Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിത വികസന കോർപറേഷനിൽ ജില്ലാ കോഡിനേറ്റൻമാരുടെ ഒഴിവുകൾ;31,500 രൂപ ശമ്പളം

കേരള വനിത വികസന കോർപറേഷനിൽ ജില്ലാ കോഡിനേറ്റൻമാരുടെ ഒഴിവുകൾ. കരാർ നിയമനമാണ്. യോഗ്യത, ശമ്പളം, പ്രായപരിധി, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം.

ജില്ലാ കോഡിനേറ്റർ-14 ഒഴിവാണ് ഉള്ളത്. ഇതിൽ ജനറൽ വിഭാഗത്തിന് ആറും ഇടിബി-2, എസ്സി-2, എൽസി/എൈ-1, ഇഡബ്ല്യുഎസ്-1, ഒബിസി-1, മുസ്ലീം-1 എന്നിങ്ങനെയാണ് ഒഴിവുകൾ.

jobsne-1753

ഫിൻനാൻസിൽ എംബിഎ അല്ലെങ്കിൽ എംകോം ഫിനാൻസ് ആണ് യോഗ്യത. ബാങ്കിങ്/ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് (എസ്സി/എസ് ടി വിഭാഗത്തിന് ഇളവുണ്ട്) മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 മുതൽ 31,500 വരെ ശമ്പളം ലഭിക്കും.

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 45 വയസാണ്.ജുലൈ 31 വരെയാണ് അപേക്ഷിക്കാനാകുക. കൂടുതൽ വിവരങ്ങൾക്ക് -https://kswdc.org/wp-content/uploads/2025/07/Notification-1.pdf

സംസ്ഥാന സർക്കാരിന് കീഴിൽ വേറേയും താത്കാലിക ഒഴിവുകൾ

താത്കാലിക നിയമനം

ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ താത്കാലികാടിസ്ഥാനത്തിൽ മോട്ടോർ മെക്കാനിക്ക് തസ്തികയിൽ ഒരു ഒഴിവുണ്ട്. യോഗ്യത എസ് എസ് എൽ സി, രണ്ട് വർഷത്തെ ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ്, രണ്ട് വർഷത്തെ മോട്ടോർ വാഹന മെക്കാനിസത്തിലെ പ്രവൃത്തി പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുള്ളവർക്ക് അപേക്ഷിക്കാം . പ്രായം 18നും 39 നും മധ്യേ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് നാലിന് മുമ്പ് പരിധിയിലുള്ള എംപ്ലോയ്മെ‌ൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. ഫോൺ- 0484 2422458

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കാത്ത്‌ലാബ് ടെക്‌നീഷ്യന്‍, ന്യൂറോ ടെക്‌നീഷ്യന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എ.ച്ച്.ഡി.എസിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ കാത്ത്‌ലാബ് ടെക്‌നീഷ്യന്‍, ന്യൂറോ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ജൂലൈ 30 നാണ് അഭിമുഖം. ജൂനിയര്‍ കാത്ത്‌ലാബ് ടെക്‌നീഷ്യന്‍ ഇന്റര്‍വ്യൂ രാവിലെ 10നും ന്യൂറോ ടെക്‌നീഷ്യന്‍ ഇന്റര്‍വ്യൂ രാവിലെ 10.30 നും നടക്കും. 45 വയസ് കവിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം നിശ്ചയിച്ച സമയത്തിന് അര മണിക്കൂര്‍ മുമ്പ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0483 2762037.

അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

വയനാട്: വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പ്ലസ്ടു, കമ്പ്യൂട്ടര്‍ ഡിപ്ലോമ എന്നിവയാണ് യോഗ്യത. പ്രായപരിധി 40 വയസ്സ്. പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യരായവര്‍ ജൂലൈ 30 വൈകീട്ട് അഞ്ചിന് മുന്‍പായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മുന്‍സിപ്പല്‍ കോപ്ലംക്സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട്, 678001 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0491 2531098

യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സംസ്ഥാന യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേയ്ക്ക് ജില്ലാ കോർഡിനേറ്റർ നിയമനം നടത്തുന്നു. പ്ലസ്ടു യോഗ്യതയുള്ള 18 നും - 40 നുമിടയില്‍ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷാഫോം www.ksyc.kerala.gov.in ൽ ലഭ്യമാണ്. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ (യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉള്‍പ്പെടെ), യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം ഓഗസ്റ്റ് രണ്ട് രാവിലെ 10 ന് തിരുവനന്തപുരം വികാസ്ഭവനിലുള്ള യുവജന കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ: 0471 2308630.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+