാജുവേറ്റ് ചെയ്തവരുടെ അവസരങ്ങൾ കുറയും എന്ന വിമർശനവും ശക്തമാണ്. സ്റ്റാർട്ടപ്പുകൾക്ക് പുതിയ തൊഴിലാളികളെ നിയമിക്കാനും ബുദ്ധിമുട്ട് ഉണ്ടാകും. ഇമിഗ്രേഷൻ നിയമപ്രകാരം വിസകൾ 'ഫസ്റ്റ് കം ഫസ്റ്റ് സർവ്ഡ്' അടിസ്ഥാനത്തിലാണെന്നും ചില അറ്റോർണികൾ വാദിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+