പഞ്ചാബ് നാഷനല്‍ ബാങ്കില്‍ അവസരം; 100 ഒഴിവുകള്‍
മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ മാനേജര്‍- സെക്യൂരിറ്റി തസ്‌തികയില്‍ അവസരം. 100 ഒഴിവുകളാണ് ഉള്ളത്. ഓണ്‍ലൈന്‍ വഴി ഫെബ്രുവരി 15വരെ അപേക്ഷിക്കാം.
മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ 2 വിഭാഗത്തിലാണ് അവസരം
ശമ്പളം: 48,170-69810 രൂപ
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബാച്ച്‌ലര്‍ ബിരുദം.

കര,നാവിക,വ്യോമ സേനകളില്‍ കമ്മിഷന്‍ഡ് ഓഫീസറായി 5 വര്‍ഷം( ആറാം ശമ്പള കമ്മിഷനില്‍ 5400 രൂപ ഗ്രേഡ് പേ തലത്തില്‍ അല്ലെങ്കില്‍ ഏഴാം സിപിസിയില്‍ മെട്രിക്‌സ് തലത്തില്‍) സര്‍വീസ്.
അല്ലെങ്കില്‍
പോലീസ്, സെന്‍ട്രല്‍ പോലീസ്, പാരമിലിറ്ററി വിഭാഗത്തില്‍ അസി. കമാന്‍ഡര്‍/ ഡപ്യൂട്ടി സുപ്രണ്ട് റാങ്കില്‍ കുറയാതെ ( ആറാം ശമ്പള കമ്മിഷനില്‍ 5400 രൂപ ഗ്രേഡ് പേ തലത്തില്‍ അല്ലെങ്കില്‍ ഏഴാം സിപിസിയില്‍ മെട്രിക്‌സ് തലത്തില്‍) ഗസറ്റഡ് ഓഫീസര്‍ തലത്തില്‍ കുറഞ്ഞത് 5 വര്‍ഷം സര്‍വീസ്
പ്രായ പരിധി:
21-35 ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടിക വര്‍ഗത്തിന് അഞ്ചും ഒബിസിക്ക് മൂന്ന് വര്‍ഷം ഇളവ് ലഭിക്കും. വിമുക്ത ഭടന്‍മാര്‍ക്കും ഇളവുണ്ട്
തിരഞ്ഞെടുപ്പ്: ഇന്റര്‍വ്യൂ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. എസ്സേ/ ലെറ്റര്‍ ഡ്രാഫ്‌റ്റിങ് ടെസ്റ്റും ഇന്റര്‍വ്യൂവിന്റെ ഭാഗമായി നടത്തും.
അപേക്ഷ ഫീസ്: ജനറല്‍ വിഭാഗത്തിന് 500 രൂപ. പട്ടിക വിഭാഗം, വനിതകള്‍ക്ക് 50 രൂപ മതി.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും വിജ്ഞാപനത്തിന്റെ പൂര്‍ണ രൂപവും WWW.pnb.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും












Click it and Unblock the Notifications