പരീക്ഷ എഴുതാതെ സർക്കാർ ജോലി വേണോ ? ഇതാ അവസരം; നിരവധി ഒഴിവുകൾ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് ജൂലൈ 4 ന് രാവിലെ 11 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്-ഇൻ ഇന്റർവ്യൂ നടത്താൻ നിശ്ചിയിച്ചിരിക്കുന്നു.
എം.ബി.ബി.എസും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്കും 2024 ജൂലൈ ഒന്നിന് 50 വയസ് കഴിയാത്തവർക്കും പങ്കെടുക്കാം. ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

ആയുർവേദ കോളജിൽ സോണോളജിസ്റ്റ് ഒഴിവ്
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ ആശുപത്രി വികസന സമിതി മുഖേന താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഓൺ കോൾ വ്യവസ്ഥയിൽ സോണോളജിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് ജൂൺ 26ന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തും. എം.ബി.ബി.എസ്, റേഡിയോ ഡയഗ്‌നോസിസിൽ ഡിപ്ലോമ അല്ലെങ്കിൽ എം.ഡി ആണ് യോഗ്യത. രണ്ട് ഒഴിവുണ്ട്. താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
ആർ.സി.സിയിൽ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സി.എസ്.എസ്.ഡി ടെക്നീഷ്യൻ നിയമിക്കപ്പെടുന്നതിന് ജൂൺ 26ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
ഓഡിയോളജിസ്റ്റ് കം സ്പീച്ച് പത്തോളജിസ്റ്റ്
ആലപ്പുഴ: ആലപ്പുഴ ഗവ.ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇ.എന്‍.ടി. വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പത്തോളജിസ്റ്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. അപേക്ഷകര്‍ 2023 ജൂണ്‍ ഒന്നിന് 20 നും 40 നും മധ്യേ പ്രായമുള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ നാലിന് ഉച്ചയ്ക്ക് രണ്ടിന് സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം.
ഫാര്‍മസിസ്റ്റ് നിയമനം
നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യരായ അപേക്ഷകര്‍ക്കായി ജൂണ്‍ 24 ന് രാവിലെ 10.30 ന് പരപ്പനങ്ങാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2412709.
മിനി ജോബ് ഫെയര്‍
കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 21 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.നഴ്‌സറി ടീച്ചേഴ്‌സ്, പി ജി ടി ടീച്ചര്‍ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കമ്പ്യൂട്ടര്‍, മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, സോഷ്യല്‍ സയന്‍സ്), സീനിയര്‍ അക്കൗണ്ടന്റ്, ആര്‍ട്ട്/ക്രാഫ്റ്റ്, ഡ്രൈവര്‍ (ഹെവി), ക്ലീനിങ്, അറ്റന്‍ഡര്‍ സ്‌കൂള്‍ - കണ്ണൂര്‍, റെസ്റ്റോറന്റ് മാനേജര്‍, അസിസ്റ്റന്റ് റെസ്റ്റോറന്റ് മാനേജര്‍, ഷിഫ്റ്റ് മാനേജര്‍, ടീം മെമ്പര്‍.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് സഹിതം വന്ന് പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2707610, 6282942066.












Click it and Unblock the Notifications