കുടുംബശ്രീയിൽ ഒഴിവുകൾ,മെഡിക്കൽ കോളേജിലും അവസരം; സർക്കാർ ഓഫീസികളിൽ നിരവധി ഒഴിവുകൾ
കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന് കീഴിലെ സംരംഭക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനായി മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. തവനൂര്‍, മാറാക്കര ,ആതവനാട്, എടയൂര്‍, വെട്ടം, തൃപ്പങ്ങോട്, മംഗലം, ചെറിയമുണ്ടം, നിറമരുതൂര്‍, ഒഴുര്‍,പൊന്മുണ്ടം,പെരുമണ്ണക്ലാരി, വളവന്നൂര്‍, എടരിക്കോട്, തെന്നല, പൊന്മള, ഒതുക്കുങ്ങല്‍, തിരൂര്‍ എന്നീ സി.ഡി.എസുകളിലാണ് ഒഴിവുകള്‍ ഉള്ളത്.
അപേക്ഷകര്‍ കുടുംബശ്രീ അംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ബിരുദധാരികളും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവരായിരിക്കണം. പ്രായം 22 നും 40 നും മധ്യേ. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും,വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ/ നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ജൂണ്‍ 29 ന് വൈകുന്നേരം അഞ്ചു മണിക്കു മുമ്പായി ലഭ്യമാക്കണം.

കെയർടേക്കർ നിയമനം
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ആലപ്പുഴയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ കെയർ ടേക്കർ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2024 ജൂലൈ 3ന് രാവിലെ 11 മണിക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. പ്ലസ് ടു/ പ്രിഡിഗ്രിയാണ് യോഗ്യത.
25 വയസ് പൂർത്തിയാകണം. 30-45 പ്രയാപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. 12,000 രൂപയാണ് പ്രതിമാസ വേതനം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: [email protected], വെബ്സൈറ്റ്: www.keralasamakhya.org .
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ സൈക്കോളജിസ്റ്റ്
കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റ് തസ്തികയിൽ നിയമിക്കുന്നതിന് ഉദ്യോഗാർഥികളെ അഭിമുഖത്തിന് ക്ഷണിച്ചു. എം.എസ്‌സി സൈക്കോളജിയാണ് യോഗ്യത. പാലിയേറ്റീവ് പരിചരണം അഭിലഷണീയ യോഗ്യതയാണ്. പ്രായം 18-41. പ്രതിഫലം 17,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 3 വൈകിട്ട് 5 മണി. അഭിമുഖ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, കൗൺസിൽ രജിസ്ട്രേഷൻ, വയസ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും ഹാജരാക്കണം.
അക്കൗണ്ടന്റ് തസ്തികയിൽ ഒഴിവ്
മലപ്പുറം ജില്ലയിലെ ഒരു അർദ്ധ സർക്കാ൪ സ്ഥാപനത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ എൽ.സി/എ.ഐ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവുണ്ട്. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള കൊമേഴ്സിലോ മാത്തമാറ്റിക്സിലോ ഉള്ള ബിരുദം, സമാന തസ്തികയിലുള്ള ഒരു വ൪ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ സ്കിൽസ് & കമ്മാ൯ഡ് ഓൺ ടാലി എന്നിവയാണ് യോഗ്യത.
2024 ജനുവരി 1ന് 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വയസിൽ ഇളവ് ബാധകമല്ല. ശമ്പളം 21175 രൂപ. നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജൂലൈ ആറിനകം പേര് രജിസ്റ്റർ ചെയ്യണം. നിശ്ചിത സാമുദായിക സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ തുറന്ന മത്സര വിഭാഗത്തിൽ നിന്നും പരിഗണിക്കാവുന്നതാണ്.
-
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍












Click it and Unblock the Notifications