Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബ കോടതിയിൽ ഒഴിവുകൾ; പരീക്ഷ എഴുതാതെ ജോലി നേടാം; നിരവധി അവസരങ്ങൾ വേറേയും

പുനലൂര്‍ ഫാമിലി കോടതിയില്‍ ഡഫേദാര്‍ തസ്തികയിലേക്കും, പരവൂര്‍ ഫാമിലി കോടതിയില്‍ എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സമാന തസ്തികകളില്‍ നിന്നോ ഉയര്‍ന്ന തസ്തികകളില്‍ നിന്നോ വിരമിച്ച യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്സ്. അപേക്ഷകള്‍ ഫോട്ടോ പതിച്ച പൂര്‍ണ്ണമായ ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം-13 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം അവസാന തീയതി ആഗസ്റ്റ് ഒന്ന്

ഗസ്റ്റ് അധ്യാപിക ഒഴിവ്

പാലക്കാട് വിക്ടോറിയ കോളെജില്‍ മാത്സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. യു.ജി.സി നെറ്റ് യോഗ്യത ഉളളവര്‍ക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദതലത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിട്ടുളളവരേയും പരിഗണിക്കും. അര്‍ഹരായവര്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റും സഹിതം ആഗസറ്റ് രണ്ടിന് രാവിലെ 10.30ന് കോളെജില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം . ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് മുന്‍പ് കൊളെജ് വിദ്യാഭ്യസ വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍് ചെയ്തിരിക്കണമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

jobsne

ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവ്

പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളെജിലേക്ക് ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂലൈ 31ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. യോഗ്യത : ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640.

ഗസ്റ്റ് ലക്ചറര്‍ നിയമനം

കുണ്ടറ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഹിന്ദി(പാര്‍ട്ട് ടൈം) എന്നീ വിഷയങ്ങളില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കും. ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത. ഫസ്റ്റ് ക്ലാസ്സ് ബിരുദാനന്തര ബിരുദം (നെറ്റ് അഭികാമ്യം) . യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂലൈ 30 രാവിലെ 10.30-ന്,. കോളേജില്‍ എത്തണം. ഫോണ്‍: 0474 2580866

കാര ചെമ്മീന്‍ ടെക്‌നിഷ്യനെ ആവശ്യമുണ്ട്

തൃശൂര്‍ കൈപ്പമംഗലം ചെമ്മീന്‍ വിത്ത് ഉല്‍പ്പാദന കേന്ദ്രത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് കാര ചെമ്മീന്‍ കുഞ്ഞുങ്ങളുടെ ഉത്പ്പാദന ആവശ്യത്തിലേക്ക് കമ്മീഷന്‍ അടിസ്ഥാനത്തില്‍ ടെക്‌നിഷ്യനെ നിയമിക്കുന്നു. പ്രവര്‍ത്തി പരിചയമുള്ള ടെക്‌നീഷ്യന്മാര്‍ ഓഗസ്റ്റ് 5 ന് വൈകീട്ട് 3 നകം തൃശ്ശൂര്‍ കൈപ്പമംഗലം ചെമ്മീന്‍ വിത്ത് ഉല്‍പ്പാദന കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ [email protected] എന്ന ഇ-മെയില്‍ വഴിയോ സമര്‍പ്പിക്കാം. വിലാസം മത്സ്യഫെഡ് പ്രോണ്‍ ഹാച്ചറി പുന്നക്കച്ചാല്‍ കൈപ്പമംഗലം ബീച്ച്, തൃശൂര്‍. വിശദ വിവരങ്ങള്‍ക്കായി ഫോണ്‍: 9526041111, 9526041119.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+