Get Updates
Get notified of breaking news, exclusive insights, and must-see stories!

മലബാർ കാൻസർ സെന്ററിൽ ഒഴിവ്; പ്ലസ്ടു യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം..85000 വരെ ശമ്പളം

തിരുവനന്തപുരം: മലബാർ കാൻസെൻററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസ് ആന്റ് റിസർച്ചിൽ അവസരം. നിരവധി തസ്തികകളിലായി 17 ഒഴിവുകളാണ് ഉള്ളത്. കരാർ നിയമനമാണ്. ഫെബ്രുവരി 15 വരെയാണ് അപേക്ഷിക്കാൻ സാധിക്കുക. യോഗ്യത, നിയമനം, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാ

റസിഡന്റ് സ്റ്റാഫ് നഴ്സ്- ജി എൻ എം അല്ലെങ്കിൽ ബി എസ് സി നഴ്സിങ് അതുമല്ലെങ്കിൽ ഓങ്കോളജി കൗൺസിലിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ. അപേക്ഷിക്കാനുള്ള പ്രായപരിധി 30 വയസാണ് . തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 രൂപ ശമ്പളമായി ലഭിക്കും.

jobsne-

റസിഡന്റ് ഫാർമസിസ്റ്റ്- ബിഫാം അല്ലെങ്കിൽ ഡിഫാം യോഗ്യത വേണം. അപേക്ഷിക്കാനുള്ള പ്രായപരിധി 30 വയസാണ് . ജോലി ലഭിച്ചാൽ 15,000 മുതൽ 17,000 ശമ്പളം നേടാം.

പേഷ്യന്റ് കെയർ അസിസ്റ്റന്റ്- പ്ലസ് ടു ആണ് യോഗ്യത. 30 ൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 10,000 രൂപയാണ് ശമ്പളം.

സ്റ്റാഫ് നഴ്സ്- ജി എൻ എം അല്ലെങ്കിൽ ബി എസ് സി നഴ്സിങ് അതുമല്ലെങ്കിൽ ഓങ്കോളജി കൗൺസിലിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ. പ്രായപരിധി 36 വയസ്. 25,700 രൂപയാണ് ശമ്പളം.

ടെക്നിഷ്യൻ ന്യൂക്ലിയർ മെഡിസിൻ- ബിഎസ്‌സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി അല്ലെങ്കിൽ ഡിഎംആർഐടി അല്ലെങ്കിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ പിജി ഡിപ്ലോമ.പ്രായപരിധി 36 വയസ്. 85,000 ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്-https://www.mcc.kerala.gov.in/

ഡോക്ടർ തസ്തികയിൽ ഒഴിവ്

എറണാകുളം ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീനിയർ റെസിഡന്റ് ഡോക്ടർ തസ്തികയിൽ 15 താത്കാലിക ഒഴിവുകളുണ്ട്. ശമ്പളം 73500 രൂപ. എം.ബി.ബി.എസ് ബിരുദം, ബിരുദാനന്തരബിരുദം / ഡി.എൻ.ബി, കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതകളുളള 18-50 പ്രായപരിധിയിലുള്ള ഇദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 12 ന് മുൻപായി നേരിട്ട് ഹാജരാകണം.

അക്കൗണ്ട്സ് ഓഫീസർ നിയമനം

ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ വിവിധ യൂണിറ്റുകളിൽ ഒഴിവുള്ള രണ്ട് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി C. A. Inter യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. തസ്തികയിലേക്ക് പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായി നൽകുന്നതാണ്. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തപാൽ മാർഗ്ഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഫെബ്രുവരി 15 നകം ലഭ്യമാക്കണം. അപേക്ഷ അയക്കേണ്ട മേൽവിലാസം : ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) ടിസി. 29/3126, റീജ, മിൻചിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം - 695014. ഫോൺ : 0471 2322410.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+