Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസിൽ പ്രതിവർഷം 18 ലക്ഷം വരെ വാർഷിക ശമ്പളം കിട്ടും; കൊമേഴ്സ് ബിരുദമുണ്ടോ? വമ്പൻ അവസരം ഇതാ

പ്രതിവർഷം ഇന്ത്യയിൽ നിന്ന് അടക്കം വിദേശത്തേക്ക് കുടിയേറുന്നവർ ഏറെയാണ്. ജോലിയും ജീവിതവും സെറ്റായി വിദേശ ജീവിതം അടിച്ച് പൊളിക്കുമ്പോൾ അങ്ങനെയൊരു ജോലി നമ്മുക്കും ലഭിച്ചെങ്കിൽ എന്ന ചിന്തയില്ലാത്തവർ കുറവായിരിക്കും. എന്നാൽ എന്ത് പഠിച്ചാലാണ് വിദേശ രാജ്യത്ത് ഉയർന്ന ശമ്പളത്തിൽ മികച്ച ജോലി സ്വന്തമാക്കാൻ സാധിക്കുകയെന്ന സംശയം പലർക്കും കാണും. ‌വിദേശത്ത് പഠിച്ചാൽ മാത്രമേ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ലഭിക്കൂവെന്ന് തെറ്റിധരിക്കുന്നവരും ഏറെയാണ്. എന്നാൽ അങ്ങനെയല്ല, ജോലി സാധ്യത തിരിച്ചറിഞ്ഞ് അതിന് അനുസരിച്ചുള്ള കോഴ്സുകൾ പഠിച്ചാൽ നിങ്ങളേയും വിദേശത്ത് കാത്തിരിക്കുന്നത് മികച്ച അവസരമാണ്.

ഇപ്പോഴിതാ അത്തരത്തിലൊരു കോഴ്സ് അവതരിപ്പിക്കുകയാണ് അസാപ് കേരളയും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും. സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (CPA) രംഗത്തേക്ക് കൊമേഴ്‌സ് ബിരുദധാരികൾക്ക് എത്തിപ്പെടാനുള്ള സാധ്യതയാണ് അസാപ് ഒരുക്കുന്നത്. ഇന്ത്യയിലെ ചാർട്ടഡ് അക്കൗണ്ടന്റിന് സമാനമായ അമേരിക്കയിലെ പ്രൊഫഷണൽ യോഗ്യതയാണ് സി പി എ. കൊമേഴ്‌സ് ബിരുദധാരികൾക്ക് ഉയർന്ന ശമ്പളത്തോടു കൂടി ഏറെ തൊഴിൽ സാധ്യതയുള്ള മേഖലയാണിത്.

job2

സി പി എ പ്രൊഫഷണൽസിന് നിലവിൽ ശരാശരി വാർഷിക ശമ്പളം 12 മുതൽ 18 ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്. കൊമേഴ്‌സ് ബിരുദധാരികൾക്ക് സി പി എ പരീക്ഷാ പരിശീലനത്തോടുകൂടിയ യുഎസ് ജനറലി അക്‌സപ്റ്റഡ് അക്കൗണ്ടിംഗ് പ്രിൻസിപ്പിൾസിൽ (GAAP) ഒരു വർഷം ദൈർഘ്യമുള്ള പിജി ഡിപ്ലോമ കോഴ്‌സാണ് അസാപ് കേരളയും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും സംയുക്തമായി ആരംഭിക്കുന്നത്. ഡിപ്ലോമ വഴി സി പി എ പരീക്ഷയ്ക്കുള്ള പരിശീലനം പൂർത്തിയാകുന്നതിലൂടെ പരമാവധി ലഭിക്കുന്ന 35 അധിക അക്കാദമിക് ക്രെഡിറ്റ് കൂടി ചേരുമ്പോൾ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് (AICPA) അംഗീകൃത സി പി എ പരീക്ഷ എഴുതാനുള്ള അമേരിക്കൻ ഗവണ്മെന്റ് നിഷ്‌കർഷിക്കുന്ന യോഗ്യത നേടാൻ കഴിയും.

ഈ കോഴ്‌സ് പൂർത്തിയാകുന്നതുവഴി ഇന്ത്യയിലും അമേരിക്കയിലും ബാങ്കിംഗ്, ഫിനാൻസ്, അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് മേഖലകളിൽ നിരവധി തൊഴിലവസരങ്ങൾ ലഭിക്കുന്നതാണ്. മികച്ച അദ്ധ്യാപകർ നേതൃത്വം നൽകുന്ന ഈ കോഴ്‌സ് പൂർത്തീകരിക്കുന്ന വിദ്യാർഥികൾക്ക് ബഹുരാഷ്ട്ര കമ്പനികളിൽ പ്ലേയ്‌സ്‌മെന്റ് നേടുവാനുള്ള അവസരങ്ങൾ ലഭിക്കും. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പരിശീലനത്തിന് ധാരണയാകുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 95083015/ 9495999706.

അസാപ് കേരളയുടെ പ്രൊഫഷണൽ കോഴ്സിലും അവസരമുണ്ട്

സൈബര്‍ സെക്യൂരിറ്റി , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് , പൈതണ്‍ ഫോര്‍ ഡാറ്റ മാനേജ്‌മെന്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് ആന്‍ഡ് മെഷീന്‍ ലേര്‍ണിംഗ്, ആയുര്‍വേദ തെറാപ്പി എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനുവരിയിലാണ് അഡ്മിഷൻ ആരംഭിക്കു. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയാൽ അസാപ് കേരളയുടെ പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്:https://bit.ly/asapzoned, 9495999710

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+