Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സിൽ അവസരം: 40 ഹെഡ് കോണ്‍സ്റ്റബിള്‍

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ്, 40 ഹെഡ് കോണ്‍സ്റ്റബിള്‍ (ഡ്രസ്സര്‍ വെറ്ററിനറി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐ ടി ബി പിയുടെ ഔദ്യോഗിക സൈറ്റായ recruitment.itbpolice.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ 2022 ഒക്ടോബര്‍ 19-ന് ആരംഭിക്കും, അപേക്ഷിക്കാനുള്ള അവസാന തീയതി 2022 നവംബര്‍ 17 ആണ്.

ഹെഡ് കോണ്‍സ്റ്റബിള്‍: 40 തസ്തികകള്‍

ഐടിബിപി ഹെഡ് കോണ്‍സ്റ്റബിള്‍ പ്രായപരിധി
പ്രായപരിധി: 18 മുതല്‍ 25 വയസ്സ് വരെ

അംഗീകൃത ബോര്‍ഡില്‍ നിന്ന് 12-ാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. ഗവണ്‍മെന്റ് അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വെറ്ററിനറി തെറാപ്പിക്ക് , കന്നുകാലി പരിപാലനവുമായി ബന്ധപ്പെട്ട റെഗുലര്‍ പാരാ വെറ്ററിനറി കോഴ്‌സ് എന്നിവ ഉണ്ടായിരിക്കണം.

itbp

സ്‌പെഷ്യൽ എജ്യുക്കേഷൻ ടീച്ചർ ഒഴിവ്

സാമൂഹ്യനീതി വകുപ്പിൽ തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ എജ്യൂക്കേഷൻ ടീച്ചർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിഗ്രി, സ്‌പെഷ്യൽ എജ്യൂക്കേഷനിൽ ബിരുദം/ ഡിപ്ലോമ എന്നിവയാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാർക്കു മുൻഗണന. ഉയർന്ന പ്രായവരിധി 40 വയസ്. കാലാവധി ഒരു വർഷം. ഓണറേറിയം പ്രതിമാസം 17,520 രൂപ.

ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 18 രാവിലെ 10ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്‌സിനുള്ളിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471-2343618.

ഗസ്റ്റ് ഇൻസ്ട്രക്ട്രർ ഒഴിവ്

തിരുവനന്തപുരം ചാക്ക ഗവ. ഐ ടി ഐ യിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്‌സ് & അപ്ലൈൻസ് (MCEA), അരിത്തമാറ്റിക് കം ഡ്രോയിങ് (ACD) എന്നീ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 14ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി യും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ഡിഗ്രി എന്നിവയാണ് യോഗ്യതകൾ.

സ്വയം തൊഴിൽ ശിൽപ്പശാല

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്-ന്റെ ആഭിമുഖ്യത്തിൽ വിജയകരമായി നടപ്പിലാക്കി വരുന്ന കെസ്രു, മൾട്ടിപർപ്പസ് സർവീസ് സെന്റേർസ് / ജോബ് ക്ലബ്ബ്, നവജീവൻ, ശരണ്യ, കൈവല്യ എന്നീ സ്വയം തൊഴിൽ പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണ ശില്പശാലയും അപേക്ഷാ ഫോറങ്ങളുടെ വിതരണവും ഒക്ടോബർ 19, 20, 21 തീയതികളിൽ രാവിലെ 10.30 മുതൽ തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. സ്വയം തൊഴിൽ ചെയ്യാൻ താത്പര്യമുള്ള 21 നും 65 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്ക് പങ്കെടുക്കാം. ഒക്ടോബർ 19ന് കടകംപള്ളി മിനി സിവിൽ സ്റ്റേഷൻ ഒന്നാമത്തെ നിലയിലെ കോൺഫറൻസ് ഹാളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ശിൽപശാല ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 20നു നേമം നഗരസഭാ കല്യാണമണ്ഡപത്തിലും ഒക്ടോബർ 21നു മണകാട്, കുര്യാത്തി അമ്മൻ കോവിൽ ജംഗ്ഷൻ, ആനന്ദനിലയം ഓർഫനേജ് കമ്മ്യൂണിറ്റി ഹാൾ, എന്നിവിടങ്ങളിലും ശിൽപ്പശാലകൾ സംഘടിപ്പിക്കും. പങ്കെടുക്കുന്നവർക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ, അധിക സർട്ടിഫിക്കറ്റ് കൂട്ടി ചേർക്കൽ, രജിസ്‌ട്രേഷൻ കാർഡ് പുതുക്കൽ എന്നീ സൗകര്യം ഉണ്ടായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+