കൊച്ചിൻ ഷിപ്പ്യാർഡിൽ ഇതാ ഒഴിവുകൾ; സർക്കാർ സ്ഥാപനങ്ങളിൽ വേറേയും നിരവധി താത്കാലിക ജോലികൾ
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) അപ്രന്റീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.2021 മുതൽ 2025 വരെയുള്ള വർഷങ്ങളിൽ എഞ്ചിനീയറിംഗിൽ ബിരുദവും ഡിപ്ലോമയും നേടിയവർക്കും കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ നേടിയവർക്കും അപേക്ഷിക്കാം.രു വർഷത്തെ പരിശീലനത്തിനാണ് അവസരം. ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും പ്രത്യേകം തസ്തികകൾ ഉണ്ട്.
ഗ്രാജ്വേറ്റ് അപ്രന്റീസുകൾക്കായി 70 ഒഴിവുകളാണുള്ളത്. ഇവർക്ക് പ്രതിമാസം 12,000 സ്റ്റൈപ്പൻഡ് ലഭിക്കും. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് (12 സീറ്റുകൾ), മെക്കാനിക്കൽ എഞ്ചിനീയറിംഗ് (20 സീറ്റുകൾ), ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (6 സീറ്റുകൾ) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സിവിൽ എഞ്ചിനീയറിംഗിന് 15 സീറ്റുകളും, കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജിക്ക് 5 സീറ്റുകളും, ഫയർ & സേഫ്റ്റി എഞ്ചിനീയറിംഗിന് 4 സീറ്റുകളും, മറൈൻ എഞ്ചിനീയറിംഗിന് 4 സീറ്റുകളും, നേവൽ ആർക്കിടെക്ചർ & ഷിപ്പ് ബിൽഡിംഗിന് 4 സീറ്റുകളും ലഭ്യമാണ്.
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസുകൾക്കായി ആകെ 70 ഒഴിവുകളാണുള്ളത്. ഇവർക്ക് പ്രതിമാസം 10,200 സ്റ്റൈപ്പൻഡ് ലഭിക്കും. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് (14 സീറ്റുകൾ), മെക്കാനിക്കൽ എഞ്ചിനീയറിംഗ് (20 സീറ്റുകൾ), ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (8 സീറ്റുകൾ), ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി (4 സീറ്റുകൾ) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സിവിൽ എഞ്ചിനീയറിംഗിന് 10 സീറ്റുകളും, കമ്പ്യൂട്ടർ എഞ്ചിനീയറിംഗിന് 5 സീറ്റുകളും, കൊമേഴ്സ്യൽ പ്രാക്ടീസിന് 9 സീറ്റുകളും ഡിപ്ലോമക്കാർക്കായി നീക്കിവെച്ചിട്ടുണ്ട്.
കാറ്റഗറി I ഗ്രാജ്വേറ്റ് അപ്രന്റീസുകൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കിൽ നിയമനിർമ്മാണത്തിലൂടെ ബിരുദം നൽകാൻ അധികാരമുള്ള സ്ഥാപനത്തിൽ നിന്നുള്ള ബിരുദം.
സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര സർക്കാർ തത്തുല്യമായി അംഗീകരിച്ച പ്രൊഫഷണൽ ബോഡികളുടെ ഗ്രാജ്വേറ്റ് പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. ചില സർവകലാശാലകൾ ഗ്രേഡ് പോയിന്റുകൾ (CGPA/OGPA/CPI) നൽകുമ്പോൾ, അവയെ ശതമാനത്തിലേക്ക് മാറ്റുന്നതിനുള്ള മാനദണ്ഡങ്ങൾ സർവകലാശാല നൽകിയിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കും.
കാറ്റഗറി II ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസുകൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന കൗൺസിലോ സാങ്കേതിക വിദ്യാഭ്യാസ ബോർഡോ നൽകിയ ഡിപ്ലോമയോ അല്ലെങ്കിൽ സർവകലാശാല നൽകിയ ഡിപ്ലോമയോ ഉണ്ടായിരിക്കണം. സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര സർക്കാർ തത്തുല്യമായി അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നുള്ള എഞ്ചിനീയറിംഗ്, ടെക്നോളജി ഡിപ്ലോമകളും പരിഗണിക്കുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 25. കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/uploads/career/fd354ef54a73ffa9ca58d9c440534d23.pdf
സ്‌പോർട്‌സ് കോച്ച്, ട്രെയിനർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള ജില്ലാ സ്‌പോർട്‌സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും ഫുട്‌ബോൾ, അത്‌ലറ്റിക്സ്, ബാസ്‌കറ്റ്‌ബോൾ, ബേസ്‌ബോൾ, നീന്തൽ എന്നീ വിഭാഗങ്ങളിൽ കോച്ചുകളുടെയും ട്രെയിനർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ 24ന് രാവിലെ 10ന് തിരുവനന്തപുരത്തെ കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം.
കോച്ച് തസ്തികയ്ക്ക് അപേക്ഷിക്കുന്നവർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സിൽ (എൻഐഎസ്) നിന്നുള്ള ഒരു വർഷത്തെ റെഗുലർ ഡിപ്ലോമ, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, ബന്ധപ്പെട്ട കായിക ഇനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്സാണ്.
ട്രെയിനർ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർക്ക് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എസ്എഐ) യിൽ നിന്നുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കോച്ചിങ് ലൈസൻസ്, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെട്ട കായിക ഇനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം, കൂടാതെ ആ ഇനത്തിൽ മികവ് തെളിയിച്ചിട്ടുള്ള പരിചയം എന്നിവ ആവശ്യമാണ്. പ്രായപരിധി 45 വയസ്സാണ്.












Click it and Unblock the Notifications