Get Updates
Get notified of breaking news, exclusive insights, and must-see stories!

നവോദയ വിദ്യാലയത്തില്‍ അവസരം: 1616 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നവോദയ വിദ്യാലയ സമിതി (എന്‍വിഎസ്) 1616 പ്രിന്‍സിപ്പല്‍, ബിരുദാനന്തര ബിരുദ അധ്യാപകര്‍ (പിജിടി), ട്രെയിനഡ് ഗ്രാജ്വേറ്റ് ടീച്ചര്‍മാര്‍ (ടിജിടി), വിവിധ വിഭാഗം അധ്യാപക തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി 2022 ജൂലൈ 22. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ navodaya.gov.in വഴി അപേക്ഷിക്കാം.

റിക്രൂട്ട്മെന്റ് വിശദാംശങ്ങള്‍

പോസ്റ്റ്: പ്രിന്‍സിപ്പല്‍

ആകെ പോസ്റ്റുകള്‍: 12

പേ സ്‌കെയില്‍: 78,800 2,09,200/ ലെവല്‍-12

പോസ്റ്റ്: ബിരുദാനന്തര അധ്യാപകര്‍

ആകെ പോസ്റ്റുകള്‍: 397

പേ സ്‌കെയില്‍: 47600 151100/ ലെവല്‍-8

പോസ്റ്റ്: പരിശീലനം നേടിയ ബിരുദ അധ്യാപകര്‍

ആകെ പോസ്റ്റുകള്‍: 683

പേ സ്‌കെയില്‍: 44,900 1,42,400/ ലെവല്‍-7

പോസ്റ്റ്: പരിശീലനം നേടിയ ബിരുദ അധ്യാപകന്‍ ടിജിടി മൂന്നാം ഭാഷ

ആകെ പോസ്റ്റുകള്‍: 343

പോസ്റ്റ്: അധ്യാപകരുടെ വിവിധ വിഭാഗം

job

ആകെ പോസ്റ്റുകള്‍: 181ജനറല്‍ നഴ്സിങ് കോഴ്സിന് അപേക്ഷിക്കാം

ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നഴ്സിങ് സ്‌കൂളുകളില്‍ ജനറല്‍ നഴ്സിങ് കോഴ്സിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം, പ്രോസ്പെക്ടസ് www.dhskerala.gov.in ല്‍ ലഭിക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 75 രൂപയും, മറ്റ് വിഭാഗക്കാര്‍ക്ക് 250 രൂപയാണ് അപേക്ഷാഫീസ്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 30ന് വൈകിട്ട് അഞ്ചിനകം ജില്ലയിലെ നഴ്സിങ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് നേരിട്ടോ, പ്രിന്‍സിപ്പാള്‍, ഗവ.നഴ്സിംഗ് സ്‌കൂള്‍, പാലക്കാട്,678001 വിലാസത്തില്‍ നല്‍കണം.

പി.എസ്. സി പരിശീലനം : സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം
കുടുംബശ്രീയുടെ നേതൃത്വത്തില്‍ അട്ടപ്പാടിയില്‍ ആരംഭിക്കുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള പി.എസ്.സി പരിശീലനത്തിന് പൊതു വിജ്ഞാനം, മെന്റല്‍ എബിലിറ്റി ആന്‍ഡ് റീസണിങ്, കണക്ക് വിഷയങ്ങള്‍ പരിശീലിപ്പിക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്ഥാപനങ്ങള്‍ പി.എസ്.സി പരിശീലനത്തിന്റെ പ്രവൃത്തിപരിചയം, മണിക്കൂറിനുള്ള ചെലവ് ഉള്‍പ്പെടുത്തി ജൂലൈ 14 നകം അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍, കുടുംബശ്രീ മിഷന്‍, കില ബ്ലോക്ക് നാല്, അഗളി പാലക്കാട് വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍ :04924 254335.

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പ് ഒഴിവ്; അപേക്ഷ ജൂലൈ 15 വരെ
പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറുമാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പ് ഒഴിവിലേക്ക് അപേക്ഷിക്കാം. ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയില്‍ ഏതിലെങ്കിലും പ്രധാന വിഷയമായി എടുത്ത് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും പി.ജി ഡിപ്ലോമയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. 2020 - 21, 2022 - 23 വര്‍ഷങ്ങളില്‍ കോഴ്‌സ് പാസായവരായിരിക്കണം. പ്രതിമാസ സ്റ്റൈപെന്‍ഡ് 8000 രൂപ ലഭിക്കും. അപേക്ഷകര്‍ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, 679 001 വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ജൂലൈ 15 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. തപാലില്‍ അയക്കുമ്പോള്‍ കവറിന് പുറത്ത് അപ്രന്റീസ്ഷിപ്പ് 2022 എന്ന് എഴുതണം. യോഗ്യരായവരില്‍ നിന്നും തിരഞ്ഞെടുപ്പ് നടത്തി അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍: 0491 2505329

ഡയാലിസിസ് ടെക്‌നിഷ്യന്‍ നിയമനം
ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കരാര്‍ നിയമനം നടത്തുന്നു. ഡയാലിസിസ് ടെക്‌നീഷ്യന്‍ ഡിപ്ലോമ, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ഡയാലിസിസ് യൂണിറ്റില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തി പരിചയമുള്ള സ്റ്റാഫ് നേഴ്‌സ്(ബി. എസ്.സി, ജി.എന്‍.എം) മാരെയും പരിഗണിക്കും. പ്രായപരിധി 2022 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. പ്രവര്‍ത്തി പരിചയം അഭികാമ്യം. അപേക്ഷകര്‍ പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖ എന്നിവയുടെ അസലും പകര്‍പ്പുകളും സഹിതം ജൂലൈ 12 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നേരിട്ടെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+