കണ്ണൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നഴ്സ് തസ്തികയിലേക്ക് നിയമനം
കണ്ണൂര്‍: കണ്ണൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നഴ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. വൃദ്ധസദനത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷന് ട്രസ്റ്റ് സാമൂഹിക നീതി വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ് ഹോം പദ്ധതിയിലാണ് മെയില്‍, ഫീമെയില്‍ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നത്.
ബിഎസ്സി നഴ്സിംഗ് ബിരുദം അല്ലെങ്കില്‍ ജിഎന്‍എം കോഴ്്സ് പാസ് എന്നിവയാണ് യോഗ്യത. ഇതിന് പുറമേ പാലിയേറ്റീവ് കെയര്‍ നഴ്സിംഗില്‍ പ്രവൃത്തി പരിചയവും സ്ഥാപനത്തില്‍ താമസിച്ച ജോലി ചെയ്യുന്നതിനുള്ള സന്നദ്ധതയും ഉണ്ടായിരിക്കണം.
താല്പര്യമുള്ളവര് ഒക്ടോബര്‍ 3 നകം അപേക്ഷിക്കണം. സുപ്രണ്ട്. ഗവ.വൃദ്ധസദനം കണ്ണൂര്‍, ചാല്, അഴിക്കോട് പിഒ, കണ്ണൂര്‍ വിലാസത്തിലേക്കാണ് അപേക്ഷ അയക്കേണ്ടത്.
കണ്ണൂര്‍ ഗവണ്മെന്റ് ആയുര്‍വേദ കോളെജില്‍ വിവിധ വകുപ്പുകളില്‍ അധ്യാപക ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
കായചികിത്സ വകുപ്പ്, സ്വസ്ഥവൃത്ത വകുപ്പ്, അഗദതന്ത്ര വകുപ്പ് തുടങ്ങിയ വിഭാഗത്തിലേക്കാ്ണ് നിയമനം. സ്വസ്ഥവൃത്ത വകുപ്പിലേക്ക് 24നും അഗദതന്ത്ര വകുപ്പിലേക്ക് 25നുമാണ് ഇന്റര്‍വ്യൂ. പരിയാരം കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
ഹോം ഐസൊലേഷന്‍ സംവിധാനം ഒരുക്കി വയനാട്; 26 പേര്‍ക്ക് വീട്ടില്‍ ചികിത്സ
സംസ്ഥാനത്ത് 17 പ്രദേശങ്ങള്‍ കൂടി ഹോട്ട്സ്പോട്ടില്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി