കൊച്ചിൻ പോർട്ടിൽ ഒഴിവ്; ഒന്നര ലക്ഷത്തിനടുത്ത് ശമ്പളം..ഇപ്പോൾ അപേക്ഷിക്കൂ
തിരുവന്തപുരം: കൊച്ചിൻ പോർട്ടിൽ ഒഴിവുകൾ. കരാർ നിയമനമാണ്. മെയ് ഒന്ന് വരെയാണ് അപേക്ഷിക്കാനാകുക. തസ്തിക, യോഗ്യത, പ്രായപരിധി ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം
വെസൽ എൻജിനയർ ( ക്ലാന് 1)- അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 58 വയസാണ്. MEO ക്ലാസ് 1 സർട്ടിഫിക്കറ്റ് സാധുവായ STCW സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യം. മറൈൻ എഞ്ചിനിയറിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയും ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,40,000 രൂപയാണ് മാസശമ്പളമായി ലഭിക്കുക.

പോർട്ട് കൺട്രോൾ കോഡിനേറ്റൻ- പ്രായപരിധി 50 വയസ്. പ്ലസ്ടു തത്തുല്യം. കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം നൽകുന്ന ജി എം ഡി എസ് എസ് സർട്ടിഫിക്കറ്റ് വേണം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിൽ ഡിപ്ലോമ, ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കാനും എഴുതാനുമുള്ള പ്രവീണ്യം എന്നിവയും ഉണ്ടായിരിക്കണം. ആർഒസി, എആർപിഎ വിജയിച്ചവർക്ക് മുൻതൂക്കമുണ്ട്. 25,000 രൂപയാണ് ശമ്പളം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്കായിരിക്കും നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 1 ആണ്.
ഹിന്ദി ട്രാൻസ്ലേറ്റർ- ഹിന്ദിയിൽ ബിരുദാന്ദര ബിരുദം. ട്രാൻസ്ലേറ്ററായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.ട്രാൻസ്ലേഷനിൽ പോസ്റ്റുഗ്രാജ്വേറ്റ് ഡിപ്ലോമയുള്ളവർക്കും മലയാളത്തിൽ പ്രവീണ്യമുള്ളവർക്കും മുൻതൂക്കമുണ്ട്. അപേക്ഷക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 25 ആണ്. അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായി വായിക്കാം. കൂടുതൽ വിവരങ്ങൾക്ക്-
https://www.cochinport.gov.in/careers
നാഷ്ണൽ ആയുഷ് മിഷന് കീഴിൽ ഒഴിവുകൾ; അപേക്ഷിക്കാം
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേക്ക് നിരവധി ഒഴിവുകൾ. സ്പീച്ച് തെറാപ്പിസ്റ്റ്, റെമഡി എഡ്യൂക്കേറ്റർ, സൈക്കോ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത- ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി, ഏർലി ചൈൽഡ്ഹുഡ് സ്പെഷ്യൽ എഡ്യുക്കേഷൻ ഡിപ്ലോമ, സ്പെഷ്യൽ എഡ്യൂക്കേഷൻ - ഓട്ടിസം സ്പെക്ട്രത്തിലെ ഡി എഡ്, സൈക്കോളജി/ അപ്ലൈഡ് സെക്കോളജി/ ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ആർ സി ഐ രജിസ്ട്രേഷനും
അപേക്ഷിക്കാനുളള ഉയർന്ന പ്രായപരിധി-40 വയസ്
മെയ് അഞ്ചാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവനിലെ അഞ്ചാം നിലയിലെ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.
താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ കവറിന്റെ പുറത്തും അപേക്ഷയിലും തസ്തിക രേഖപ്പെടുത്തണം.
അഭിമുഖം-മെയ് 8 ന് രാവിലെ 9.30 മുതൽ( പൂജപ്പുര സർക്കാർ ആയുർവേദ കോളേജിൽ).
കൂടുതൽ വിവരങ്ങൾക്ക് www.nam.kerala.gov.in, ഫോൺ: 0471-2339552.












Click it and Unblock the Notifications