യുഎസ്സില്‍ ഇതാ കൈനിറയെ അവസരങ്ങള്‍; ഈ വഴികളില്‍ അപേക്ഷിക്കാം, ആകര്‍ഷകമായ ശമ്പളം!!
വാഷിംഗ്ടണ്‍: വിദേശ ജോലികള്‍ നമുക്ക് ഏറെ പ്രിയപ്പെട്ടതാണ് എഞ്ചിനീയറിംഗ് ജോലികള്‍. പ്രത്യേകിച്ച് ഐടി-സാങ്കേതിക വിദ്യ മേഖലയില്‍ വന്‍ ഡിമാന്‍ഡ് ഇപ്പോഴുണ്ട്. അമേരിക്ക ഇത്തരം ജോലികളുടെ പറുദീസയാണ്. യുഎസ്സിലെ ഐടി മേഖലയിലെ നല്ലൊരു ഭാഗവും ഇന്ത്യക്കാരാല്‍ സമ്പന്നമാണ്.
ഗൂഗിള്‍, യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിങ്ങനെ പ്രമുഖ കമ്പനികളെല്ലാം ഇപ്പോള്‍ ഇന്ത്യക്കാര്‍ നയിക്കുന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. എങ്കിലിതാ ഐടി മേഖലയുടെ പുതിയ സാധ്യതകള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുകയാണ് അമേരിക്ക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലേക്ക് കഴിവുള്ളവരെ പ്രമുഖ കമ്പനികള്‍ തിരഞ്ഞ് തുടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ തന്നെ യോഗ്യതകള്‍ നോക്കി നിങ്ങള്‍ക്ക് അയക്കാവുന്നതാണ്.

ഓപ്പണ്‍ എഐയില്‍ അവസരം
ഓപ്പണ്‍ എഐ ലോകത്തെ തന്നെ പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയാണ്. ഇവിടെയാണ് എഞ്ചിനീയര്‍മാര്‍ക്ക് പുത്തന്‍ സാധ്യതകള്‍ ഉള്ളത്. ചാറ്റ് ജിപിടിയുടെ ഉപജ്ഞാതാവായ സാം ആള്‍ട്ട്മാന്റെ സാന്നിധ്യത്തിലാണ് ഈ കമ്പനിയിലെ എഞ്ചിനീയര്‍ വലിയ സാധ്യതകളെ കുറിച്ച് വെളിപ്പെടുത്തിയത്.
ഇതില്‍ പങ്കെടുത്ത എഞ്ചിനീയര്‍മാരാണ് എങ്ങനെയാണ് ഓപ്പണ്‍ എഐയില്‍ ജോലിക്കായി അപേക്ഷിക്കുകയെന്ന് ചോദിച്ചത്. അതിനായി ചെറിയ ചില കാര്യങ്ങള്‍ മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. കമ്പനി അത്തരം കാര്യങ്ങളെ സ്വാഗതം ചെയ്യും.
ചെയ്യേണ്ടത് ഇത്ര മാത്രം
ഓപ്പണ്‍ എഐ എപിഐ ഉപയോഗിച്ച് ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതൊരു സ്റ്റാര്‍ട്ടപ്പ് പോലെ കമ്പനി പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത്തരം ഉല്‍പ്പന്നങ്ങളെ കമ്പനി സ്വീകരിക്കുന്നുണ്ട്. പുതിയ ടാലന്റുകളെ കണ്ടെത്താന്‍ വേണ്ടിയാണിത്. എഐയില്‍ മിടുക്കരാണെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും അപേക്ഷിക്കാവുന്നതാണ്.
മികച്ച എഐ ഉല്‍പ്പന്നങ്ങള്‍ ഓപ്പണ്‍ എഐയിലേക്ക് അയക്കാവുന്നതാണ്. യോഗ്യതകളേക്കാല്‍ കൂടുതല്‍ പ്രാക്ടിക്കലിനാണ് കമ്പനി പ്രാധാന്യം നല്‍കുന്നത്. എഐ എഞ്ചിനീയറിംഗില്‍ മികവുള്ള ആര്‍ക്കും ഈ ജോലിക്ക് അപേക്ഷിക്കാം.
എന്താണ് നേട്ടം
ഓപ്പണ്‍ എപിഐയിലൂടെ ഡെവലപ്പര്‍മാര്‍ക്ക് അതും ഏത് രാജ്യത്ത് നിന്നുള്ളവര്‍ക്കും, കമ്പനിയുടെ ലാംഗ്വേജ് മോഡലില്‍ അടക്കം കയറാന്‍ സാധിക്കും.
ഇതുവഴി നിങ്ങളുടെ സ്വന്തം എഐ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാം. അതിന്റെ കഴിവുകള്‍ എന്തൊക്കെയാണെന്ന് ഇവരെ ബോധ്യപ്പെടുത്തുകയും ചെയ്യാം. മികച്ച അവസരമാണിത്.
അല്ലാതെയും അപേക്ഷിക്കാം
മുകളില്‍ പറഞ്ഞിട്ടുള്ളത് വളരെ ലളിതമായ മാര്‍ഗമാണ്. പക്ഷേ അത് ചിലര്‍ക്ക് കഠിനമായി തോന്നാം. അല്ലാതെയും ഈ ജോലിക്കായി അപേക്ഷിക്കാവുന്നത്. ഓപ്പണ്‍ എഐയുടെ വെബ്‌സൈറ്റില്‍ അതിന്റെ വിവരങ്ങളും നല്‍കിയിട്ടുണ്ട്.
മൊത്തം 44 ഒഴിവുകളാണ് ഉള്ളത്. ഇവയെല്ലാം അമേരിക്കയിലാണ്. സാന്‍ഫ്രാന്‍സിസ്‌കോ, കാലിഫോര്‍ണിയ എന്നിങ്ങനെയുള്ള നഗരങ്ങളിലായിരിക്കും ജോലി. എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരെയാണ് ആവശ്യം.
പേര്, ഇമെയില്‍, ഫോണ്‍ നമ്പര്‍ എന്നിവയെല്ലാം ചേര്‍ത്ത് ബയോഡാറ്റ സമര്‍പ്പിക്കുക. യുഎസ്സിന് പുറത്തുള്ളവര്‍ക്ക് ഇമിഗ്രേഷന്‍, സ്‌പോണ്‍സര്‍ഷിപ്പ്, പിന്തുണ എന്നിവയും കമ്പനി നല്‍കും. ഇതിനൊപ്പം പ്രൊഫഷണല്‍ സോഷ്യല്‍ മീഡിയ പേജുകളുടെ വിവരങ്ങളും നല്‍കേണ്ടി വരും.
ആകര്‍ഷകമായ ശമ്പളം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ശമ്പളം കോടികളാണ്. ഒരു വര്‍ഷം 3.35 ലക്ഷം ഡോളറാണ് ശമ്പളമായി ലഭിക്കും. രണ്ട് കോടിയോളം വരുമിത്.
നേരത്തെ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തതാണിത്. ആന്ത്രോപിക് പോലുള്ള കമ്പനികളും ഇതേ ശമ്പളമാണ് നല്‍കുന്നത്. ഇത് ഗൂഗിള്‍ പിന്തുണയ്ക്കുന്ന സ്റ്റാര്‍ട്ടപ്പാണ്. ക്ലാരിറ്റി 2.3 ലക്ഷം ഡോളറാണ് ശമ്പളമായി നല്‍കുന്നത്.












Click it and Unblock the Notifications