Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കൻ കമ്പനി ഇന്ത്യക്കാരെ വിളിക്കുന്നു: ആയിരത്തിലേറെ അവസരങ്ങള്‍, ഒഴിവുകള്‍ അറിയാം

ടെക് രംഗത്ത് പ്രവർത്തിക്കുന്ന തൊഴിലാളികളെ സംബന്ധിച്ച് അത്ര അശ്വാസം നല്‍കുന്ന വാർത്തകളല്ല കഴിഞ്ഞ കുറച്ച് മാസങ്ങായി പുറത്ത് വരുന്നത്. ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് തുടങ്ങിയ സാങ്കേതിക വ്യവസായ രംഗത്തെ പ്രമുഖരെല്ലാം തന്നെ തങ്ങളുടെ സ്ഥാപനങ്ങളില്‍ കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. തുടർന്നുള്ള മാസങ്ങളിലും പിരിച്ചുവിടലുണ്ടാവുമെന്ന സൂചനയും കമ്പനികള്‍ നല്‍കുന്നു.

ടെക് രംഗത്തെ ഈ തൊഴില്‍ പ്രതിസന്ധി ഇന്ത്യക്കാരായ ഐടി ജീവനക്കാരെ വലിയ രീതിയില്‍ ബാധിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഐടി മേഖലയിലെ പ്രമുഖരായ ഒരു കമ്പനി ആയിരം തൊഴിലാളികളെ പുതുതായി നിയമിക്കുന്നുവെന്നാണ് ആ വാർത്ത. അത് ഇന്ത്യയില്‍ നിന്നാണ് എന്നതാണ് അതിലേറെ ശ്രദ്ധേയം.

 jobnews

അമേരിക്കന്‍ ഐടി കമ്പനിയായ ആക്‌സ്‌ട്രിയ തങ്ങളുടെ തൊഴിൽ ശക്തി വിപുലീകരിക്കാനുള്ള പദ്ധതികൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അടുത്ത എട്ട് മാസത്തിനുള്ളിൽ ഡാറ്റ സയൻസ്, സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ്, ഡാറ്റാ എഞ്ചിനീയറിംഗ് എന്നീ മേഖലയില്‍ വൈദഗ്ധ്യമുള്ള 1,000 പ്രൊഫഷണലുകളെ നിയമിക്കുമെന്ന് കമ്പനി അറിയിക്കുന്നു.

ലൈഫ് സയൻസ് മേഖലയിലെ ബിസിനസ്സുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടിയാണ് കൂടുതല്‍ നിയമനങ്ങള്‍ നടത്തുന്നതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഇതിലൂടെ അത്യാധുനിക ഡാറ്റാധിഷ്ഠിത അനലിറ്റിക്സ് സൊല്യൂഷനുകൾ നൽകുന്നതിൽ കമ്പനിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ആക്‌സ്‌ട്രിയ പറഞ്ഞതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

"അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആക്‌സ്‌ട്രിയയും അഗ്രസീവ് ക്യാമ്പസ് റിക്രൂട്ട്‌മെന്റിനായി തയ്യാറെടുക്കുകയാണ്. ഞങ്ങള്‍ ഇതിനോടകം തന്നെ ഇന്ത്യയിലെ പ്രമുഖ ഐഐടികളുമായും മറ്റ് പ്രധാന എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് കോളേജുകളുടെയും പ്ലേസ്‌മെന്റ് സെല്ലുകളുമായി ചർച്ചകള്‍ ആരംഭിച്ചിട്ടുണ്ട്," കമ്പനി കൂട്ടിച്ചേർത്തു. നിലവിൽ, ഇന്ത്യയിൽ 3,000 ജീവനക്കാരാണ് ആക്‌സ്‌ട്രിയയ്ക്കുള്ളത്.

അതേസമയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഇന്ത്യയിലെ 5.4 ദശലക്ഷം ഐടി ജീവനക്കാരിൽ ഒരു ശതമാനത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തുടക്കത്തിൽ, ഇത് സെയിൽസ്, സപ്പോർട്ട് റോളുകളിൽ പ്രവർത്തിക്കുന്നവരെയായിരിക്കും ബാധിക്കുകയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

അതോടൊപ്പം എഐ ഐടി മേഖലയിൽ 2-3 ബില്യൺ ഡോളറിന്റെ അധിക വരുമാന സാധ്യതയും സൃഷ്ടിച്ചേക്കുമെന്നും റിപ്പോർട്ട് പറയുന്നു. രാജ്യത്തെ 245 ബില്യൺ ഡോളറിന്റെ ഐടി വ്യവസായ രംഗത്ത് സെയിൽസ്, സപ്പോർട്ട് റോളുകളിൽ 300,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇതില്‍ ഏകദേശം 50,000 ജീവനക്കാരുടെ ജോലിക്ക് അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ എഐ ബാധിച്ചേക്കുമെന്നാണ് ഒരു പഠനത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+