പാലക്കാട് മെഡിക്കൽ കോളേജിൽ നിരവധി ഒഴിവുകൾ; പരീക്ഷയില്ലാതെ തന്നെ ജോലി നേടാം
പാലക്കാട് : ഇന്‍സിസ്റ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസില്‍ (ഗവ. മെഡിക്കല്‍ കോളേജ്, പാലക്കാട്) വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി ഒഴിവുള്ള പ്രൊഫസര്‍, അസോ. പ്രൊഫസര്‍, അസി. പ്രൊഫസര്‍, സീനി.ര്‍ റസിഡന്റ്, ജൂനിയര്‍ റസിഡന്റ്, സി.എം.ഒ, എല്‍.എം.ഒ, നഴ്‌സിങ് സൂപ്രണ്ട് തസ്തികകളിലേക്ക് താത്കാലിക വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ ആറിന് കോളേജ് ഓഫീസില്‍ അസ്സല്‍ രേഖകളുമായി വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2951010.
ജില്ലാ കോർഡിനേറ്റർ തസ്തികയിൽ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജില്ലാ കോർഡിനേറ്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐ.ടി വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ, ആപ്ലിക്കേഷൻ മെയിന്റനൻസ് ആൻഡ് സപ്പോർട്ടിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, മലയാളം നന്നായി സംസാരിക്കാനും എഴുതാനും അറിയണം, യാത്ര ചെയ്യാനുള്ള സന്നദ്ധത എന്നിവയാണ് യോഗ്യത. 01.01.2023ൽ വയസ് 18നും 41നും ഇടയിലായിരിക്കണം. പ്രതിമാസ ശമ്പളം 30,000 രൂപ. ജില്ലയിലുള്ളതും നിശ്ചിത യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജൂൺ ഏഴിന് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഒഴിവ്
മണ്ണന്തല ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ജൂൺ അഞ്ചിനു രാവിലെ 11ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. ബി.കോമും (റെഗുലർ) ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസും യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.
ട്യൂട്ടർ തസ്തികയിൽ അഭിമുഖം
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെങ്ങാനൂർ പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ 2024-25 അധ്യയന വർഷത്തിൽ ഒഴിവുള്ള ട്യൂട്ടർ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. യു.പി വിഭാഗത്തിൽ മൂന്ന് ഒഴിവുകളും ഹൈസ്‌കൂൾ വിഭാഗത്തിൽ കണക്ക്, ഫിസിക്കൽ സയൻസ്, ബയോളജി, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലുമാണ് ഒഴിവുള്ളത്. യു.പി വിഭാഗത്തിൽ പ്ലസ് ടു, ഡി.എഡും ഹൈസ്‌കൂൾ വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി.എഡുമാണ് യോഗ്യത. യു.പി വിഭാഗത്തിൽ പ്രതിമാസം 4500 രൂപയും ഹൈസ്‌കൂൾ വിഭാഗത്തിൽ 6000 രൂപയും ഹോണറേറിയമായി ലഭിക്കും. താത്പര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 10 രാവിലെ 11 ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547630012












Click it and Unblock the Notifications