Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ നഴ്സിങ് കോളജിൽ ഒഴിവുകൾ; 25000 രൂപ ശമ്പളം, വേറേയും നിരവധി ഒഴിവുകൾ

പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജിൽ ഒഴിവുള്ള എട്ട് താത്കാലിക ബോണ്ടഡ് ലക്ചറർ തസ്തികയിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ്, ആധാർ മുതലായവയുടെ അസൽ രേഖകളുമായി 18ന് രാവിലെ 11.30ന് പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജിൽ നേരിട്ട് ഹാജരാകണം. സർക്കാർ നഴ്സിങ് കോളജുകളിൽനിന്ന് എം.എസ്.സി നഴ്സിങ് പാസായവർക്കും അവരുടെ അഭാവത്തിൽ സ്വാശ്രയ കോളജുകളിൽനിന്നും എം.എസ്.സി നഴ്സിങ് വിജയിച്ച കെ.എൻ.എം.സി രജിസ്ട്രേഷനുള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.

2022-23 അധ്യയന വർഷം എം.എസ്.സി നഴ്സിങ് കോഴ്സിന് പ്രവേശനം നേടിയ വിദ്യാർഥികളെ നിർബന്ധിത ഇന്റേൺഷിപ്പിന് ലഭിക്കുന്നത് വരെയോ അല്ലെങ്കിൽ പരമാവധി ഒരു വർഷം വരെ ഏതാണോ ആദ്യം വരുന്നത് അടിസ്ഥാനമാക്കിയാണ് നിയമനം. പ്രതിമാസം 25,000 രൂപ സ്റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങൾക്ക്: 0468-2994534, 9746789505.

job

പ്രിന്റിംഗ് ലക്ച്ചറര്‍ ഒഴിവ്

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്‌നോളജി ആന്‍ഡ് ഗവ പോളിടെക്‌നിക്ക് കോളേജില്‍ പ്രിന്റിംഗ്(ഡി-വോക്) വിഭാഗം ലക്ച്ചറര്‍ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബര്‍ 10 ന് രാവിലെ 11 മണിക്ക് കോളേജില്‍ എത്തണം.

അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ചമ്പക്കുളം ഐസിഡിഎസ് പ്രോജക്ട്പരിധിയിലുള്ള കൈനകരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വർക്കർ/ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ കൈനകരി ഗ്രാമ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായവരും ഈ വർഷം ജനുവരി ഒന്ന്-ൽ 18-നും 46-നും മദ്ധ്യേ പ്രായമുള്ള യോഗ്യരായ വനിതകളുമായിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും താത്ക്കാലിക സേവനം അനുഷ്ഠിച്ചവർക്കും പ്രായപരിധിയിൽ ഇളവു ലഭിക്കും. അങ്കണവാടി വർക്കർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ എസ്.എസ് എൽ .സി പാസായിരിക്കണം. ഹെൽപ്പർ തസ്തികയ്ക്ക് എസ് എസ് എൽ സി പാസാകാൻ പാടില്ല.എഴുത്തും വായനയും അറിഞ്ഞിരിക്കണം.അപേക്ഷകൾ കൈനകരി ഗ്രാമപഞ്ചായത്ത് ആഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ കുട്ടനാട് മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ശിശുവികസനപദ്ധതി ആഫീസിൽ സെപ്റ്റംബർ 19ന് വൈകിട്ട് 5 മണിക്ക് മുൻപായ് നൽകേണ്ടതാണ്. .ഫോൺ-04772707843.

ഫാര്‍മസിസ്റ്റ് ഒഴിവ്

പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 24 രാവിലെ 11 ന് പിഎച്ച്‌സി ഓഫീസില്‍ നടക്കും. ഡി ഫാം / ബി ഫാം, കേരള സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 24.09.2024 ന് 40 വയസ്സില്‍ കവിയാൻ പാടില്ല. യോഗ്യത തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റും, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റും (നിര്‍ബന്ധമില്ല), വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 232285.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+