Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ഫിനാൻഷ്യൽ കോർപറേഷനിൽ ഒഴിവ്; അരലക്ഷം ശമ്പളം, വേറേയും ഒഴിവുകൾ

കേരള ഫിനാൻഷ്യൽ കോർപറേഷൻ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാൻ നിയമനമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 5 ആണ്. യോഗ്യത, ശമ്പളം തുടങ്ങിയ വിശദവിവരങ്ങൾ അറിയാം

സിഎ ആണ് യോഗ്യത. ജിഎസ്ടി ഫയലിങ്, ടഡിഎസ് റിട്ടേൺ, ടിഡിഎസ് സാലറി, മറ്റ് ഇൻകാം ടാക്സ് വിഷയങ്ങൾ എന്നിവയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രയാപരിധി 35 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 ശമ്പളമായി ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ടാൽ ഏത് ജില്ലയിലും നിയമനം ലഭിക്കാം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്ക് www.kfc.org

jobsne-1

ക്രഷ് വർക്കർ, ഹെൽപ്പർ നിയമനം

മലപ്പുറം: എടവണ്ണ കുന്നുമ്മൽ (102-ാം നമ്പർ) അങ്കൺവാടിയിൽ ക്രഷ് വർക്കർ/ ഹെൽപ്പർ തസ്തികയിൽ ഒഴിവ്. അപേക്ഷകർ എടവണ്ണ ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡിലെ സ്ഥിര താമസക്കാരായിരിക്കണം. 18നും 35നും മധ്യേ പ്രായമുള്ള പ്ലസ് ടു ജയിച്ചവർക്ക് ക്രഷ് വർക്കർ തസ്തികയിലേക്കും, എസ്എസ്എൽസി ജയിച്ചവർക്ക് ക്രഷ് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷ അയക്കാനുള്ള അവസാന തീയതി മാർച്ച് 31. കൂടുതൽ വിവരങ്ങൾ അരീക്കോട് ഐസിഡിഎസ് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 04832852939.

അറ്റന്‍ഡര്‍ ഒഴിവ്

പത്തനംതിട്ട-ജില്ലയിലെ ഹോമിയോ ഡിസ്‌പെന്‍സറികളിലേക്ക് അറ്റന്‍ഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പട്ടിക തയ്യാറാക്കുന്നു. അടൂര്‍ റവന്യൂ ടവറിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഏപ്രില്‍ എട്ടിന് രാവിലെ 10.30ന് കൂടിക്കാഴ്ച. എസ്എസ്എല്‍സി, എ ക്ലാസ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ ഹോമിയോ മെഡിസിന്‍ കൈകാര്യം ചെയ്യുന്നതിനുളള മൂന്നുവര്‍ഷ പ്രവൃത്തി പരിചയം ഉളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. പ്രായപരിധി 55 വയസ്. ഫോണ്‍ : 04734 226063.

കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

കുടുബശ്രീ ജില്ലാ മിഷന്‍ ഇടുക്കി ജില്ലയിലെ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ 1 പോസ്റ്റ് 1 (നോണ്‍ ഫാം &ലൈവ്ലി ഹുഡ്)- തൊടുപുഴ ബ്ലോക്കിലെ ബ്ലോക്ക് കോ ഓര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി എപ്രില്‍ 2 ന് രാവിലെ 10.30 ന് കുയിലിമലയിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടക്കും.

ബ്ലോക്കില്‍ സ്ഥിര താമസക്കാരായിരിക്കണം. 18 നും 35 നും ഇടയില്‍ പ്രായമുളള ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ കുടുംബശ്രീ അംഗം/കുടുംബാംഗം/ ഓക്സിലറി അംഗം ആയിരിക്കണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കുയിലിമലയിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 04862 -232223

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+