കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിൽ ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ
കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസി(കെയ്സ്)ൽ വിവിധ ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം. ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, മാനേജർ - പ്രൊജക്ട്സ് ആൻഡ് ന്യൂ ഇനിഷ്യേറ്റിവ്സ്, മാനേജർ മാനേജർ - സ്‌കിൽ ഡെവലപ്മെന്റ്, മാനേജർ ഐ.ഇ.സി, കമ്പനി സെക്രട്ടറി, പ്രൊജക്ട് മാനേജർ - സിവിൽ, പ്രൊജക്ട് എൻജിനീയർ - സിവിൽ, പ്രൊജക്ട് എൻജിനീയർ - ഇലക്ട്രിക്കൽ, ഫെസിലിറ്റീസ് കോഓർഡിനേറ്റർ, അക്കൗണ്ട്സ് എക്സിക്യൂട്ടിവ്, എൻ.എസ്.ക്യു.എഫ് കരിക്കുലം ഡെവപ്മെന്റ് എക്സിക്യൂട്ടിവ്, പ്രൊജക്ട് ഫോർ കോഇ ആൻഡ് അക്രഡിറ്റേഷൻ എക്സിക്യൂട്ടിവ്, സെൻട്രലി സ്പോൺസേഡ് പ്രൊജക്ട് എക്സ്‌ക്യൂട്ടിവ്, എച്ച്.ആർ. ആൻഡ് അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടിവ്, എക്സിക്യൂട്ടിവ് അസിസ്റ്റന്റ് ടു എംഡി, ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടിവ്, സി.എ ടു സി.ഒ.ഒ., ഒ.എ. കം ക്ലറിക്കൽ അസിസ്റ്റന്റ് ടു എംഡി എന്നീ തസ്തികകളിലാണ് ഒഴിവുകൾ. www.cmdkerala.net എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങളും ഈ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തീയതി മേയ് 11.
റിസോഴ്‌സ് പേഴ്‌സൺമാരെ തെരഞ്ഞെടുക്കുന്നു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതി വഴി നടപ്പിലാക്കുന്ന ഓ.ആർ.സി പദ്ധതിയുടെ 2022-23 അധ്യായന വർഷത്തെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്‌സ് പേഴ്‌സൺമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയിൽ പ്രവൃത്തിപരിചയവും പരിശീലന മേഖലയിലെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബിരുദം, രണ്ട് വർഷം കുട്ടികളുടെ മേഖലയിലെ പ്രവൃത്തിപരിചയവും പരിശീലന മേഖലയിലെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന കുട്ടികളുടെ മേഖലയിൽ പ്രവൃത്തിക്കാനുള്ള കഴിവും അഭിരുചിയും താല്പര്യവുമുള്ള വിദ്യാർഥികൾക്കും അപേക്ഷിക്കാം.
കൈകാര്യം ചെയ്യുന്ന സെഷനുകൾക്കനുസരിച്ച് ഹോണറേറിയം നൽകും. അപേക്ഷകർ ജനനതീയതി, യോഗ്യത, താമസസ്ഥലം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. പ്രായപരിധി 2022 ഏപ്രിൽ ഒന്നിന് 40 വയസ് കവിയരുത്. താൽപര്യമുള്ളവർ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ടി.സി.42/1800, opposite LHO SBI, പൂജപ്പുര-695012, തിരുവനന്തപുരം, ഫോൺ: 0471-2345121 എന്ന വിലാസത്തിൽ തപാൽ മുഖേന 12.05.2022 വൈകിട്ട് 5നു മുമ്പായി അപേക്ഷിക്കണം.

തസ്തികമാറ്റ നിയമനം: സർട്ടിഫിക്കറ്റ് പരിശോധന തീയതിയായി
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗത്തിലെ എച്ച്.എസ്.എസ്.റ്റി (ജൂനിയർ) അധ്യാപക തസ്തികകളിലേക്കുള്ള തസ്തികമാറ്റ നിയമനത്തിനുള്ള പുതുക്കിയ പ്രൊവിഷണൽ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അധ്യാപകരുടെ/ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധനാ തീയതിയായി.
പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഹയർ സെക്കന്ററി വിഭാഗം) ഗവ. ഹയർ സെക്കന്ററി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളിലേക്ക് യോഗ്യരായ എച്ച്.എസ്.എ, യു.പി.എസ്.എ/ എൽ.പി.എസ്.എ, മിനിസ്റ്റീരിയർ സ്റ്റാഫ് (ഹയർ സെക്കന്ററി വിഭാഗം) ലാബ് അസിസ്റ്റന്റ് (ഹയർ സെക്കന്ററി വിഭാഗം) വിഭാഗങ്ങളിൽ നിന്നും ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിച്ച ഹിന്ദി, കെമിസ്ട്രി, ബോട്ടണി, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്‌സ്, പോളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ഫിസിക്‌സ്, സുവേളജി, ഗണിതം, മലയാളം എന്നീ വിഷയങ്ങളിലെ അധ്യാപകരുടെ/ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷനാണ് നടത്തുക. വിശദാംശങ്ങളടങ്ങിയ സർക്കുലർ www.hscap.kerala.gov.in, www.dhsekerala.gov.in എന്നിവയിൽ ലഭിക്കും.
ഡോക്ടർമാരെ കരാറിൽ നിയമിക്കുന്നു
പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ കാർഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ് എന്നിവരെ കരാറടിസ്ഥാനത്തിൽ കൺസൾട്ടന്റായും (ആഴ്ചയിൽ രണ്ട് ദിവസം) ഫിസിഷ്യൻ (ജനറൽ മെഡിസിൻ), എൻഡോക്രൈനോളജിസ്റ്റ്, ജനറൽ സർജൻ എന്നിവരെ കരാറടിസ്ഥാനത്തിലും നിയമിക്കുന്നു. മേയ് 5ന് വൈകിട്ട് 5 മണിക്ക് മുമ്പ് ഇ-മെയിൽ ആയോ നേരിട്ടോ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471-2559388. ഇ-മെയിൽ: [email protected].












Click it and Unblock the Notifications