കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൈനിറ്റാല്‍ ബാങ്കില്‍ ക്ലര്‍ക്ക്, പ്രൊബേഷനറി ഓഫീസര്‍ ഒഴിവ്; സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം

Google Oneindia Malayalam News

ദില്ലി: ഉത്തരാഖണ്ഡിലെ നൈനിറ്റാല്‍ ബാങ്കില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലര്‍ക്ക്, പ്രൊബേഷനറി ഓഫീസര്‍ എന്നി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 115 ഒഴിവുകളുണ്ട്. സെപ്റ്റംബര്‍ 15 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഓണ്‍ലൈനിനായാണ് അപേക്ഷിക്കേണ്ടത്.

80 ക്ലാര്‍ക്കുകളുടെ ഒഴിവുകളാണുള്ളത്. കുറഞ്ഞത് 45 % മാര്‍ക്കോടെ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടര്‍ അറിഞ്ഞിരിക്കണം. ബാങ്കിങ്, ധനകാര്യ, എന്‍ബിഎഫ്‌സി സ്ഥാപനങ്ങളില്‍ രണ്ട് വര്‍ഷം വരെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 11,765 -31,540 രൂപ വരെയാണ് ശമ്പളം. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. 21-28 വയസുവരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. 2019 ജൂലൈ 31 അടിസ്ഥാനമാക്കിയാണ് യോഗ്യതയും പ്രായവും കണക്കാക്കുക.

job

പ്രൊബേഷനറി ഓഫിസറുടെ 75 ഒഴിവുകളാണുള്ളത്. കുറഞ്ഞത് 50 % മാര്‍ക്കോടെ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബാങ്കിങ്, ധനകാര്യ, എന്‍ബിഎഫ്‌സി സ്ഥാപനങ്ങളില്‍ 1-2 വര്‍ഷം ജോലിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. 23,700- 42,020 രൂപ വരെയാണ് ശമ്പളം. 21-30 വയസ് വരെയാണ് പ്രായപരിധി.
എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. www.nainitalbank.co.in എന്ന വെബ്സൈറ്റിലൂടെയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്.

43 സീറ്റ്, മാഞ്ചി വേണ്ട, നിതീഷിനൊപ്പമെങ്കില്‍ ഈ ഡിമാന്‍ഡ്... ഇല്ലെങ്കില്‍ എല്‍ജെപി കോണ്‍ഗ്രസിനൊപ്പം!43 സീറ്റ്, മാഞ്ചി വേണ്ട, നിതീഷിനൊപ്പമെങ്കില്‍ ഈ ഡിമാന്‍ഡ്... ഇല്ലെങ്കില്‍ എല്‍ജെപി കോണ്‍ഗ്രസിനൊപ്പം!

ഖത്തര്‍ ഉപരോധം ആഴ്ചകള്‍ക്കകം അവസാനിക്കും; ശുഭ വാര്‍ത്ത, ത്വരിത നീക്കവുമായി ഡൊണാള്‍ഡ് ട്രംപ്ഖത്തര്‍ ഉപരോധം ആഴ്ചകള്‍ക്കകം അവസാനിക്കും; ശുഭ വാര്‍ത്ത, ത്വരിത നീക്കവുമായി ഡൊണാള്‍ഡ് ട്രംപ്

കേരളത്തിൽ ഇന്ന് 2885 പേർക്ക് കൊവിഡ്!!2640 പേര്‍ക്ക് സമ്പർക്കത്തിലൂടെ!! ഇന്ന് 15 മരണംകേരളത്തിൽ ഇന്ന് 2885 പേർക്ക് കൊവിഡ്!!2640 പേര്‍ക്ക് സമ്പർക്കത്തിലൂടെ!! ഇന്ന് 15 മരണം

English summary
Vacancy for Clerk and Probationary Officer in Nainital Bank; apply until September 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X