കരിയര്‍ മാറാന്‍ ആഗ്രഹിക്കുന്നുണ്ടോ? യുഎസില്‍ നിരവധി അവസരങ്ങള്‍, ശമ്പളവും ആകര്‍ഷകം
വാഷിംഗ്ടണ്‍: പുതിയൊരു കരിയര്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ശമ്പളം കുറയുമെന്ന ഭയമൊന്നും വേണ്ട. ഒരുമാറ്റത്തിന് നിങ്ങള്‍ തയ്യാറാണെങ്കില്‍ കാത്തിരിക്കുന്നത് വലിയ അവസരങ്ങളാണ്. യുഎസ് നിങ്ങളെ അവസരങ്ങളുമായി കൈനീട്ടി വിളിക്കുകയാണ്. സാങ്കേതികയുടെ ലോകത്താണ് ധാരാളം അവസരങ്ങള്‍ ഉള്ളത്.
ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ട് നിരവധി അവസരങ്ങളാണ് യുഎസ്സിലുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴിലവസരങ്ങളെ ഇല്ലാതാക്കുമെന്ന് ഒരു ഭയം ലോകത്തെല്ലായിടത്തുമുണ്ട്. എന്നാല്‍ ധാരാളം തൊഴില്‍ അവസരങ്ങളും നിങ്ങള്‍ക്കായി ഈ മേഖല നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ഈ മേഖല കരുത്താര്‍ജിച്ചിട്ടില്ല. പക്ഷേ യുഎസ്സില്‍ മികച്ച യോഗ്യതയുള്ളവര്‍ക്ക് ഈ ജോലി നേടിയെടുക്കാം.

ഓപ്പണ്‍ എഐയില്‍ ധാരാളം അവസരങ്ങള്‍
ചാറ്റ്ജിപിടിയുടെ ഉപജ്ഞാതാക്കളാണ് ഓപ്പണ്‍ എഐ. അവര്‍ ഇപ്പോള്‍ മികച്ച സാങ്കേതിക വിദഗ്ധരെയാണ് കമ്പനിയിലേക്ക് ക്ഷണിക്കുന്നത്. മെഷീന് ലേണിംഗ് റിസര്‍ച്ചറാണ് അതില്‍ ഒഴിവുള്ളത്. രണ്ട് ലക്ഷം മുതല്‍ 3.70 ലക്ഷം യുഎസ് ഡോളര്‍ വരെയാണ് പ്രതിവര്‍ഷം പ്രതിഫലമായി ലഭിക്കുക.
അതിന് പുറമേ ശമ്പളത്തോടെയുള്ള അവധികളും കമ്പനി നല്‍കുന്നുണ്ട്. ജീവനക്കാര്‍ക്കും, അവരുടെ മൊത്തം കുടുംബത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷയും കമ്പനി അനുവദിക്കും. എഐ സിസ്റ്റം ടെസ്റ്റിംഗാണ് ഇവിടെ ചെയ്യേണ്ട ജോലി.
അഡോബിലും കൈനിറയെ അവസരം
സോഫ്റ്റ്വെയര് മേഖലയിലെ ഭീമന്മാരായ അഡോബും നിരവധി അവസരങ്ങളുമായി നിങ്ങളെ കൈനീട്ടി വിളിക്കുകയാണ്. സീനിയര്‍ ക്രിയേറ്റീവ് ഇവാഞ്ചലിസ്റ്റ് പോസ്റ്റിലാണ് ഒഴിവുള്ളത്. ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റസുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ 50 ശതമാനം ജോലികള്‍ക്കും യാത്ര ചെയ്യേണ്ടി വരും.
ഡെമോ അവതരിപ്പിക്കുക, കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റ് അടക്കമുള്ളവയില്‍ യോഗ്യതയുണ്ടെങ്കില്‍ അപേക്ഷിക്കാം. ഒരു ബാച്ചിലര്‍ ഡിഗ്രിയാണ് ആവശ്യം. ഒപ്പം കമ്മ്യൂണിറ്റി റിലേഷനില്‍ ഏഴ് വര്‍ഷത്തിലധികം പരിചയസമ്പത്തും വേണം.
എവിടെയാണ് നിങ്ങള്‍ ജോലി ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചാണ് ഇവിടെ ശമ്പളം. ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം ഡോളര്‍ വരെയാണ് പ്രതിവര്‍ഷം ശമ്പളം.
