Get Updates
Get notified of breaking news, exclusive insights, and must-see stories!

തണ്ണീർത്തട അതോറിറ്റിയിൽ ഒഴിവ്, ഗസ്റ്റ് അധ്യാപക നിയമനം: തൊഴിൽ അവസരങ്ങൾ അറിയാം

കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ്റ്, വെറ്റ്ലാൻഡ് അനലിസ്റ്റ്, പ്രൊക്യൂർമെന്റ് ഓഫീസർ, പ്രൊജക്റ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും നവംബർ 12ന് മുൻപ് തിരുവനന്തപുരത്തെ അതോറിറ്റി ആസ്ഥാനത്ത് നേരിട്ടോ ഇ-മെയിൽ വിലാസത്തിലോ അയയ്ക്കേണ്ടതാണ്. വിലാസം: മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം-695001. ഇ-മെയിൽ: [email protected], [email protected].

job

ഗസ്റ്റ് അധ്യാപകരുടെ താത്കാലിക നിയമനം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ മൂന്ന് ഗസ്റ്റ് അധ്യാപകരുടെ താത്കാലിക ഒഴിവിലേക്കുള്ള ഇന്റർവ്യൂ നവംബർ മൂന്നിന് നടക്കും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം നവംബർ മൂന്നിന് നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ജില്ലാ കോർഡിനേറ്ററുടെ താത്കാലിക ഒഴിവ്

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ ജില്ലാ കോർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിലിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.keralabiodiversity.org ൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ ഒൻപത്. ഫോൺ: 0471-2724740.

താത്കാലിക ഒഴിവ്

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ താത്കാലിക വ്യവസ്ഥയിൽ ലാബ് ടെക്നീഷ്യൻ പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആശുപത്രി വികസന സമിതിയുടെ കീഴിൽ ആറു മാസത്തേക്കാണ് നിയമനം.

ലാബ് ടെക്നീഷ്യന് സർക്കാർ അംഗീകൃത പാരാ മെഡിക്കൽ സ്ഥാപനത്തിൽ നിന്നും ലഭിച്ച ബി.എസ്.സി.എം.എൽ.റ്റി/ ഡിപ്ലോമ (രണ്ട് വർഷത്തെ പ്രവൃത്തിപരിചയം), പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് +2, ഡാറ്റാ എൻട്രി (മലയാളം & ഇംഗ്ലീഷ്- രണ്ട് വർഷത്തെ പ്രവൃത്തിപരിചയം), ക്ലീനിംഗ് സ്റ്റാഫിന് ഏഴാം ക്ലാസ് വിദ്യാഭ്യാസം (രണ്ട് വർഷത്തെ പ്രവൃത്തി പരിചയം) എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം നവംബർ 11നു മുൻപ് അപേക്ഷ സമർപ്പിക്കണം.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ആസൂത്രണ ബോർഡിലെ സോഷ്യൽ സർവീസ് വിഭാഗത്തിൽ ഒരു റിസർച്ച് അസോസിയേറ്റിനെ ആറു മാസത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.spb.kerala.gov.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ രണ്ട്.

വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരത്തെ ഐ.എച്ച്.ആർ.ഡിയുടെ മോഡൽ ഫിനിഷിങ് സ്‌കൂളിലേക്ക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഡിവിഷനിലേക്കു എം.ടെക് ബിരുദധാരികളായ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ നവംബർ മൂന്നിന് ഒറിജിനൽ രേഖകളും പകർപ്പും മറ്റ് അനുബന്ധ രേഖകളുമായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ www.modelfinishingschool.org ൽ ലഭ്യമാണ്.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

എൽ ബി എസിന്റെ നിയന്ത്രണത്തിലുള്ള പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ബി.കോം ഡിഗ്രിയും ടാലി സോഫ്ട്വെയറിൽ പരിജ്ഞാനമുള്ളവരെയുമാണ് തിരഞ്ഞെടുക്കുന്നത്.

താത്പര്യമുള്ളവർ ബയോഡാറ്റയും, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും നവംബർ 6 ന് വൈകിട്ട് അഞ്ചിന് മുൻപായി ഡയറക്ടർ ഇൻ-ചാർജ്, സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2345627, 9539058139 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+