വെറ്ററിനറി സര്‍ജന്‍, ആയൂർവേദ കോളേജിൽ ഒഴിവുകൾ: തൊഴിൽ അവസരങ്ങൾ അറിയാം
തൃശൂര്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ വിവിധ ബ്ലോക്കുകളില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനങ്ങള്‍ക്കായി ഓരോ വെറ്ററിനറി സര്‍ജന്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. വൈകിട്ട് 6 മുതല്‍ രാവിലെ 6 മണി വരെയാണ് പ്രവര്‍ത്തിസമയം. നിയമനം 90ല്‍ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും. യോഗ്യത വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ തൃശൂര്‍, അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ മെയ് 16ന് രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍: 0487-2361216

കെയർ കോ-ഓർഡിനേറ്റർ കരാർ നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളജിലെ എ.ആർ.ടി സെന്ററിൽ കെയർ കോ-ഓഡിനേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മേയ് 17ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കെ.എസ്.എ.സി.എസിനു കീഴിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്.
മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 17ന് 10.30ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്, പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം. ഈ ദിവസം അപ്രതീക്ഷിത അവധിയായാൽ അടുത്ത ദിവസത്തേക്ക് ഇന്റർവ്യൂ മാറ്റി നടത്തും.

കെയർ കോ-ഓർഡിനേറ്റർ കരാർ നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളജിലെ എ.ആർ.ടി സെന്ററിൽ കെയർ കോ-ഓഡിനേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മേയ് 17ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കെ.എസ്.എ.സി.എസിനു കീഴിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്.
മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 17ന് 10.30ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്, പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം. ഈ ദിവസം അപ്രതീക്ഷിത അവധിയായാൽ അടുത്ത ദിവസത്തേക്ക് ഇന്റർവ്യൂ മാറ്റി നടത്തും.

ഭിന്നശേഷിക്കാർക്കു കിയോസ്‌ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ഗവൺമെന്റ്/പൊതു മേഖലാ സ്ഥാപനങ്ങളിൽ കിയോസ്‌ക് നടത്തുന്നതിന് താൽപര്യമുള്ള ഭിന്നശേഷിക്കാരായ (40 ശതമാനോ അതിനു മുകളിലോ വൈകല്യമുള്ള) വ്യക്തികളിൽ നിന്ന് ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അസിസ്റ്റന്റ് ഡയറക്ടർ(എംപ്ലോയ്‌മെന്റ്), ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, തൊഴിൽ മന്ത്രാലയം (ഭാരത സർക്കാർ), നാലാഞ്ചിറ, തിരുവനന്തപുരം - 695 015, ഫോൺ: 0471- 2530371, 2531175, ഇ-മെയിൽ: [email protected] എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 9895544834, .

ആയൂർവേദ കോളേജിൽ കരാർ നിയമനം
തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിലെ പ്രസൂതിതന്ത്ര സ്ത്രീരോഗ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 18ന് രാവിലെ 11ന് കോളേജ് പ്രൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30 ന് കോളേജിലെത്തണം.

അപേക്ഷ ക്ഷണിച്ചു
സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് സംസ്ഥാന വനിതാ വികസന കോർപ്പറേഷനിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയോഗിക്കുന്നതിനായി ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ/പ്രോജക്ട് എക്‌സിക്യൂട്ടീവ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.cmdkerala.net എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 26.

തൊഴിലുറപ്പ് പദ്ധതി: സംസ്ഥാന ക്വാളിറ്റി മോണിറ്റർ
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനിൽ സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റർമാരെ എം.പാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് പേരെ എം.പാനൽ ചെയ്യും. തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ സർക്കാർ വകുപ്പുകൾ/ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ നിന്ന് എക്‌സിക്യൂട്ടീവ് എൻജിനിയറിൽ കുറയാത്ത തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കുന്നവർ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം.
അപേക്ഷകൾ മേയ് 25 വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കത്തവിധം മിഷൻ ഡയറക്ടർ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, മൂന്നാംനില പബ്ലിക് ഓഫീസ്, റവന്യൂകോംപ്ലക്‌സ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം -33 എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2313385, 0471-2314385, www.nregs.gov.in.












Click it and Unblock the Notifications