യുകെയിൽ വീണ്ടും ഒഴിവുകൾ; അഭിമുഖം കൊച്ചിയിൽ വെച്ച്..1.34 കോടി വരെ ശമ്പളം..അപേക്ഷിക്കാം
യുകെയിലെ എൻഎച്ച്എസ് വെയിൽസിലേക്ക് ഡോക്ടർമാരുടെ ഒഴിവുകൾ. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ആണ് അപേക്ഷ ക്ഷണിച്ചത്. നിയോനേറ്റ്സ്, ക്ലിനിക്കൽ ഹേമറ്റോളജി വിഭാഗങ്ങളിലാണ് ഒഴിവുകൾ. നിയോനേറ്റ്സ് വിഭാഗത്തിലെ സീനിയർ ക്ലിനിക്കൽ ഫെല്ലോ തസ്തികയ്ക്ക് 46,324 മുതൽ 71,814 പൗണ്ട് വാർഷിക ശമ്പളമുണ്ട്. ക്ലിനിക്കൽ ഹേമറ്റോളജിയിലെ ഇന്റർനാഷണൽ സീനിയർ പോർട്ട്‌ഫോളിയോ പാത്ത്‌വേ ഡോക്ടർമാർക്ക് 100,870 മുതൽ 111,442 പൗണ്ട് വരെയാണ് വാർഷിക ശമ്പളം ലഭിക്കുക.
അഭിമുഖങ്ങൾ 20 ഫെബ്രുവരി 4-6 തീയതികളിൽ കൊച്ചിയിലെ താജ് വിവാന്ത, മറൈൻ ഡ്രൈവിൽ നടക്കും. സീനിയർ ക്ലിനിക്കൽ ഫെല്ലോയ്ക്ക് കുറഞ്ഞത് മൂന്ന് വർഷവും, ഇന്റർനാഷണൽ സീനിയർ പോർട്ട്‌ഫോളിയോ പാത്ത്‌വേ ഡോക്ടർക്ക് 12 വർഷത്തിലധികവും പരിചയം ആവശ്യമാണ്. ഇരു തസ്തികകൾക്കും പ്ലാബ് (PLAB) പരീക്ഷ നിർബന്ധമില്ല.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 18-നോ അതിനു മുൻപോ www.norkaroots.kerala.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം.

തിരഞ്ഞെടുക്കപ്പെട്ടവർക്ക് വെയിൽസിൽ മൂന്ന് വർഷം വരെ സ്ഥിരം നിയമനം ലഭിക്കും. മൂന്ന് വർഷം വരെയുള്ള ജിഎംസി (GMC) രജിസ്ട്രേഷൻ സ്പോൺസർഷിപ്പ്, ഐഇഎൽടിഎസ് (IELTS)/ഒഇടി (OET), വിസ, ഇ-പോർട്ട്‌ഫോളിയോ ഫീസ് റീഇംബേഴ്സ്മെന്റ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ. 650 പൗണ്ട് ഗ്രാറ്റുവിറ്റി, യുകെയിലേക്കുള്ള വിമാന ടിക്കറ്റ്, ഒരു മാസത്തെ താമസ സൗകര്യം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് വഴിയുള്ള ഈ റിക്രൂട്ട്മെന്റ് അപേക്ഷകർക്ക് പൂർണ്ണമായും സൗജന്യമാണെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി പ്രവർത്തിദിവസങ്ങളിൽ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലും, ഇന്ത്യയിൽ നിന്ന് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിലും, വിദേശത്തു നിന്ന് +91-8802 012 345 എന്ന മിസ്ഡ് കോൾ നമ്പറിലും ബന്ധപ്പെടാം
കേരള സർക്കാരിന് കീഴിൽ താത്കാലിക ജോലി
വാക്ക് ഇൻ ഇൻ്റർവ്യൂ
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡൻസ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ്, ടി സി എം സി രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്കാണ് അവസരം. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം ജനുവരി 17 ന് രാവിലെ 10. 30 ന് നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. അന്നേ ദിവസം രാവിലെ 10 മുതൽ 10 .30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന.
ഫോൺ: 0484 2754000
സർവ്വേയർമാരെ ആവശ്യമുണ്ട്
രണ്ടാംഘട്ട ഡിജിറ്റൽ ക്രോപ്പ് സർവേ നടപടികൾ നടത്തുന്നതിനായി വിവിധ കൃഷിഭവനുകളിൽ സർവേയർമാരെ ആവശ്യമുണ്ട്. നെടുമ്പാശ്ശേരി, ശ്രീമൂലനഗരം , വാഴക്കുളം, ഒക്കൽ, പെരുമ്പാവൂർ, രായമംഗലം, തിരുവാങ്കുളം, വൈറ്റില, കുമ്പളങ്ങി , തൃപ്പൂണിത്തുറ, ചോറ്റാനിക്കര, ആമ്പല്ലൂർ, അങ്കമാലി, കാലടി, കറുകുറ്റി, കാഞ്ഞൂർ, പൂതൃക്ക, പുത്തൻകുരിശ്, കുഴിപ്പിള്ളി, വാളകം, മൂവാറ്റുപുഴ, വാരപ്പെട്ടി, കരുമാലൂർ, ഏഴിക്കര എന്നീ കൃഷിഭവനുകളിലേക്കാണ് സർവേയർമാരെ തേടുന്നത്.
പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും സ്മാർട്ട്ഫോൺ കൈകാര്യം ചെയ്യാൻ കഴിവുമുള്ള യുവജനങ്ങൾക്ക് മുൻഗണന. താല്പര്യമുള്ളവർ അതത് കൃഷിഭവനകളുമായി ബന്ധപ്പെടുക. ഫോൺ : 9383471152












Click it and Unblock the Notifications