Get Updates
Get notified of breaking news, exclusive insights, and must-see stories!

3 ലക്ഷം വരെ ശമ്പളം, ജര്‍മ്മനിയിലും ഓസ്ട്രിയയിലും ഒഴിവുകള്‍; അഭിമുഖം കൊച്ചിയില്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി ജർമ്മനിയിലേക്കും ഓസ്ട്രിയയിലേക്കും നിയമനം. നഴ്സിങ് മേഖലയിലാണ് ഒഴിവുകൾ. മെയ് 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. യോഗ്യത, ശമ്പളം തുടങ്ങി വിശദാംശങ്ങൾ അറിയാം

യോഗ്യത- നഴ്‌സിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ബാച്ചിലേഴ്സ് ബിരുദം നേടിയിരിക്കണം. കുറഞ്ഞത് 2 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം ആവശ്യമാണ്. സമീപകാല തൊഴിൽ വിടവ് 1 വർഷത്തിൽ കൂടരുത്. 40 വയസാണ് ഉയർന്ന പ്രായപരിധി. 3 വർഷത്തേക്കാണ് കരാർ. ആവശ്യമെങ്കിൽ നീട്ടി നൽകും.

job2-

ആഴ്ചയിൽ 38.5 മണിക്കൂർ, ചില ആശുപത്രികൾ ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യേണ്ടി വരും. 2400-4000 യൂറോ (2,17,719-3,62,866) വരെയാണ് ശമ്പളം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എയർ ടിക്കറ്റും വിസയും അനുവദിക്കും. B2 ലെവൽ സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള ജർമ്മൻ ഭാഷാ പരിശീലനവും ഒഡപെക് സൗജന്യമായി നൽകും. കൂടാതെ സൗജന്യ വിസ പ്രോസസിംഗ്, ജർമ്മൻ ഗവൺമെൻ്റ് അതോറിറ്റിയുടെ സൗജന്യ ഡോക്യുമെൻ്റ് പരിഭാഷയും പരിശോധനയും , ജർമ്മൻ ജീവിതശൈലിയെ കുറിച്ചുള്ള ഓറിയെന്റേഷൻ എന്നിവയും സൗജന്യമായി ലഭിക്കും.

ഉദ്യോഗാർത്ഥികൾ വിശദമായ സിവി, പാസ്പോർട്ട്, ജർമ്മൻ ഭാഷാ സർട്ടിഫിക്കറ്റ് എന്നിവ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.

ഓസ്ട്രിയയിലെ നിരവധി ആശുപത്രികളിലേക്ക് നിയമനം

നഴ്സിങിൽ ബിരുദമാണ് യോഗ്യത. ജർമ്മൻ ഭാഷ ബി1 അല്ലെങ്കിൽ ബി2 പാസായിരിക്കണം. ഓസ്ട്രിയയിൽ എത്തിയതിന് ശേഷമാണ് ബി2 പാസാകേണ്ടത്. ഇതിനായി ഓസ്ട്രിയയിൽ പരിശീലനം നൽകും. ഓസ്ട്രിയയിൽ നഴ്സിംഗ് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാനും സഹായവും ലഭിക്കും.

ആദ്യം നിയമനം ലഭിക്കുന്ന 10 മുതൽ 15 ഉദ്യോഗാർത്ഥികൾക്ക് സൽസ്ബെർഗിലായിരിക്കും നിയമനം. 1850 -2200 യൂറോയാണ് ശമ്പളം. 38.5 മണിക്കൂർ വരെ ആഴ്ചകളിൽ ദോലി ചെയ്യേണ്ടി വരും. മെഡിക്കൽ ഇൻഷുറൻസ്, പെൻഷൻ ഇൻഷുറൻസ്, കുട്ടികളുടെ ആനുകൂല്യങ്ങൾ, ആവശ്യമെങ്കിൽ സർവീസ് അപ്പാർട്ട്മെൻ്റ്,വർഷം മുഴുവനും പൊതുഗതാഗത ടിക്കറ്റ്, പണമടച്ചുള്ള അവധികൾ, സൗജന്യ വിസ, പരമാവധി 800 യൂറോയുടെ സൗജന്യ എയർടിക്കറ്റുകൾ എന്നിവ ലഭിക്കും. 40 വയസാണ് ഉയർന്ന പ്രായപരിധി. [email protected] എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്.

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ

അധ്യാപകർക്ക് കൂടിക്കാഴ്ച നടത്തും

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിനായി സർക്കാർ സ്കൂളുകളിൽ ജോലി ചെയ്യുന്ന താത്പര്യമുള്ള അധ്യാപകർക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ 24ന് കൂടിക്കാഴ്ച നടത്തും. താത്പര്യമുള്ള അധ്യാപകർ രാവിലെ എട്ടിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തണം. ഇതുമായി ബന്ധപ്പെട്ട സർക്കുലറും വിശദവിവരങ്ങളും അപേക്ഷാ ഫോമും വേക്കൻസി റിപ്പോർട്ടും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ (www.education.kerala.gov.in) ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+