ദുബായിൽ അക്കൗണ്ടന്റ്, റിസപ്ഷനിസ്റ്റ്, ഡ്രൈർ തുടങ്ങി നിരവധി ഒഴിവുകൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ
യുഎഇയിൽ സ്വകാര്യമേഖലയിൽ നിരവധി തൊഴിലവസരങ്ങൾ. ഹോസ്പിറ്റാലിറ്റി, നിർമ്മാണം, ധനകാര്യം, ലോജിസ്റ്റിക്സ്, ഉൽപ്പാദനം തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ. മികച്ച ശമ്പളമാണ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. ഫ്രഷേസിനും അപേക്ഷിക്കാം. തസ്തിക, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ വിശദമായി പരിശോധിക്കാം
റിസപ്ഷനിസ്റ്റ് ഒഴിവ്
ദുബായിലെ എമിറേറ്റ്സ് ഹോസ്പിറ്റലിൽ റിസപ്ഷനിസ്റ്റ് തസ്തുകയിൽ ഒഴിവ്. താത്പര്യമുള്ളവർക്ക് [email protected] എന്ന ഇ-മെയിലിലേക്ക് എടിഎസ് സിവി അയയ്ക്കാം
അബുദാബി കിസാദിലുള്ള സാന്റൂ സീലിംഗ് ടെക്നോളജി എൽഎൽസിക്ക് പരിചയസമ്പന്നനായ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ടാലി ഇആർപി 9-ൽ പ്രാവീണ്യമുള്ള, നിർമ്മാണ മേഖലയിൽ മുൻപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. ഉടൻ ജോലിക്ക് പ്രവേശിക്കാൻ തയ്യാറുള്ളവരെയാണ് പരിഗണിക്കുന്നത്.

ഓഫീസ് അസിസ്റ്റന്റ്
ദുബായിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്. യുഎഇയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 2000-2500 ദിർഹം ശമ്പളമായി ലഭിക്കും. വിസ നൽകുന്നതാണ്. താൽപ്പര്യമുള്ളവർക്ക് [email protected] എന്ന ഇ-മെയിലിലേക്ക് റെസ്യൂമെ അയയ്ക്കാം.
അക്കൗണ്ടന്റ് ഒഴിവ്
എഞ്ചൽ പോയിന്റ് ജനറൽ ട്രേഡിംഗ് കമ്പനിയിൽ അക്കൗണ്ടന്റ് തസ്തികയിൽ ഒഴിവ്. അക്കൗണ്ടിംഗ് ടൂളുകളിലും യുഎഇ വാറ്റ് നിയമങ്ങളിലും അറിവുള്ളവർക്ക് മുൻഗണന. [email protected] എന്ന ഇ-മെയിലിലോ +971 58 577 8213 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ സിവി അയച്ച് അപേക്ഷിക്കാം.
ഫ്രഷേഴ്സിനും അപേക്ഷിക്കാം
വി-ലിങ്ക് ലോജിസ്റ്റിക്സ് എഫ്സെഡ്സിഒ (V-Link Logistics FZCO) കമ്പനി ദുബായിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നു. സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുക, സാമ്പത്തിക രേഖകൾ തയ്യാറാക്കുക, അക്കൗണ്ടിംഗ് തത്വങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് പ്രധാന ഉത്തരവാദിത്തങ്ങൾ.
അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറുകൾ, മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ട്, എക്സൽ, വേഡ് എന്നിവ ഉപയോഗിക്കുന്നതിൽ വൈദഗ്ദ്ധ്യം അനിവാര്യമാണ്. ഫലപ്രദമായ ആശയവിനിമയ ശേഷിയും വ്യക്തിഗത ബന്ധങ്ങൾ സ്ഥാപിക്കാനുള്ള കഴിവും അഭികാമ്യം. ഒറ്റയ്ക്ക് പ്രവർത്തിക്കാനും സമയപരിധി പാലിക്കാനും സാധിക്കണം. അക്കൗണ്ടിംഗ്, ഫിനാൻസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പുതുമുഖങ്ങളെയും പരിഗണിക്കുന്നതാണ്.
[email protected] സിവി അയക്കാം
സ്റ്റോർകീപ്പർമാരുടെ ഒഴിവ്
എച്ച്എച്ച്എം കോൺട്രാക്റ്റിംഗ് കമ്പനിയിൽ 10 സ്റ്റോർകീപ്പർമാരെ ആവശ്യമുണ്ട്. ജെബൽ അലി, റാസ് അൽ ഖൈമ എന്നിവിടങ്ങളിലാണ് ഒഴിവുകൾ. യുഎഇയിലെ നിർമ്മാണ കമ്പനികളിൽ മുൻപരിചയമുള്ള, ഇആർപി സിസ്റ്റങ്ങളിൽ വൈദഗ്ധ്യമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. താമസം, ഗതാഗതം എന്നിവ കമ്പനി നൽകും. ഉടൻ ജോലിക്ക് പ്രവേശിക്കാൻ തയ്യാറുള്ളവർക്ക് മുൻഗണന. [email protected] എന്ന ഇ-മെയിലിലേക്ക് സിവി അയയ്ക്കുക.
കൗണ്ടർ സ്റ്റാഫ് ഒഴിവുകൾ
അൽഫുവാദ് എക്സ്ചേഞ്ച് യുഎഇയിൽ കൗണ്ടർ സ്റ്റാഫിനെ നിയമിക്കുന്നു. 2-3 വർഷത്തെ സമാന മേഖലയിലെ പരിചയം അഭികാമ്യം. ഫിനാൻസ് ബിരുദധാരികൾക്ക് മുൻഗണന. മികച്ച ആശയവിനിമയ ശേഷി നിർബന്ധം. കസ്റ്റമർ ട്രാൻസാക്ഷനുകൾ കൈകാര്യം ചെയ്യുക, മണി ട്രാൻസ്ഫർ, ഫോറിൻ എക്സ്ചേഞ്ച് സേവനങ്ങൾ നൽകുക എന്നിവയാണ് പ്രധാന ജോലികൾ. [email protected] എന്ന ഇ-മെയിലിലേക്ക് എടിഎസ്-ഫ്രണ്ട്ലി സിവി അയക്കാം
വിവിധ ഒഴിവുകൾ
യുഎഇയിൽ വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. അക്കൗണ്ടന്റ് (ടാലിയിൽ പ്രാവീണ്യം), ഡ്രൈവർ (യുഎഇ മാനുവൽ/ഓട്ടോമാറ്റിക് ലൈസൻസ് #3), സ്റ്റോർകീപ്പർ അസിസ്റ്റന്റ് (ബേസിക് ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം, യുഎഇ ഡ്രൈവിംഗ് ലൈസൻസ് അഭികാമ്യം). താൽപ്പര്യമുള്ളവർ [email protected] എന്ന ഇ-മെയിലിലേക്ക് സിവി അയയ്ക്കുക.
ടാലൻ്റ് അക്വിസിഷൻ ഓഫീസർ
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെസേർട്ട് മാനേജ്‌മെൻ്റ്, ടാലൻ്റ് അക്വിസിഷൻ ഓഫീസർ (എച്ച്ആർ ഓഫീസർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. റിക്രൂട്ട്‌മെൻ്റ്, ടാലൻ്റ് അക്വിസിഷൻ എന്നിവയിൽ നാല് മുതൽ അഞ്ച് വർഷം വരെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8000 ദിർഹം ശമ്പളം ലഭിക്കും.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്‌ക്കേണ്ടതാണ്.












Click it and Unblock the Notifications