Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓമാനിലെ പ്രമുഖ സ്‌കൂളിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

സുൽത്താനേറ്റ് ഓഫ് ഓമാനിലെ പ്രമുഖ സ്‌കൂളിൽ വിവിധ തസ്തികകളിൽ നിയമനത്തിന് ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് പ്രിൻസിപ്പൽ (സ്ത്രീകൾ മാത്രം) തസ്തികയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലേതെങ്കിലുമുള്ള ബിരുദവും ബി.എഡും ആണ് യോഗ്യത.

സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂളുകളിൽ വൈസ് പ്രിൻസിപ്പളായി 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. പരമാവധി പ്രായം 48 വയസ്.
പ്രൈമറി ഇൻ-ചാർജ് (സ്ത്രീകൾ മാത്രം) തസ്തികയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലേതെങ്കിലുമുള്ള ബിരുദവും ബി.എഡ് അഥവാ മോണ്ടിസ്സോറി സർട്ടിഫിക്കറ്റും, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂളുകളിൽ ഇൻ-ചാർജ് ആയി 5 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പരമാവധി പ്രായം 45 വയസ്.
ഫിസിക്‌സ് ടീച്ചർ തസ്തികയിൽ ഫിസിക്‌സിൽ ബിരുദാനന്തര ബിരുദവും ബി.എഡും, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂളുകളിൽ ഹയർസെക്കണ്ടറി ക്ലാസുകളിൽ 5 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. എൻട്രൻസ് കോച്ചിങ്ങിലുള്ള പരിചയം അഭികാമ്യം. പരമാവധി പ്രായം 40 വയസ്.

JOB

എല്ലാ തസ്തികകൾക്കും ഇംഗ്ലീഷിലുള്ള ആശയവിനിമയപാടവം, കമ്പ്യൂട്ടർ പ്രാവീണ്യം, ടീം ലീഡർഷിപ്പ് എന്നിവ നിർബന്ധം. ആകർഷകമായ ശമ്പളം, സൗജന്യ താമസ സൗകര്യം, യാത്രാ സൗകര്യം, വിസ, എയർ ടിക്കറ്റ്, മെഡിക്കൽ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും.ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിശദമായ ബയോഡേറ്റ [email protected] ൽ ജൂൺ 10ന് മുമ്പ് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329441/42/43/45.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളജിൽ സംസ്‌കൃതം സ്‌പെഷ്യൽ സാഹിത്യ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ഇതിനായുള്ള ഉദ്യോഗാർഥികളുടെ അഭിമുഖം ജൂൺ 13നു രാവിലെ 11നു പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഗസ്റ്റ് ലക്ചറർ ഓൺലൈൻ രജിസ്‌ട്രേഷൻ എന്ന ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

അതിഥി അധ്യാപക നിയമനം

താനൂർ സി.എച്ച്.എം.കെ.എം. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂണ് 16ന് രാവിലെ 10 ന് അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി (55 ശതമാനം) യോഗ്യതയുള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങൾക്ക്: gctanur.ac.in.

ഫ്‌ളൈറ്റ് ഇൻസ്ട്രക്ടർ

തിരുവനന്തപുരം ചാക്കിയലെ രാജീവ് ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിൽ ഡെപ്യൂട്ടി ചീഫ് ഫ്‌ളൈറ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിൽ നിയമനം നടത്തുന്നു. കരാറിലാണ് നിയമനം. വിശദവിവരങ്ങൾക്ക്: rajivgandhiacademyforaviationtechnology.org.

നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്‌കൂളിൽ താത്കാലിക ഒഴിവ്

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ടീച്ചർ (ഫിസിക്കൽ സയൻസ്), ട്രേഡ്‌സ്മാൻ (കാർപ്പെഡറി), ട്രേഡ്‌സ്മാൻ(ടൂ ആൻഡ് ത്രീ വീലർ മെയിന്റെനൻസ്), ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ), ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്) തസ്തികകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഓരോ ഒഴിവുണ്ട്. ട്രേഡ്‌സ്മാന് ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ടി.എച്ച്.എസ്.എൽ.സി/എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട വിഷയത്തിൽ ഐ.റ്റി.ഐ/വി.എച്ച്.എൽ.ഇ/ കെജിസിഇ/ ഡിപ്ലോമയുമാണ് യോഗ്യത. അപേക്ഷകർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുമായി അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ട്രേഡ്‌സ്മാൻ (ടൂ ആൻഡ് ത്രീ വീലർ മെയിന്റെനൻസ്) ഇന്റർവ്യു ജൂൺ 8ന് രാവിലെ 10നും ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) രാവിലെ 11.30നും, ട്രേഡ്‌സ്മാൻ (കാർപ്പെഡറി) ഉച്ചയ്ക്ക് 1.30നും ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്) ഉച്ചയ്ക്ക് 2.30നും ടീച്ചർ(ഫിസിക്കൽ സയൻസ്) ജൂൺ 9 രാവിലെ 10നും നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0472-2812686.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+