കയർ ബോർഡിൽ ഒഴിവുകൾ; ഈ യോഗ്യത മാത്രം മതി, ആയിരങ്ങൾ ശമ്പളം വാങ്ങാം
കേന്ദ്രസർക്കാരിന് കീഴിലുള്ള കയർ ബോർഡിൽ ജോലി നേടാൻ അവസരം. ആകെ 22 ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആലപ്പുഴ, ബാംഗ്ലൂർ എന്നിവിടങ്ങളിലായിരിക്കും നിയമനം ലഭിക്കുക. വിശദമായ വിവരങ്ങൾ നോക്കാം
ടെക്‌സറ്റൈല്‍ ടെക്‌നോളജിസ്റ്റ്- ഒരു ഒഴിവ്. ടെക്സ്റ്റൈൽ ടെക്നോളജിയിൽ ബിടെക്, കൂടാതെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ടെക്സറ്റിലിൽ ഡിപ്ലോമയും അഞ്ച് വർഷത്ത പ്രവൃത്തിപരിചയവും. ശമ്പളം-28000 കൂടാതെ ഹൗസ് റെന്റ് അലവൻസ്.

ഡിസൈൻ അസിസ്റ്റന്റ്-മെക്കാനിക്കൽ എഞ്ചിനിയറിങിൽ ൂിടെക്കും 2 വർഷത്തെ പ്രവൃത്തിപരിചയും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനിയറിങ് ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം- 28000 കൂടാതെ ഹൗസ് റെന്റ് അലവൻസ്.
ഫിറ്റര്‍, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, മെഷീനിസ്റ്റ്-അതത് മേഖലകളിൽ ഐഐട് കടാതെ 4 വർഷത്തെ പ്രവൃത്തിപരിചയം.
പ്രോജക്ട് അസിസ്റ്റന്റ് -എൻഐഡി/എൻഐഎഫ്ടി എന്നിവിടങ്ങളിൽ നിന്നുള്ള ബി ഡിസൈൻ, 2 വർഷത്തെ പ്രവൃത്തിപരിചയം.
പ്രൊജക്ട് അസിസ്റ്റന്റ് അനലിറ്റിക്കൽ കെമിസ്റ്റ്, പ്രൊജക്ട് അസിസ്റ്റന്റ് (പോളിമർ കെമിസ്ട്രി(, പ്രൊജക്ട് അസിസ്റ്റന്റ് (എസ് ഇ സി), പ്രൊജക്ട് ഹെൽപർ , ട്രെയിനർ, ബോയിലർ ഓപ്പറേറ്റർ, സ്റ്റോർ അസിസ്റ്റന്റ്, ലൈബ്രേറിയൻ, ഇലക്ട്രീഷൻ, ലാബ് ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലും ഒഴിവുണ്ട്. വിജ്ഞാപനം കൂടുതൽ വായിച്ച് അപേക്ഷിക്കാം. വിവരങ്ങൾക്ക്-http://coirboard.gov.in/wp-content/uploads/2025/05/Notification-and-Applcation-Form-Combined.pdf
താത്കാലിക അധ്യാപക ഒഴിവ്
കുണ്ടറ ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ ഗസ്റ്റ് ലക്ചറര്‍ തസ്തികകളില്‍ താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തും. തസ്തികകളും യോഗ്യതയും: ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്- 55 ശതമാനം മാര്‍ക്കോടെയുള്ള എംകോം, നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന, ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ് - 55 ശതമാനം മാര്‍ക്കോടെയുള്ള എം.എ ഇംഗ്ലീഷ്, നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ - പി.ജി.ഡി.സി.എ (ഫസ്റ്റ് ക്ലാസ്) അല്ലെങ്കില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ഫസ്റ്റ് ക്ലാസ്). യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പുകളുമായി മെയ് 30 രാവിലെ 10.30 ന് കോളജില്‍ എത്തണം. ഫോണ്‍: 0474 2580866, 8547005066.
താൽക്കാലിക അധ്യാപക ഒഴിവ്
കോട്ടയം: പാമ്പാടി പി.ടി.എം. ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം അധ്യാപകന്റെയും യു.പി. വിഭാഗത്തിൽ രണ്ട് അധ്യാപകരുടെയും താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ മേയ് 30ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0481 2505455.
പഞ്ചകർമ്മ അസിസ്റ്റൻ്റ് നിയമനം
ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള പാമ്പാടുംപാറ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന കല്ലാര്‍ (തേര്‍ഡ് ക്യാമ്പ് ) ഗവ.ആയുർവേദ ആശുപത്രിയിലെ ആശുപത്രി മാനേജിംഗ് കമ്മിറ്റി മുഖേനെ ദിവസവേതന അടിസ്ഥാനത്തില്‍ പ്രതിദിനം 450/- രൂപാ നിരക്കിൽ പഞ്ചകർമ്മ അസിസ്റ്റന്റിനെ ( സ്ത്രീ) നിയമിക്കുന്നു. ഇന്റര്‍വ്യൂ സമയം ജൂൺ 3 ന് രാവിലെ 10.30. താല്പര്യമുള്ളവര്‍ യോഗ്യത , വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയുമായി അന്നേ ദിവസം രാവിലെ 10 ന് ഈ സ്ഥാപനത്തില്‍ നേരില്‍ ഹാജരാകണം. അപേക്ഷകർ ഈ പഞ്ചായത്തിലോ അതിര്‍ത്തി പങ്കിടുന്ന സമീപ പഞ്ചായത്തു കളിലോ സ്ഥിര താമസം ഉള്ളവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868-222185 നമ്പരില്‍ ബന്ധപെടുക .
നിയമനം പരാമാവധി 89 ദിവസത്തെക്കായി രിക്കും (മൂന്ന് മാസം )
യോഗ്യത : ഒരു വർഷ ആയുർവേദ തെറാപ്പി കോഴ്സ് പൂർത്തീകരിച്ചിരിക്കണം സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന പ്രായപരിധി- 40 വയസ്സ്. ഫോണ്‍ :04868222185.












Click it and Unblock the Notifications