നൈനിറ്റാല്‍ ബാങ്കില്‍ ക്ലര്‍ക്ക്, പ്രൊബേഷനറി ഓഫീസര്‍ ഒഴിവ്; സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം
ദില്ലി: ഉത്തരാഖണ്ഡിലെ നൈനിറ്റാല്‍ ബാങ്കില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലര്‍ക്ക്, പ്രൊബേഷനറി ഓഫീസര്‍ എന്നി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 115 ഒഴിവുകളുണ്ട്. സെപ്റ്റംബര്‍ 15 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഓണ്‍ലൈനിനായാണ് അപേക്ഷിക്കേണ്ടത്.
80 ക്ലാര്‍ക്കുകളുടെ ഒഴിവുകളാണുള്ളത്. കുറഞ്ഞത് 45 % മാര്‍ക്കോടെ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടര്‍ അറിഞ്ഞിരിക്കണം. ബാങ്കിങ്, ധനകാര്യ, എന്‍ബിഎഫ്‌സി സ്ഥാപനങ്ങളില്‍ രണ്ട് വര്‍ഷം വരെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 11,765 -31,540 രൂപ വരെയാണ് ശമ്പളം. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. 21-28 വയസുവരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. 2019 ജൂലൈ 31 അടിസ്ഥാനമാക്കിയാണ് യോഗ്യതയും പ്രായവും കണക്കാക്കുക.

പ്രൊബേഷനറി ഓഫിസറുടെ 75 ഒഴിവുകളാണുള്ളത്. കുറഞ്ഞത് 50 % മാര്‍ക്കോടെ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബാങ്കിങ്, ധനകാര്യ, എന്‍ബിഎഫ്‌സി സ്ഥാപനങ്ങളില്‍ 1-2 വര്‍ഷം ജോലിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. 23,700- 42,020 രൂപ വരെയാണ് ശമ്പളം. 21-30 വയസ് വരെയാണ് പ്രായപരിധി.
എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. www.nainitalbank.co.in എന്ന വെബ്സൈറ്റിലൂടെയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്.












Click it and Unblock the Notifications