കിഫ്ബിയിലും കുടുംബശ്രീയിലും ഒഴിവുകൾ; താത്കാലികമെങ്കിലും മികച്ച ശമ്പളത്തിൽ ജോലി
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡിന് (KIIFB) കീഴിൽ ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. തസ്തികകൾ, യോഗ്യതകൾ, പ്രായപരിധി, പ്രതിമാസ ശമ്പളം എന്നിവയുടെ വിവരങ്ങൾ താഴെ നൽകുന്നു:
കൺസൾട്ടൻ്റ് (VDC) തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ കുറഞ്ഞത് 60% CGPA-യോടുകൂടിയ ബി.ടെക് അല്ലെങ്കിൽ ഡിപ്ലോമയാണ് അക്കാദമിക യോഗ്യത. VDC/BIM ഡിസൈനിംഗ്, മോഡലിംഗ് പ്രവർത്തനങ്ങളിൽ 10 വർഷത്തെ പ്രവർത്തിപരിചയം നിർബന്ധമാണ്. Revit, Navisworks, AutoCAD എന്നിവയിൽ മികച്ച അറിവും പരിചയവും ഉണ്ടായിരിക്കണം. 2025 ഒക്ടോബർ 1-ന് 55 വയസ്സാണ് ഉയർന്ന പ്രായപരിധി. പ്രതിമാസം 80,000 രൂപയാണ് ശമ്പളം.

ജൂനിയർ കൺസൾട്ടൻ്റ് (IQA/Project Execution) - സിവിൽ വിഭാഗത്തിൽ 4 ഒഴിവുകളുണ്ട്. സിവിൽ എഞ്ചിനീയറിംഗിൽ കുറഞ്ഞത് 65% CGPA-യോടുകൂടിയ ബി.ടെക് ആണ് യോഗ്യത. റോഡ്/ കെട്ടിടം/ ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റുകളിൽ ക്വാളിറ്റി ഇൻസ്പെക്ഷൻ, ടെസ്റ്റിംഗ്, ഫീൽഡ് ഓപ്പറേഷൻസ് എന്നിവയിൽ 3 വർഷത്തെ പ്രവർത്തിപരിചയം വേണം. 2025 ഒക്ടോബർ 1-ന് 40 വയസ്സാണ് ഉയർന്ന പ്രായപരിധി. പ്രതിമാസം 37,500 രൂപയാണ് ശമ്പളം.
ജൂനിയർ കൺസൾട്ടൻ്റ് (IQA/Project Execution) - ഇലക്ട്രിക്കൽ വിഭാഗത്തിൽ 2 ഒഴിവുകളുണ്ട്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ കുറഞ്ഞത് 60% CGPA-യോടുകൂടിയ ബി.ടെക് ആണ് യോഗ്യത. ജനറൽ സിവിൽ ജോലികളിൽ EMS-ൻ്റെ ക്വാളിറ്റി ഇൻസ്പെക്ഷൻ, ടെസ്റ്റിംഗ്, ഫീൽഡ് ഓപ്പറേഷൻസ് എന്നിവയിൽ 3 വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്.
പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ 5 ഒഴിവുകളുണ്ട്. ഏതെങ്കിലും ശാഖയിലുള്ള ബി.ടെക് അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഫുൾ ടൈം MBA-യാണ് യോഗ്യത. കുറഞ്ഞത് 70% CGPA ഉണ്ടായിരിക്കണം. 2 വർഷത്തെ പ്രവർത്തിപരിചയം, പ്രോജക്ട് മാനേജ്‌മെൻ്റുമായി ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങളിലെ പരിചയം, മികച്ച ആശയവിനിമയ ശേഷി എന്നിവ ആവശ്യമാണ്. 2025 ഒക്ടോബർ 1-ന് 30 വയസ്സാണ് ഉയർന്ന പ്രായപരിധി. പ്രതിമാസം 32,500 രൂപയാണ് ശമ്പളം.
ഡ്രാഫ്റ്റ്സ്മാൻ (ബിൽഡിംഗ്) തസ്തികയിൽ ഒരു ഒഴിവുണ്ട്. സിവിൽ എഞ്ചിനീയറിംഗിൽ കുറഞ്ഞത് 70% CGPA-യോടുകൂടിയ ഡിപ്ലോമയാണ് യോഗ്യത. ഡ്രാഫ്റ്റിംഗിൽ 5 വർഷത്തെ പ്രവർത്തിപരിചയം വേണം. 2025 ഒക്ടോബർ 1-ന് 25 വയസ്സാണ് ഉയർന്ന പ്രായപരിധി. പ്രതിമാസം 25,000 രൂപയാണ് ശമ്പളം.
ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിലും ഒരു ഒഴിവുണ്ട്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ കുറഞ്ഞത് 70% CGPA-യോടുകൂടിയ ഡിപ്ലോമയാണ് യോഗ്യത. ഡ്രാഫ്റ്റിംഗിൽ 5 വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.cmd.kerala.gov.in സന്ദർശിച്ച് ഓൺലൈൻ വഴി മാത്രം അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 12.
കുടുംബശ്രീയിൽ ഒഴിവുകൾ
കുടുംബശ്രീ ആലപ്പുഴ ജില്ലയില്‍ ഇന്റഗ്രേറ്റഡ് ഫാര്‍മിംഗ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി.) ആരംഭിക്കുന്നതിന്റെ ഭാഗമായി വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു.
ക്ലസ്റ്റര്‍ ലെവല്‍ ഐ.എഫ്.സി. ആങ്കര്‍, സീനിയര്‍ സി.ആര്‍.പി. എന്നിവയാണ് തസ്തികകൾ.
ചെറുതന (ഐ.എഫ്.സി ആങ്കര്‍ പോസ്റ്റ് മാത്രം), തഴക്കര, മുഹമ്മ, മുളക്കുഴ ക്ലസ്റ്ററുകളില്‍ (ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സി.ആര്‍.പി) എന്നിവിടങ്ങളിലാണ് നിയമനം.
പ്രായം 40 ല്‍ അധികരിക്കാത്ത കുടുംബശ്രീ,ഓക്‌സിലറി കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ അതത് ക്ലസ്റ്റര്‍ ഉള്‍പ്പെടുന്ന ബ്ലോക്കില്‍ താമസിക്കുന്നവരായിരിക്കണം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ, പ്രവൃത്തി പരിചയങ്ങള്‍, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ തപാല്‍ മുഖാന്തിരമോ നേരിട്ടോ നവംബര്‍ അഞ്ചിനകം സമര്‍പ്പിക്കണം . അപേക്ഷ ലഭ്യമാക്കേണ്ട വിലാസം: ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, വലിയകുളം, ആലിശ്ശേരി വാര്‍ഡ്, ആലപ്പുഴ -688001.ഫോണ്‍: 7012212969.












Click it and Unblock the Notifications