Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിഫോസ്സിൽ ഗവേഷണ മേഖലകളിൽ ഒഴിവുകൾ: തൊഴിൽ വാർത്തകൾ അറിയാം

ഐ.ടി. വകുപ്പിന് കീഴിലുള്ള ഐസിഫോസിലെ ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ് വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ് വെയർ ഡെവലപ്മെന്റ് എന്നിവയിലെ പ്രോജക്റ്റുകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

റിസർച്ച് അസോസിയേറ്റ് തസ്തികയിൽ കുറഞ്ഞത് നാലു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 35000 - 45000 രൂപ. റിസർച്ച് അസ്സിസ്റ്റന്റ് തസ്തികയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം വേണം. വേതനം 25000 - 35000.

പ്രവൃത്തി പരിചയമുള്ള ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി. എസ് സി / എം. എസ് സി/ എം.സി.എ/ എം.ബി.എ/ എം.എ ബിരുദധാരികൾക്ക് നവംബർ 5ന് ഐസിഫോസ്സിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

ലാബ് അസ്സിസ്റ്റന്റ്, പെയ്ഡ് ഇന്റേൺഷിപ്പ്, അപ്രന്റീസ് എന്നിവരേയും കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13/14, 0471 2413013, 9400225962.

ഗസ്റ്റ് അധ്യാപക താത്കാലിക നിയമനം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ 2022-2023 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിൽ അതിഥി അധ്യാപകനെ താൽക്കാലികമായി നിയമിക്കുന്നതിന് നവംബർ മൂന്നിന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

JOB

സൈക്കോളജി അപ്രന്റിസ്

തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ സൈക്കോളജി അപ്രന്റിസിന്റെ താൽക്കാലിക നിയമനത്തിനുള്ള ഇന്റർവ്യൂ നവംബർ 2ന് 11 മണിക്ക് നടക്കും. സൈക്കോളജിയിൽ റഗുലർ പഠനത്തിലൂടെ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിലോ കൗൺസിലിംഗിലോ ഉള്ള യോഗ്യത, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ രേഖകളും പകർപ്പുകളും സഹിതം പ്രിൻസിപ്പലിന്റെ ചേംബറിൽ എത്തണം.

വാക് ഇൻ ഇന്റർവ്യൂ

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ആസ്ഥാന കാര്യാലയത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റുടെ തസ്തികയിൽ ഒരു മാസത്തേക്ക് താത്കാലിക നിയമനം നടത്തുന്നതിലേക്ക് നവംബർ അഞ്ചിനു രാവിലെ 11ന് വാക് ഇൻ ഇൻർവ്യൂ നടത്തും. താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം അഡ്മിനിസട്രേറ്റീവ് ഓഫീസർ മുമ്പാകെ ഹാജരാകണം. വിവരങ്ങൾക്ക്: www.khrws.kerala.gov.in.

ഹിന്ദി അധ്യാപക കോഴ്സിന് സീറ്റൊഴിവ്

കേരള സർക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ അൻപത് ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടു പാസായവരായിരിക്കണം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കുമെന്ന് ഭാരത് ഹിന്ദി പ്രചാര കേന്ദ്രം പ്രിൻസിപ്പാൾ അറിയിച്ചു. 17 നും 35 നും ഇടയ്ക്ക് പ്രായം ഉഉള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നോക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. അപേക്ഷിക്കേണ്ട അവസാന തിയതി നവംബർ 19. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0473 4296496, 8547126028.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+