Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ ഒഴിവ്; അക്കൗണ്ടന്റ്, എച്ച്ആർ മാനേജർ, അഡ്മിൻ തുടങ്ങിയ നിരവധി അവസരങ്ങൾ, ലക്ഷങ്ങൾ ശമ്പളം

യുഎഇയിൽ സ്വകാര്യ മേഖലയിൽ നിരവധി ഒഴിവുകൾ. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം

കോൺട്രാക്ടിംഗ് കമ്പനിയിൽ ഒഴിവ്

ദുബായിലെ അൽ സാഹൽ കോൺട്രാക്റ്റിംഗ് കമ്പനിയിൽ ഒഴിവ്. സീനിയർ കൺസ്ട്രക്ഷൻ മാനേജർ, സീനിയർ ടെക്നിക്കൽ എഞ്ചിനീയർ, ടെക്നിക്കൽ എഞ്ചിനീയർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഉയർന്ന കെട്ടിടങ്ങളുടെ നിർമ്മാണത്തിൽ പ്രവൃത്തിപരിചയം നിർബന്ധം. താൽപ്പര്യമുള്ളവർ [email protected] എന്ന വിലാസത്തിൽ CV അയക്കുക.

jobsne-175

അക്കൗണ്ടന്റ് ഒഴിവ്

ദുബായിലെ പെർഫ്യൂം നിർമ്മാണ കമ്പനിയിൽ അക്കൗണ്ടന്റ് തസ്തികയിൽ ഒഴിവ്. കിസൈസിലാണ് ആണ് നിയമനം. 2-3 വർഷത്തെ യുഎഇ പരിചയം, ടാലി അല്ലെങ്കിൽ എസ്എപിൽ വൈദഗ്ദ്ധ്യം, ഹിന്ദിയിൽ പ്രാവീണ്യം എന്നിവ ആവശ്യമാണ്. അപേക്ഷകർ [email protected] എന്ന വിലാസത്തിൽ CV അയക്കുക.

ജെഎൽഎക്സ് ഇന്റർനാഷണലിൽ (എണ്ണ-വാതക മേഖല) എച്ച്ആർ മാനേജർ, എച്ച്ആർ അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എച്ച്ആർ മാനേജർ തസ്തികയിലേക്ക് എട്ട് വർഷത്തെ എച്ച്ആർ പരിചയം, യുഎഇ ലേബർ നിയമങ്ങളിൽ വൈദഗ്ദ്ധ്യം, എംബിഎ( എച്ച്ആർ), സിഎച്ച്ആർഎസ്/സിഎച്ച്ആർപി എന്നീ എച്ച്ആർ സർട്ടിഫിക്കഷൻ ആവശ്യമാണ്.

എച്ച്ആർ അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് കുറഞ്ഞത് 2-4 വർഷത്തെ എച്ച്ആർ അഡ്മിൻ പരിചയം, എംഎസ് ഓഫീസിൽ പ്രാവീണ്യം എന്നിവ ആവശ്യമാണ്. [email protected] എന്ന വിലാസത്തിൽ അപേക്ഷിക്കാം

അലൂമിനിയം ഫാബ്രിക്കേറ്റർ, ഇൻസ്റ്റാളർ

അബുദാബിയിലെ പ്രമുഖ കമ്പനിയിൽ പരിചയസമ്പന്നരായ അലൂമിനിയം ഇൻസ്റ്റാളർമാരെയും ഫാബ്രിക്കേറ്റർമാരുടേയും ഒഴിവുകൾ. അലൂമിനിയം വാതിലുകൾ, ജനലുകൾ, കർട്ടൻ ഭിത്തികൾ, ക്ലാഡിംഗ് എന്നിവയുടെ നിർമ്മാണവും സ്ഥാപിക്കലുമാണ് പ്രധാന ചുമതലകൾ. സാങ്കേതിക ഡ്രോയിംഗുകൾ വായിക്കാനും സൈറ്റിൽ ജോലി ചെയ്യാനും കഴിയണം.

‌കുറഞ്ഞത് 2-10 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അലൂമിനിയം ജോലികളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളെയും യന്ത്രങ്ങളെയും കുറിച്ച് അറിവുണ്ടായിരിക്കണം. ഒറ്റയ്‌ക്കോ ടീം അംഗമെന്ന നിലയിലോ പ്രവർത്തിക്കാൻ കഴിവുള്ളവരെയാണ് ആവശ്യം. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് മുൻഗണനയുണ്ട്. താല്പര്യമുള്ളവർക്ക് +971 565552985 എന്ന നമ്പറിൽ ബന്ധപ്പെടുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം. ഓഗസ്റ്റ് 9 നാണ് അഭിമുഖം.

