ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുകൾ; ഈ യോഗ്യതയുണ്ടോ? ഇപ്പോൾ തന്നെ അപേക്ഷിക്കാം
ഗുരുവായൂർ ദേവസ്വം ബോർഡിന് കീഴിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ഒഴിവുകൾ. 15 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൈനിക, അർധ സൈനി വിഭാഗങ്ങളിൽ നിന്നും വിരമിച്ചവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. അപേക്ഷകർ ഹിന്ദു വിശ്വാസികളായിരിക്കണം.
കരസേന, നാവിക സേന, വ്യോമ സേന, ബി എസ് എഫ്, സി ഐ എസ് എഫ്, ഐ ടി ബി പി, സി ആർ പി എഫ്, അസം റൈഫിൾസ് ആന്റ് ജി ആർ ഇ എഫ് എന്നീ വിഭാഗങ്ങളിൽ പ്രവർത്തിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 60 വയസാണ്. ഒരു വർഷത്തേക്ക് കരാർ നിയമനമാണ്. ദേവസ്വം ഓഫീസിൽ നിന്നും അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ച് അഭിമുഖത്തിൽ പങ്കെടുക്കാം. ഒക്ടോബർ 18 ന് നേരിട്ടാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 0487-2556335

കിറ്റ്സിൽ താത്കാലിക ഒഴിവുകൾ; ഇപ്പോൾ അപേര്ശിക്കാം
ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ് സ്ഥാപനത്തിലേക്ക് ഗസ്റ്റ് ഫാക്കൽറ്റിയായി ഒഴിവുകൾ. ടൂറിസം മാനേജ്മെന്റ്, ട്രെയിനിങ് കോർഡിനേറ്റർ എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം. ടൂറിസം മാനേജ്മെന്റ് വിഭാഗത്തിൽ തിരുവനന്തപുരം, തലശേരി എന്നിവിടങ്ങളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
60 ശതമാനം മാർക്കോടെ എം ബി എ (ട്രാവൽ ആന്റ് ടൂറിസം) പാസായിരിക്കണം. അല്ലെങ്കിൽ എംടിടിഎം/ടൂറിസത്തിൽ ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം. ഒരുവർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. യു ജി സി നെറ്റ് അല്ലെങ്കിൽ പിഎച്ച്ഡി യോഗ്യത അഭികാമ്യം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസാണ്.
ട്രെയിനിങ് കോർഡിനേറ്റർ തസ്തികയിൽ തിരുവനന്തപുരത്ത് 1 ഒഴിവാണ് ഉള്ളത്
60 ശതമാനം മാർക്കോടെ എംബിഎ(ട്രാവൽ ആന്റ് ടൂറിസം) പാസായിരിക്കണം. അല്ലെങ്കിൽ എംടിടിഎം/ടൂറിസത്തിൽ ബിരുദാനന്തര ബിരുദം കൂടാതെ പ്രൊജക്് കോർഡിനേഷനിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ആവള്യമാണ്. ഹോസ്പിറ്റാലിറ്റി മേഖലയിൽ ഏതെങ്കിലും കോഴ്സ് അഭികാമ്യം.അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 24,000 രൂപ പ്രതിമാസ വേതനം ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി -ഒക്ടോബർ 18
വിലാസം-ഡയറക്ടർ , കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം 14
കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org ഫോൺ-0471-2327707/ 2329468












Click it and Unblock the Notifications