Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവിധ തസ്തികളിൽ ഒഴിവ്; തൊഴിൽ അവസരങ്ങൾ അറിയാം

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലേയ്ക്ക് കരാർ നിയമനത്തിനായി വാക്ക് - ഇൻ - ഇന്റർവ്യൂ നടത്തുന്നു.

1 സീനിയർ റസിഡന്റ് (ജനറൽ സർജറി )

ഒഴിവുകളുടെ എണ്ണം : ഒൻപത്
ഇന്റർവ്യൂ തീയതിയും സമയവും :
06/05/2022, രാവിലെ 10.30 മണി

2 സീനിയർ റസിഡന്റ് (ജനറൽ മെഡിസിൻ )

ഒഴിവുകളുടെ എണ്ണം : ആറ്
ഇന്റർവ്യൂ തീയതിയും സമയവും :
06/05/2022, ഉച്ചയ്ക്ക് 12 മണി

3 സീനിയർ റസിഡന്റ് (ഡെർമറ്റോളജി & വെനറോളജി)

ഒഴിവുകളുടെ എണ്ണം : 2
ഇന്റർവ്യൂ തീയതിയും സമയവും :
06/05/2022, ഉച്ച കഴിഞ്ഞ് 2 മണി

4 സീനിയർ റസിഡന്റ് (അനസ്തേഷ്യോളജി)

ഒഴിവുകളുടെ എണ്ണം : 6
ഇന്റർവ്യൂ തീയതിയും സമയവും :
07/05/2022, രാവിലെ 11 മണി

5 സീനിയർ റസിഡന്റ് (റേഡിയോഡയഗ്നോസിസ്)

ഒഴിവുകളുടെ എണ്ണം : അഞ്ച്
ഇന്റർവ്യൂ തീയതിയും സമയവും :
07/05/2022, ഉച്ച കഴിഞ്ഞ് 2 മണി

വിദ്യാഭ്യാസയോഗ്യത :
അതാത് വിഭാഗത്തിലുള്ള പിജിയും
ടി സി എം സി രജിസ്ട്രേഷനും
പ്രതിമാസവേതനം 70,000/- രൂപ
കരാർ കാലാവധി ഒരു വർഷം

താത്പര്യമുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മേൽ പ്രസ്താവിച്ചിട്ടുള്ള തീയതിയിലും സമയത്തും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകേണ്ടതാണ്.

job

നോര്‍ക്ക ജര്‍മന്‍ റിക്രൂട്ടുമെന്റ് ഇന്‍ഫര്‍മേഷന്‍ സെഷന്‍ നാളെ

മലയാളി നഴ്‌സുമാരെ ജര്‍മനിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പു വച്ച ട്രിപ്പിള്‍ വിന്‍ കരാര്‍ പ്രകാരമുള്ള റിക്രൂട്ട്മെന്റിന്റെ മുന്നോടിയുള്ള ഇന്‍ഫര്‍മേഷന്‍ സെഷന്‍ ഏപ്രില്‍ 29ന് നടക്കും. പതിമൂവായിരത്തില്‍പരം അപേക്ഷകരില്‍ നിന്നും ഷോര്‍ട്ലിസ്റ്റ് ചെയ്ത നാനൂറോളം പേര്‍ക്ക് ജര്‍മനിയിലെ ജീവിത-തൊഴില്‍ സാഹചര്യങ്ങളും ഇന്റര്‍വ്യൂ സംബന്ധമായ വിശദാശംങ്ങളും ജര്‍മന്‍ ഉദ്യോഗസ്ഥരില്‍ നിന്നും നേരിട്ട് മനസ്സിലാക്കുന്നതിനാണ് 'ഇന്‍സൈറ്റ് 2022' എന്ന പേരില്‍ ഇന്‍ഫര്‍മേഷന്‍ സെഷന്‍ ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ രാവിലെ 11 നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐ.എ.എസ്, ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി ഇന്റര്‍നാഷണല്‍ അഫേഴ്‌സ് ഡയറക്ടര്‍ മാര്‍ക്കുസ് ബിര്‍ച്ചര്‍, ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ പ്രതിനിധികളായ ഉള്‍റിക് റെവെറി, ബജോണ്‍ ഗ്രൂബെര്‍,ഹോണറേറി കോണ്‍സുല്‍ ഡോ. സയീദ് ഇബ്രാഹിം എന്നിവര്‍ സംസാരിക്കും. നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി നന്ദിയും പറയും. ഉച്ചക്ക് 12.45 മുതല്‍ രണ്ട് മണിവരെയാണ് ജര്‍മന്‍ ഉദ്യോഗസ്ഥരും ഉദ്യോഗാര്‍ഥികളുമായുള്ള ആശയവിനിമയം നടക്കുന്നത്.
നിലവില്‍ ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റിനായി ആവിഷ്‌കരിച്ചിരിക്കുന്ന ഫാസ്റ്റ്ട്രാക് പ്രോഗ്രാമിന്റെ ഭാഗമായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും ഇന്‍ഫര്‍മേഷന്‍ സെഷനില്‍ നടക്കും. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ജര്‍മന്‍ ഭാഷയില്‍ ബി1, ബി2 ലവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുമായി പരിപാടിയില്‍ എത്താവുന്നതാണ്.
ഷോര്‍ട്ടു ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ മേയ് നാല് മുതല്‍ പതിമൂന്ന് വരെ തിരുവനന്തപുരത്ത് നടക്കും. ജര്‍മനിയില്‍ നിന്നും എത്തുന്ന പ്ലെയ്സ്മെന്റ് ഓഫീസര്‍മാരുടെ സംഘമാണ് ഇന്റര്‍വ്യൂ നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറിലധികം നഴ്‌സുമാര്‍ക്ക് ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ സൗജന്യമായി ജര്‍മന്‍ ഭാഷാ പരിശീലനം നല്‍കും. ബി 1 ലവല്‍ പ്രാവീണ്യം നേടുന്ന മുറക്ക് ഇവര്‍ക്ക് ജര്‍മനിയിലേക്ക് വിസ അനുവദിക്കും. തുടര്‍ന്ന് ജര്‍മനിയില്‍ അസിസ്റ്റന്റ് നഴ്സ് ആയി ജോലി ചെയ്തുകൊണ്ട് തന്നെ ബി 2 ലവല്‍ ഭാഷാ പ്രാവീണ്യം നേടി രജിസ്റ്റേര്‍ഡ് നഴ്സ് ആയി മാറാം. ഇതിനുള്ള പഠന-പരിശീലനങ്ങളും സൗജന്യമായി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+