റിസപ്ഷനിസ്റ്റ് ഒഴിവ്

ദുബായിലെ എമിറേറ്റ്സ് ഹോസ്പിറ്റലിൽ റിസപ്ഷനിസ്റ്റ് ഒഴിവ്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് സിവി അയക്കണം.

അക്കൗണ്ടന്റഅ ഒഴിവ്

ദുബായിൽ പ്രവർത്തിക്കുന്ന ‌എണ്ണ, വാതക കമ്പനി ജൂനിയർ അക്കൗണ്ടന്റഅ ഒഴിവ്. 5000 എഇഡി ആണ് ശമ്പളം. യുഎഇ തൊഴിൽ നിയമമനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. യുഎഇയിൽ താമസിക്കുന്നവർക്കും ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്കും മുൻഗണനയുണ്ട്. താല്പര്യമുള്ളവർ തങ്ങളുടെ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക., "Junior Accountant - Dubai" എന്ന് സബ്ജക്ട് ലൈനിൽ പ്രതിപാദിക്കണം. കൂടുതൽ വിവരങ്ങൾക്ക് ‪+971 58 58 58 365‬

ലാബ് ടെക്നീഷ്യൻ ഒഴിവ്

ദുബായിൽ ഒരു ക്ലിനിക്കിലേക്ക് ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. 3000-5000 എഇഡി ആണ് ശമ്പളം. അഭിമുഖത്തിന്റേയും പ്രവൃത്തിപരിചയത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം (യുഎഇയിലോ സ്വന്തം നാട്ടിലോ) ആവശ്യമാണ്. വിസ ക്ലിനിക്ക് ലഭ്യമാക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ റെസ്യൂമെ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.

ലോജിസ്റ്റിക്സ് കോർഡിനേറ്റർ ഒഴിവ്

ദുബായിൽ ലോജിസ്റ്റിക്സ് കോർഡിനേറ്റർ തസ്തികയിൽ ഒഴിവ്. [email protected] എന്ന ഇമെയിൽ വിലാസത്തിലേക്കാ
ണ് അപേക്ഷിക്കേണ്ടത്. ഇൻബൗണ്ട്, ഔട്ട്ബൗണ്ട് ഷിപ്പ്‌മെന്റുകൾ ഏകോപിപ്പിക്കുക, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്കായുള്ള കോൾഡ് ചെയിൻ ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യുക, സമയബന്ധിതമായ ഡെലിവറികളും കൃത്യമായ ഡോക്യുമെന്റേഷനും (കസ്റ്റംസ് ക്ലിയറൻസ് ഉൾപ്പെടെ) ഉറപ്പാക്കുക എന്നിവയാണ് പ്രധാന ഉത്തരവാദിത്തങ്ങൾ. സപ്ലൈ ചെയിൻ കാര്യക്ഷമമാക്കുന്നതിന് വിതരണക്കാർ, വെയർഹൗസുകൾ, ട്രാൻസ്പോർട്ടർമാർ എന്നിവരുമായി ബന്ധപ്പെടുകയും യുഎഇ നിയമങ്ങളും ഫാർമസ്യൂട്ടിക്കൽ ലോജിസ്റ്റിക്സ് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

ലോജിസ്റ്റിക്സിൽ 2-3 വർഷത്തെ പ്രവൃത്തിപരിചയം (ഫാർമസ്യൂട്ടിക്കൽ ലോജിസ്റ്റിക്സിന് മുൻഗണന) ആവശ്യമാണ്. യുഎഇ കസ്റ്റംസ് നടപടിക്രമങ്ങളെയും കോൾഡ് ചെയിൻ പാലിക്കലിനെയും കുറിച്ച് അറിവുണ്ടായിരിക്കണം. മികച്ച ഏകോപന ശേഷി, പ്രശ്നപരിഹാര കഴിവ്, ആശയവിനിമയ ശേഷി എന്നിവയും അത്യാവശ്യമാണ്. ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ അല്ലെങ്കിൽ അനുബന്ധ മേഖലയിൽ ബാച്ചിലേഴ്സ് ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+