Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവ്; തൊഴിൽ അവസരങ്ങൾ

കുന്നംകുളം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ 2021-22 അധ്യായനവര്‍ഷത്തിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഗസ്റ്റ് ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ 1 ഒഴിവും ഗസ്റ്റ് ലക്ചറര്‍ ഇന്‍ ടൂള്‍ ആന്റ് ഡൈ വിഭാഗത്തില്‍ 2 ഒഴിവുകളുമാണുള്ളത്. ഗസ്റ്റ് ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക് ബിരുദവും ഗസ്റ്റ് ലക്ചറര്‍ ഇന്‍ ടൂള്‍ ആന്റ് ഡൈ എഞ്ചിനീയറിങ് വിഭാഗത്തില്‍ പ്രൊഡക്ഷന്‍ എഞ്ചിനിയറിങ്ങില്‍ ബി.ടെക് ബിരുദവും വേണം.

ചെങ്കോട്ടയില്‍ വര്‍ണാഭമായ ആഘോഷങ്ങളുമായി ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം. ചിത്രങ്ങള്‍ കാണാം

job

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനായി ആഗസ്റ്റ് 17 ന് രാവിലെ 10 മണിക്ക് കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഹാജരാകേണ്ടതാണ്. കോവിഡിന്റെ അടിയന്തര സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അഭിമുഖ തീയതി മാറ്റിവയ്ക്കുന്നതാണെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജനപ്രതിനിധികള്‍ക്ക് പരിശീലനം

ഓരോ തദ്ദേശ ഭരണ സ്ഥാപന പരിധിയിലും പ്രാദേശിക ജനപങ്കാളിത്തത്തോടെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള തദ്ദേശ ഭരണ സ്ഥാപന ജനപ്രതിനിധികള്‍ ഓഗസ്റ്റ് 31ന് വൈകീട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ www.keralatourismorg/rt സന്ദര്‍ശിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 9746186206 ല്‍ ബന്ധപ്പെടണം.

കേരള പോലീസ് സൂപ്പറാണ്!! ഡ്രോണ്‍ ഫോറന്‍സിക് ലാബ് ഉദ്ഘാടനം ചെയ്ത് പിണറായി വിജയന്‍, ചിത്രങ്ങള്‍ കാണാം

ഒ.എം.ആര്‍. പരീക്ഷ

ആലപ്പുഴ: ജൂലൈ 10ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നം. 300/17, 17/2021, 18/2021) തുടങ്ങിയ തസ്തികകളുടെ തെരഞ്ഞെടുപ്പിനായുള്ള ഒ.എം.ആര്‍. പരീക്ഷ ഓഗസറ്റ് 17ന് രാവിലെ 10.30 മുതല്‍ 12.15വരെ മുന്‍പ് നിശ്ചയിച്ചിരുന്ന പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും.

കെല്‍ട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ളേ ചെയിന്‍ മാനേജ്മെന്‍ട് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ റീടെയില്‍ ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്‍ട് (12 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ് (3 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ ഇഫക്ട്സ് (3 മാസം) എന്നിവയാണ് കോഴ്സുകള്‍. വിശദവിവരങ്ങള്‍ക്ക് 9847452727 , 9567422755 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അപ്സര ജംക്ഷന്‍, കൊല്ലം- 21 എന്ന വിലാസത്തിലോ ബന്ധപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+