Get Updates
Get notified of breaking news, exclusive insights, and must-see stories!

മലബാർ കാൻസർ സെന്ററിൽ ഒഴിവുകൾ; പ്ലസ്ടു യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം

മലബാര്‍ കാന്‍സര്‍ സെന്ററില്‍ ജോലി നേടാന്‍ അവസരം. റസിഡന്റ് സ്റ്റാഫ് നഴ്സ്, റസിഡന്റ് ഫാർമസിസ്റ്റ്, പേഷ്യന്റ് കെയർ അസിസ്റ്റന്റ്, ക്ലിനിക്കൽ ട്രയൽ കോഡിനേറ്റർ, ഫാർമസിസ്റ്റ്, ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം

റസിഡന്റ് സ്റ്റാഫ് നഴ്സ്-30 ഒഴിവുകളാണ് ഉള്ളത്. ബി എസ് സി നഴ്സിങ്ങ്/ ജി എൻ എം/ ഓങ്കോളജിയിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 20 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപ ശമ്പളമായി ലഭിക്കും.

jobsne-

റസിഡന്റ് ഫാർമസിസ്റ്റ്-ഡി ഫാം അല്ലെങ്കിൽ ബി ഫാം ആണ് യോഗ്യത. പ്രായപരിധി 30 വയസ്. ഒരു ഒഴിവാണ് ഉള്ളത്. ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 15,000 രൂപയും ഡിഗ്രി യോഗ്യത ഉള്ളവർക്ക് 17,000 രൂപയും ശമ്പളം ലഭിക്കും.

പേഷ്യന്റ് കെയർ അസിസ്റ്റന്റ്- 5 ഒഴിവുകൾ. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസാണ്. ശമ്പളമായി 10,000 രൂപയാണ് ലഭിക്കുക.

ക്ലിനിക്കൽ ട്രയൽ കോഡിനേറ്റർ-ഡി ഉാം/ എം പി എച്ച്/ എം എസ് സി ( ബയോസ്റ്റാറ്റിറ്റിക്സ്)/ ക്ലിനിക്കൽ റിസർച്ചിൽ എം എസ് സി/ ലൈഫ് സയൻസിൽ എം എസ് സി/ ബി ടെക് ബയോടെക്നോളജി

ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അപേക്ഷക്കാനുള്ള പ്രായപരിധി 35 വയസിന് താഴെ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 രൂപ ശമ്പളമായി ലഭിക്കും.

ഫാർമസിസ്റ്റ്- ബിഫാം/ എംഫാം. ഒരു ഒഴിവ്

ബിഫാം യോഗ്യത ഉള്ളവർക്ക് രണ്ട് വർഷത്തേയും എംഫാം യോഗ്യത ഉള്ളവർക്ക് 1 വർഷത്തേയും പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രായപരിധി 35 വയസിൽ താഴെ

ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ- ബി എസ് സി/ മെഡിക്കൽ റേഡിയോ ഐസോടോപ്പ് ടെക്നിക്കിൽ ഡിപ്ലോമ)/ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ പിജി ഡിപ്ലോമ. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 36 വയസിൽ താഴെ.

നിലവിൽ രണ്ട് ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 60,000 രൂപ ശമ്പളമായി ലഭിക്കും. കൂടാതെ സ്പെഷ്യൽ അലവൻസായി 25,000 രൂപയും മാസം ലഭിക്കും. ഇതിനോടൊപ്പം തന്നെ 2 വർഷത്തിന് മുകളിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് 5000 രൂപയും അഡീഷ്ണൽ അലവൻസ് ലഭിക്കും.

മുകളിൽ പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 31 വയസാണ്. കൂടിതൽ വിവരങ്ങൾക്ക് -https://www.mcc.kerala.gov.in/career

താത്ക്കാലിക നിയമനം

പട്ടികജാതി വികസന വകുപ്പ് ട്രെയ്‌സ് പദ്ധതി പ്രകാരം പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് പ്രായോഗിക പരിശീലനം നൽകുന്നതിനായി എം.എസ്.ഡബ്ല്യു യോഗ്യതയുള്ള പട്ടികജാതി വിഭാഗക്കാരെ സോഷ്യൽ വർക്കർമാരായി താത്ക്കാലിക നിയമനം നൽകുന്നു. പ്രായപരിധി 21-35 വയസ്സ്. ജില്ലാ തലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃകയും കൂടുതൽ വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 5. അപേക്ഷകർ സ്വന്തം ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.

സീനിയര്‍ റസിഡന്റ് നിയമനം

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് (പള്‍മണറി മെഡിസിന്‍) തസ്തികയിലെ ഒഴിവുകളിലേക്ക് താല്കാലികാടിസ്ഥാനത്തില്‍ കരാര്‍ നിയമനം നടത്തും. യോഗ്യത: പ്രസ്തുത വിഭാഗത്തിലെ പി.ജി, ടി.സി.എം.സി രജിസ്‌ട്രേഷന്‍. പ്രായപരിധി: 40 വയസ്. ജനനതീയതി, എം.ബി.ബി.എസ് പാര്‍ട്ട് ഒന്ന് ആന്‍ഡ് പാര്‍ട്ട്് രണ്ട്, പി.ജി എന്നിവയുടെ മാര്‍ക്ക് ലിസ്റ്റ്, മുന്‍പരിചയം, മേല്‍വിലാസം തെളിയിക്കുന്ന അസല്‍ രേഖകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മെയ് 28 രാവിലെ 11 ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക് [email protected] ഫോണ്‍: 0474 2572574, 2572572.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+