ജീക്കോയില് ലാംഗ്വേജ് പ്രൊസസിംഗ്
ഇന്‍ഷുറന്‍സ് കമ്പനിയായ ജീക്കോയിലും എഐ ജോലികള്‍ ഉണ്ട്. റിമോട്ട് ഡാറ്റാ ശാസ്ത്രജ്ഞനെയാണ് അവര്‍ക്ക് ആവശ്യം. നാച്ചുറല്‍ ലാംഗ്വേജ് പ്രൊസസിംഗില്‍ മികവ് ഉണ്ടായിരിക്കണം. ഡാറ്റ സയന്‍സില്‍ മൂന്ന് വര്‍ഷത്തിലധികം പരിചയസമ്പത്ത് വേണം.
ഡിസൈന്‍ എക്സ്പിരിമെന്റ്, ബയേഷ്യന്‍ ലേണിംഗ്, സ്റ്റാസ്റ്റിക്കല്‍ പരിജ്ഞാനം, എന്നിവ നിങ്ങള്‍ക്കുണ്ടായിരിക്കണം. 1.20 ലക്ഷം ഡോളര്‍ മുതല്‍ 1.90 ലക്ഷം വരെ നിങ്ങള്‍ക്ക് വാര്‍ഷിക ശമ്പളമായി ലഭിക്കും.
ജീക്കോ ജീവനക്കാര്‍ക്കായി ഇന്‍ഷുറന്‍സും നല്‍കുന്നുണ്ട്. ഒപ്പം ലാഭവിഹിതം, ട്യൂഷന് ഫീസ്, എന്നിവയും ലഭിക്കും.
എഐ റിസര്ച്ചര്ക്ക് വമ്പന്‍ ശമ്പളം
അമേരിക്കന്‍ കമ്പനിയായ ഷോര്‍ട്ട്ലിസ്റ്റ് റിക്രൂട്ട്മെന്റുകളും മികച്ച ടാലന്റുകളെ കമ്പനിയിലേക്ക് സ്വാഗതം ചെയ്യുന്നുണ്ട്. എഐ റിസര്‍ച്ചര്‍ പദവിയിലേക്കാണ് ജീവനക്കാരെ ആവശ്യമുള്ളത്. റിമോട്ട് വര്‍ക്കിംഗ് റോളാണ് ഇതിലൂടെ ലഭിക്കുക.
രണ്ട് ലക്ഷം ഡോളര്‍ മുതല്‍ 2.40 ലക്ഷം വരെയാണ് ശമ്പളമായി നിങ്ങളെ കാത്തിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ പരിചയസമ്പത്ത് നിങ്ങള്‍ക്ക് ആവശ്യമാണ്.
മൈക്രോസോഫ്റ്റിനും നിങ്ങളെ ആവശ്യം
മൈക്രോസോഫ്റ്റും എഐയില്‍ ധാരാളം ജോലികള്‍ നല്‍കുന്നുണ്ട്. ഡാറ്റാ അനോട്ടേഷന്‍ സ്പെഷ്യലിസ്റ്റിനെയാണ് മൈക്രോസോഫ്റ്റിന് ആവശ്യം. ഇതിന് ബിരുദം ആവശ്യമില്ല. ക്യൂബെക് ഫ്രഞ്ചില്‍ സംസാരിക്കാനും, എഴുതാനുമുള്ള കഴിവുണ്ടായിരിക്കണം.
പുതുതലമുറ മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും, അതിനെ കുറിച്ചുള്ള ധാരണയും നമുക്കുണ്ടായിരിക്കണം. 1.05 ലക്ഷം ഡോളറിലാണ് ശമ്പളം ആരംഭിക്കുന്നത്.
ആന്ത്രോപിക്കിലും വേക്കന്‍സികള്‍
എഐ കമ്പനിയായ ആന്ത്രോപിക്കിലും ധാരാളം വേക്കന്സികളുണ്ട്. 2.80 ലക്ഷം ഡോളര്‍ മുതല്‍ 3.75 ലക്ഷം വരെയാണ് ശമ്പളം, പ്രോമ്പ്റ്റ് എഞ്ചിനീയര്‍, ലൈബ്രേറിയന്‍ എന്നീ പോസ്റ്റുകളിലാണ് ഒഴിവുകളുള്ളത്.
സാന്ഫ്രാന്സിസ്കോയിലായിരിക്കും നിങ്ങളുടെ ജോലി. ശമ്പളത്തോടൊപ്പം മികച്ച ഇന്‍ഷുറന്‍സും നിങ്ങള്‍ക്കും കുടുംബത്തിനും ലഭിക്കും. ധാരാളം അവധികളും ലഭിക്കും.
-
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications