Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഗീത കോളേജിൽ എൻജിനീയറിംഗ് അസിസ്റ്റന്റുമാരുടെ ഒഴിവുകൾ ; തൊഴിൽ അവസരങ്ങൾ അറിയാം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ എൻജിനീയറിംഗ് അസിസ്റ്റന്റുമാരുടെ ഒഴിവുകൾ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിംഗ് തീയേറ്ററിൽ സൗണ്ട് എൻജിനീയറിംഗ് അസിസ്റ്റന്റിന്റേയും എൻജിനീയറിംഗ് അസിസ്റ്റന്റിന്റേയും ഒഴിവുണ്ട്.

സൗണ്ട് എൻജിനീയർ അസിസ്റ്റന്റ് ഒഴിവിലേക്ക് സൗണ്ട് എൻജിനിയറിംഗിൽ ബിരുദം/ഡിപ്ലോമയും, പ്രോടൂൾസ്, ലോജിക്‌സ് തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എൻജിനീയറിംഗ് അസിസ്റ്റന്റ് ഒഴിവിലേക്ക് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം/ഡിപ്ലോമയും, റെക്കോർഡിംഗ് തീയേറ്ററിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

കരാറടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോളേജിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം സാക്ഷ്യപ്പെടുത്തിയത്, മറ്റ് അനുബന്ധരേഖകൾ സഹിതം ഒക്‌ടോബർ 11ന് രാവിലെ 10നും ഇലക്ട്രിക്കൽ എൻജിനീയറിംഗ് ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 11നും ഹാജരാകണം.

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

സെന്റർ ഫോർ കൺണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരത്ത് മണ്ണന്തലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശ്ശേരി (കണ്ണൂർ), കൊല്ലം (ടി.കെ.എം ആർട്‌സ് ആന്റ് സയൻസ് കോളേജ്), മൂവാറ്റുപുഴ എന്നീ ഉപകേന്ദ്രങ്ങളിലും 2021 ഒക്‌ടോബർ മാസം ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് (ഓപ്ഷണൽ വിഷയങ്ങളുടെ) പരീക്ഷാ പരിശീലന ക്ലാസ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ഫീ- 13,800 (10,000 രൂപ (ഫീസ്)+1800 രൂപ (ജി.എസ്.റ്റി)+ 2000 രൂപ (കോഷൻ ഡെപ്പോസിറ്റ്) പ്രലിംസ് കം മെയിൻസ് കോഴ്‌സിന് ഫീസ് അടച്ചിട്ടുള്ളവർ ഓപ്ഷണൽ വിഷയങ്ങൾക്ക് കോഷൻ ഡെപ്പോസിറ്റ് വീൺണ്ടും അടയ്‌ക്കേണ്ടതില്ല. ഓൺലൈൻ രജിസ്‌ട്രേഷനും ഫീസ് അടയ്ക്കുന്നതിനുമുള്ള സൗകര്യം www.ccek.org, www.kscsa.org എന്നീ വെബ്‌സൈറ്റുകളിൽ ഈ മാസം എട്ട് മുതൽ 12 വരെ ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: തിരുവനന്തപുരം: 0471-2313065, 2311654, 8281098862, 8281098863, പൊന്നാനി: 0494-2665489, 8281098868, പാലക്കാട്: 0491- 2576100, 8281098869, കോഴിക്കോട്: 0495-2386400, 8281098870, കല്യാശ്ശേരി: 8281098875, കൊല്ലം: 9446772334, മൂവാറ്റുപുഴ: 8281098873.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

പട്ടികജാതി/വർഗക്കാർക്ക് സൗജന്യ കോഴ്‌സുകൾ

പട്ടികജാതി/വർഗക്കാർക്ക് സൗജന്യ കോഴ്‌സുകൾ

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനു വേണ്ടി ടൈപ്പ്‌റൈറ്റിംഗ്, സ്റ്റെനോഗ്രാഫി തുടങ്ങിയ വിഷയങ്ങളിൽ സൗജന്യ പരിശീലനം നൽകുന്നു.

നവംബർ മുതൽ ആരംഭിക്കുന്ന പ്രസ്തുത കോഴ്‌സിൽ 30 വയസ്സിനു താഴെ പ്രായമുള്ള 12-ാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ 0471-2332113, 8304009409 എന്ന ഫോൺ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും മേൽപറഞ്ഞിട്ടുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Recommended Video

cmsvideo
    ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കട്ടിലെ മോദിയുടെ ഫോട്ടോ..യാത്രക്കാർക്ക് മുട്ടൻ പണി
    ഡെപ്യൂട്ടേഷൻ നിയമനം

    ഡെപ്യൂട്ടേഷൻ നിയമനം

    കേരള സർക്കാർ സ്ഥാപനമായ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാംഗ്രേഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് 35,600-75,400 ശമ്പള സ്‌കെയിലിൽ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്തു വരുന്ന ബിരുദ യോഗ്യതയുള്ള ക്ലറിക്കൽ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിർദ്ദിഷ്ട അപേക്ഷാ ഫോമിൽ ഓഫീസ് മേധാവി മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒഴിവുകളുടെ എണ്ണം ഒന്ന്. ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം-34 എന്ന വിലാസത്തിൽ ഒക്‌ടോബർ 25നകം അപേക്ഷ ലഭിക്കേണ്ടതാണ്. ഫോൺ: 0471-233790, മൊബൈൽ: 8547971483.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+