Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ ഡിസ്കിൽ ഒഴിവുകൾ; ഒന്നര ലക്ഷം വരെ ശമ്പളം..വേറേയും നിരവധി അവസരങ്ങൾ

കേരള സര്‍ക്കാരിന് കീഴില്‍ ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിൽ ഒഴിവുകൾ. വർക്ക് നിയർ ഹോം പ്രൊജക്ടിന്റെ ഭാഗമായാണ് നിയമനം. തസ്തിക, യോഗ്യത, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ വിശദമായി നോക്കാം

അസിസ്റ്റന്റ് മാനേജൻ ഗ്രേഡ് 1- ഒരു ഒഴിവാണ് ഉള്ളത്. ബിടെക് അല്ലെങ്കിൽ എം ബി എ (റെഗുലർ) പഠിച്ചവർക്ക് അപേക്ഷിക്കാം. 10 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. സ്റ്റേക്ക് ഹോൾഡർ എൻഗേജ്മെന്റ്, ആന്റ് റിസർച്ച്, പ്രൊജക്ട് മാനേജർ തസ്തികയിൽ പ്രവൃത്തിപരിചയം വശ്യമാണ്. നന്നായി ആശയവിനിമയം നടത്താനുള്ള കഴിവുണ്ടാകണം. കൂടാതെ ഒരു ടീമിനെ നയിക്കാൻ ശേഷിയുള്ള ആളാകണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,25,000 -1,50,000 രൂപ വരെയാണ് മാസശമ്പളം ലഭിക്കുക. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസാണ്.

jobsne-174271

സീനിയർ ഗ്രേഡ് മാനേജർ-1

രണ്ട് ഒഴിവുകളാണ് ഉള്ളത്. ബിടെക്/ എം ബി എ ആണ് യോഗ്യത. ബിസിനസ് ഡെലവലപ്പ്മെന്റ് സ്റ്റേക്ക് ഹോൾഡർ എൻഗേജ്മെന്റ് മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 90,000 മുതൽ 1,00, 000 രൂപ വരെ ശമ്പളമായി ലഭിക്കും. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക-https://cmd.kerala.gov.in/wp-content/uploads/2025/03/Notification-v2.pdf

കണ്ടന്റ് ക്രിയേറ്റർമാരുടെ ഒഴിവുകൾ

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ തദ്ദേശകം മാസികയുടെ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നതിനായി കണ്ടന്റ് ക്രിയേറ്റർമാരെ നിയമിക്കുന്നു. താത്കാലിക നിയമനമാണ്.ജേർണലിസത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമയുമുള്ളവർക്കാണ് അപേക്ഷിക്കാനാകുക.

വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വാർത്തകൾ, തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന മാതൃകാപരമായ വിവിധ പ്രവർത്തനങ്ങൾ തുടങ്ങി മാസികയിലേക്കാവശ്യമായ ഉള്ളടക്കങ്ങൾ ശേഖരിച്ച് നിശ്ചിത സമയത്തിനകം ലേഖനങ്ങളും മറ്റും തയ്യാറാക്കി നൽകുകയാണ് വേണ്ടത്. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഒരു ലേഖനത്തിന് ആയിരം രൂപ പ്രതിഫലം ലഭിക്കും. .

ചീഫ് ഓഫീസർ, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്വരാജ് ഭവൻ, നന്ദൻകോട് പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31.

താല്‍കാലിക നിയമനം

തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒഴിവുകൾ. പ്ലംബര്‍ കം വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍ / ഇലക്ട്രിഷ്യന്‍ കം വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍ തസ്തികയിലേക്കാണ് നിയമനം.
ഏപ്രിൽ 9 നാണ് അഭിമുഖം.

യോഗ്യത: എസ്. എസ്. എല്‍ . സി പാസ്സായിരിക്കണം. പ്ലംബര്‍ / ഇലക്ട്രിഷ്യന്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് , പ്രവൃത്തി പരിചയം അഭികാമ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+