കേരള ഐടി മിഷനിൽ ഒഴിവുകൾ; 1 ലക്ഷത്തിന് മുകളിൽ ശമ്പളം..ഒഴിവുകൾ അറിയാം
തിരുവനന്തപുരം ഐടി മിഷനിൽ നിരവധി ഒഴിവുകൾ. കരാർ നിയമനമാണ്. ജുലൈ 26 വരെയാണ് അപേക്ഷിക്കാനാകുക. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദവിവരങ്ങൾ പരിശോധിക്കാം
ഇ ഗവേണൻസ് ഹെഡ്-1 ഒഴിവ്. അപേക്ഷിക്കാനുള്ള പ്രായപരിധി 55 വയസ്. എഞ്ചിനിയറിങ് ബിരുദം/ എംസിഎ/എം എസ് സി കമ്പ്യൂട്ടർ സയൻസ് / എം എസ് സി (ഐടി). 10 വർഷത്തെ പ്രവൃത്തിപരിചയം.ശമ്പളം-1,80,000

മിഷൻ കോഡിനേറ്റർ-ഒരു ഒഴിവ്-യോഗ്യത ബിഇ/ ബിടെക് (ഐടി,സിഎസ്, ഇസിഇ)/എംസിഎ/എംഎസ്സി (സിഎസ് , ഐടി). അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം-95,600-1,53,200
ലീഡ് സെക്യൂരിറ്റി അനലിസ്റ്റ്/ സീനിയർ ഇൻഫർമേഷൻ അനലിിസ്റ്റ്, സിഇആർടി കെ പ്രൊജക്ട്).ഒരു വർഷത്തെ കരാർ നിയമനം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസ്.
ബിഇ/ബിടെക് (സിഎസ്/ഇസി/ഐടി)/എംസിഎ. നാല് മുതൽ ആറ് വർഷത്തെ പ്രവൃത്തിപരിചയം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 80,000 ശമ്പളം ലഭിക്കും.
സോഫ്റ്റ് വെയർ ആർക്കിടെക്ട്. അപേക്ഷിക്കാനുള്ള പ്രായപരിധി 34 -45 വയസ്.
ബിഇ/ബിടെക് (സിഎസ്/ഇസിഇ/ഐടി) അല്ലെങ്കിൽ എംസിഎ. കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ശമ്പളം-80,000 രൂപ.
സീനിയർ നെറ്റ്വർക്ക് എഞ്ചിനീയർ-35 വയസ്. യോഗ്യത-ബിഇ/ഇലക്ട്രോണിക്സിൽ ബിടെക്/ കമ്പ്യൂട്ടർ സയൻസ്. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. 52,000 രൂപയാണ് ശമ്പളം.
ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനിയർ , ഡിഇജിഎസ് (ഒരു വർഷത്തെ കരാർ). കൊല്ലം , കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കാസർഗോഡ് എന്നിവിടങ്ങളിലെല്ലാം ഒഴിവുണ്ട്. പ്രായപരിധി 36 വയസാണ്. യോഗ്യത ബിടെക് അല്ലെങ്കിൽ മൂന്ന് വർഷത്തെ ഡിപ്ലോമ (ഹാർഡ്വെയർ/ കമ്പ്യൂട്ടർ/ഐടി). ഒരു വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം 21,000 രൂപ.
ഹെൽപ് ഡെസ്ക് ഓപ്പറേറ്റർ-പ്രായപരിധ 28 വയസ്. ഡിഗ്രി. കോൾ സെന്റർ , ഹെൽപ്ഡെസ്ക് ഓപ്പർ എന്നീ നിലകളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം 23,400 രൂപ.
മെസഞ്ചർ കം ഓഫീസ് അറ്റന്റന്റ് .36 വയസ്. 10 ക്ലാസ് പാസായിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം 19,310.
അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം വിശദമായി വായിക്കാം-https://careers-itmission.kerala.gov.in/NotificationPdf/Ng%3D%3D
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
സാനിട്ടേഷൻ വർക്കർ നിയമനം
വര്‍ക്കല ഗവ. ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് സാനിട്ടേഷൻ വര്‍ക്കർ തസ്തികയിൽ എച്ച് എം സി വഴി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ്സ്. ഉദ്യോഗാര്‍ത്ഥികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സെക്കന്റ് ഫ്ലോറില്‍ പ്രവര്‍ത്തിയ്ക്കുന്ന കോണ്‍ഫറന്‍സ് ഹാളിൽ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂലൈ 23 രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം. പ്രായപരിധി 50 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0470 2605363.
അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം
നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ഫിസിക്സ്, കെമിസ്ട്രി, ഗണിത ശാസ്ത്രം വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 25 രാവിലെ 10.30 ന് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം. അതിഥി അദ്ധ്യാപകരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യു ജി സി റെഗുലേഷൻ പ്രകാരം നിശ്ചിത യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അസ്സൽ രേഖകളും പകർപ്പുമായി അഭിമുഖത്തിന് പങ്കെടുക്കാം. ഫോൺ : 0471 2222935.












Click it and Unblock the Notifications