സ്ലൊവാക്യയിൽ റേഡിയോളജിസ്റ്റ് തസ്തികയിൽ ഒഴിവ്; മൂന്നരലക്ഷത്തിന് അടുത്ത് ശമ്പളം..നോർക്ക വഴി നിയമനം
യൂറോപ്പിലൊരു ജോലി ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ നോർക്ക വഴി ഇതാ മികച്ച അവസരം. ഇന്റർവെൻഷനൽ റേഡിയോളജിസ്റ്റ് തസ്തികയിലാണ് ഒഴിവുകൾ. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
സ്ലൊവാക്യയിലെ ആശുപത്രിയിലാണ് നിയമനം. റേഡിയോളജിയിൽ സ്പെഷ്യലൈസേൻ നടത്തിയ മെഡിക്കൽ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് നാല് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

എക്സ്-റേ, അൾട്രാസൗണ്ട്, സിടി സ്കാൻ, എംആർഐ സ്കാൻ, മാമോഗ്രാഫി, ഡെൻസിറ്റോമെട്രി തുടങ്ങിയവ സ്വതന്ത്രമായി ചെയ്യാനും അതിൽ നിന്ന് രോഗനിർണയം നടത്താനുമുള്ള കഴിവുണ്ടായിരിക്കണം. പിഎസിഎസ് (PACS- Picture Archiving and Communication System), ഡിജിറ്റൽ ഇമേജിംഗ് സിസ്റ്റം എന്നിവയിൽ അനുഭവസമ്പത്ത് വേണം.
ന്യൂറോ റേഡിയോളജി, ഓങ്കോളജിക് ഇമേജിംഗ് മുതലായവയിൽ പ്രവർത്തിപരിചയവും, മാമോഗ്രാഫി സർട്ടിഫിക്കേഷനും അഭിലഷണീയമാണ്.
ഉത്തരവാദിത്തമാണ്
റേഡിയോളജിക്കൽ രീതികൾ ഉപയോഗിച്ച് സ്വതന്ത്രമായി ഡയഗ്നോസ്റ്റിക് ഇമേജിംഗ് നടത്തണം. പരിശോധനകൾ വിലയിരുത്തുകയും മറ്റ് വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയും വേണം.സ്പെഷ്യലൈസേഷന്റെ പരിധിയിൽ വരുന്ന ഇൻ്റർവെൻഷണൽ നടപടിക്രമങ്ങൾ ചെയ്യണം.
സ്ഥിരം ജോലിയാണ്. തുടക്കത്തിൽ 3575 യൂറോ ശമ്പളമായി ലഭിക്കും. അതായത് 3,59,062.28 ലക്ഷം ഇന്ത്യൻ രൂപ (ഇന്നത്തെ വിനിമയ നിരക്കിൽ).
മറ്റ് ആനുകൂല്യങ്ങൾ
സ്ഥിരമായ റിട്ടയർമെന്റ് സമ്പാദ്യത്തിലേക്കുള്ള സാമ്പത്തിക സഹായം, ചൈൽഡ് ബെർത്ത് ഫിനാൻഷ്യൽ ബോണസ്, ഹോസ്പിറ്റലിൽ സൗജന്യ ഭക്ഷണം, സ്ലോവാക് ലേബർ കോഡിനും ഇയു നിർദ്ദേശങ്ങൾക്കും അപ്പുറമുള്ള അധിക അവധി, സ്പോർട്സ് , കൾച്ചർ,സംസ്കാരം, വ്യക്തിപരമായ ക്ഷേമം എന്നിവയ്ക്കുള്ള സാമ്പത്തിക സഹായം, സോഷ്യൽ അസിസ്റ്റൻസ്, അധിക സമയജോലിക്ക് ബോണസ്,അനുകൂലമായ പ്രാദേശിക നിരക്കുകളിൽ പൂർണ്ണമായും ക്രമീകരിച്ച താമസസൗകര്യം.
അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 25 കൂടുതൽ വിവരങ്ങൾക്ക്-https://odepc.kerala.gov.in/job/interventional-radiologists
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
വെറ്ററിനറി ഡോക്ടര്‍ നിയമനം
കണ്ണൂർ: രാത്രികാല മൃഗചികിത്സാ സേവനം വീട്ടുപടിക്കല്‍ പദ്ധതിയില്‍ ഇരിക്കൂര്‍, പേരാവൂര്‍, എടക്കാട് ബ്ലോക്കുകളില്‍ വൈകുന്നേരം ആറ് മണി മുതല്‍ രാവിലെ ആറ് മണി വരെ (രാത്രി കാലങ്ങളില്‍) വീട്ടുപടിക്കല്‍ മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് വാക് ഇന്‍ ഇന്റര്‍വ്യു മുഖേന വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായ വെറ്ററിനറി ബിരുദധാരികള്‍ ഒറിജിനല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ.എസ്.വി.സി രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ജൂലൈ 19 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍: 0497 2700267
സെക്യൂരിറ്റി ഒഴിവ്
കണ്ണൂർ: പയ്യന്നൂര്‍ താലൂക്ക് ആശുപത്രി വിമുക്തി യൂണിറ്റില്‍ സെക്യൂരിറ്റി തസ്തികയിലേക്ക് വിമുക്ത ഭടന്‍മാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 50 വയസ്സ്. ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്‌മെന്റ് രജിസ്േ്രടഷന്‍ കാര്‍ഡിന്റെ പകര്‍പ്പും വിമുക്തഭട ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പും സഹിതം ജൂലൈ 28 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ ലഭിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം
കോഴിക്കോട്ടെ വിവിധ പ്രീ-മെട്രിക് ഹോസ്റ്റലുകളിലെ സ്റ്റുഡന്റ് കൗണ്‍സിലറുടെ ഒഴിവിലേക്ക് (വനിത) കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: എംഎ സൈക്കോളജി, എംഎസ്ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിങ്ങില്‍ പരിശീലനം നേടിയവരാകണം), എം എസ് സി സൈക്കോളജി (കേരളത്തിന് പുറത്തുള്ള സര്‍വകലാശാലയില്‍നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം). പ്രായപരിധി: 2025 ജനുവരി ഒന്നിന് 25-45. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 22ന് രാവിലെ 11ന് ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2376364.












Click it and Unblock the Notifications